ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം. ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ വടക്കൻ പറവൂർ പട്ടണത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് നോർത്ത് പറവൂർ .
| ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ | |
|---|---|
| വിലാസം | |
പറവൂർ എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1872 |
| വിവരങ്ങൾ | |
| ഫോൺ | 04842446650 |
| ഇമെയിൽ | ghs20northparavoor@gmail.com |
| വെബ്‍സൈറ്റ് | www.ghssnorthparavur.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25067 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗിരിജ ടി ആർ |
| പ്രധാന അദ്ധ്യാപകൻ | സിനി എ എസ് |
| അവസാനം തിരുത്തിയത് | |
| 15-05-2025 | Nithyaks |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
തിരുവിതാംകൂറിലെ ആദ്യകാല ഹൈസ്കൂളുകളിൽപ്പെടുന്ന പറവൂർ ഗവ.ബോയ്സ് ഹൈസ്കൂൾ. ആർ. വി. ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന രാജകീയ നാമധേയം ഈ സ്കൂളിന്റെ പൂമുഖത്തെ ഇന്നും അലങ്കരിക്കുന്നു. 1872-ൽ W.R.J ലാൻസ് ബെക്ക് സ്കൂൾ സ്ഥാപിച്ചു. എലിമെന്ററി സ്കൂളായാണ് തുടക്കം.1897 ൽ ഹൈസ്കൂളായി മാറി. ശ്രീമാൻ ശ്രീനിവാസ അയ്യരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് ഈശ്വര പിള്ള ഹെഡ്മാസ്റ്ററായി. പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രസമീപത്തു നിന്നും 1905 ൽ സ്കൂൾ പറവൂർ നഗരമധ്യത്തിലേക്കു മാറി. തിരുവിതാംകൂറിലെ തന്നെ ഏറ്റവും മികച്ച അധ്യാപകനായി ഈശ്വരപ്പിള്ള അറിയപ്പെട്ടു. 3000 - ത്തി ലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞതിനാൽ സ്കൂൾ, ബോയ്സ് എന്നും ഗേൾസ് എന്നും രണ്ടായി തിരിച്ചു. വളരെ പ്രശസ്തമായിരുന്നു ഇവിടത്തെ സ്കൂൾ ലൈബ്രറി . പ്രശസ്തരായ പ്രഥമാധ്യാപകർ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു. രാമകൃഷ്ണ കുക്കിലിയ, ഐ.ഇട്ടി, കെ.സുബ്രമഹ്ണ്യ യ്യർ, എം.രാമൻ നമ്പീശൻ, കെ .കുഞ്ഞൻപിള്ള, ശങ്കരനാരായണയ്യർ, വി.രാമകൃഷ്ണപിള്ള, യഹൂദവംശജനായ എം.എം ടിഫ്രത്ത്, എം.അമ്മിണി തമ്പാട്ടി, കെ.നാരായണപിള്ള, കെ.എ.ജോസഫ്, ആർ ചന്ദ്രശേഖരപിള്ള, എ.കെ ദാമോദരപിള്ള, ടി.കെ ഗംഗാധരൻ നായർ, ജോസഫ് ജോൺ, കെ.ഭാസ്കരൻ നായർ. എൻ.എൻ അച്ചുത ഷേണായി, എന്നിവർ അവരിൽ ചിലരാണ്. സാമൂഹ്യ - രാഷ്ട്രീയ - കലാ - സാഹിത്യ രംഗങ്ങളിൽ കൊടിനാട്ടിയ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. സഹോദരൻ അയ്യപ്പൻ, നാലാങ്കൽ കൃഷ്ണപിള്ള, പ്രൊഫ എം കൃഷ്ണൻ നായർ, പി കേശവദേവ്, വി.ആർ പ്രബോധചന്ദ്രൻ നായർ, ആനന്ദ ശിവറാം, കേന്ദ്ര മന്ത്രിയായിരുന്ന ലക്ഷ്മീ എൻ മേനോൻ , കെ.എ ദാമോദരമേനോൻ, പഴമ്പള്ളി അച്യുതൻ, ദാമോദരക്കുറുപ്പ് ,കെ .പി ശാസ്ത്രി, ശങ്കരയ്യർ, വിശ്വനാഥയ്യർ, ബാലചന്ദ്രൻ ചുള്ളിക്കാട് , സലിം കുമാർ അങ്ങനെ നീളുന്നു പട്ടിക. പരിസരങ്ങളിൽ സ്വകാര്യ സ്കൂളുകളുടെ കടന്നു വരവും C B S E സിലബസും മറ്റും മൂലം കുട്ടികൾ കുറഞ്ഞു.2009 ൽ കേവലം 60 കുട്ടികൾ മാത്രമായ സ് കൂളിൽ ഇന്ന് 250ഓളം വിദ്യാർത്ഥികളുണ്ട്. ഹൈസ്കൂളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി രണ്ടു വീതം ഡിവിഷനുകളുണ്ട്. ഇവിടത്തെ അധ്യാപകരുടെ ആൺമക്കളെല്ലാം ഈ സ്കൂളിൽ പഠിക്കുന്നു. ഈ സർക്കാർ കലാലയം അതിന്റെ സുവർണ്ണകാലത്തെ വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
പ്രവർത്തനം
- സ്കൗട്ട് ആൻഡ് ഗൈഡ്
-
-
CORONA
-
CORONA
സൗകര്യങ്ങൾ
റീഡിംഗ് റൂം.
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്പേസ് പവലിയൻ
കൂടൂതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദർശിക്കുക ghssnorthparavur.com
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കേശവദേവ്
- ബാലചന്ദ്രൻ ചുള്ളിക്കാട്
- നാലങ്കൻ കൃഷ്ണപിള്ള
- പ്രൊഫസർ. എം. കൃഷ്ണൻനായർ
- ആനന്ദശിവറാം
സൈന ഒ വി(ഹെഡ് മിസ്ട്രസ്സ്) അധ്യാപകരുടെ പട്ടിക
സിനി എ എസ് ഹെഡ് മിസ്ട്രസ്സ് 2021-
- റംല V M : സീനിയർ അസിസ്റ്റന്റ്, മലയാളം അധ്യാപിക
- സരസ്വതി (മലയാളം അധ്യാപിക)
- സിമി മാത്യു. ഹിന്ദി വിഭാഗം അധ്യാപിക
- മിനി P M. സാമൂഹ്യശാസ്ത്രം അധ്യാപിക
- ആശ N K ഗണിതശാസ്ത്ര അദ്ധ്യാപിക
- Sindhya Mariya Dsilva (English)
- മിനി എം കെ (Natural Science)
- ഷെറിൻ P M (Physical Science)
- ലിജി (PD Teacher)
- സുനിത M D (PD Teacher)
- ജിത K A (PD Teacher)
- രാജീവ് എം ആർ
- ബോബി
- നെസ്സി ആന്റണി
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19 കിലോമീറ്റർ)Z
- തീരദേശപാതയിലെ വടക്കൻപറവൂർ ബസ്റ്റാന്റിൽ നിന്നും 1/2 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വിദ്യാലയഭൂപടം
150 വർഷം പഴക്കമുള്ള ഈ വിദ്യാലയം പറവൂർ പട്ടണത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാ ണ് . 1872 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കറോളം വിസ്തൃതിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയം സ്ഥിതി ചെയ്യുന്നു.
അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ 985 വിദ്യാരത്ഥികളും 44 അദ്ധ്യാപകരുമുണ്ട് . 30 ക്ളാസ്സ് മുറികളാണ് ഈ വിദ്യാലയത്തിലുള്ളത് . 2 സ്റ്റാഫ് റൂം , 6 സയൻസ് ലാബ് , വിശാലമായ ലൈബ്രറി, സ്പേസ് പവലിയൻ, 20 ശുചിമുറികൾ, 2 സൈക്കിൾ ഷെഡ് ,മഴ മാപിനി ,സോളാർ പവർ പ്ളാന്റ് എന്നിവയാണ് ഈ വിദ്യാലയത്തിന്റെ ഭൗതിക ഭൂപടത്തിലുള്ളത് .