കക്കോടി പഞ്ചായത്ത് എ.യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടയിൽ സ്ഥിതി ചെയ്യുന്നു
കക്കോടി പഞ്ചായത്ത് എ.യു.പി.എസ് | |
---|---|
വിലാസം | |
ഒറ്റത്തെങ്ങ് മക്കട പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0495 2668100 |
ഇമെയിൽ | kakkodipanchsyathups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17472 (സമേതം) |
യുഡൈസ് കോഡ് | 32040200112 |
വിക്കിഡാറ്റ | Q64551113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ഹേമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത്ര പ്രശാന്ത് |
അവസാനം തിരുത്തിയത് | |
30-04-2022 | Vijayanrajapuram |
ചരിത്രം
കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത്. അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി പഞ്ചായത്ത് യു പി സ്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു.
1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് . ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന് നിയമിതയായി.
ഭൗതികസൗകരൃങ്ങൾ
5 മുതൽ 7 വരെ ക്‌ളാസ്സുകൾ ഉൾക്കൊള്ളുന്ന ഭൗതിക സാഹചര്യങ്ങൾ ഉണ്ട് . പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ,ടോയ്ലറ്റും ഉണ്ട്. കുട്ടികൾക്കാവശ്യമുള്ള ജലം ലഭിക്കുന്ന കിണർ, അടുക്കള, സ്റ്റോർറൂം എന്നിവയും ഉണ്ട് കമ്പ്യൂട്ടർ ,ലൈബ്രറി സയൻസ്‌ലാബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്
മികവുകൾ
പഠനരംഗത്തും പഠനേതരരംഗത്തും മികവ് പുലർത്തുന്നു .യൂ.എസ് .എസ് . ലഭിക്കാറുണ്ട്.ശാസ്ത്രമേളകളിൽ ജില്ലാതലം വരെ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .കലാമേളകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാതലം വരെ മത്സരത്തിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.വോയിസ് അംമ്പലപ്പടി ക്വിസ് മത്സരത്തിൽ സമ്മാനം കരസ്ഥമാക്കിട്ടുണ്ട് പഞ്ചായത്ത് തലത്തിലെ നടത്തിയ സ്വാതന്ത്ര്യ ക്വിസ് മത്സരത്തിൽ സ്ഥാനം കരസ്ഥമാക്കി.ഇക്ബാൽ ഉറുദു ടാലെൻ്റ സ്കോളർഷിപ്പ് സബ്ജില്ല തലത്തിൽ ഒന്നാം സമ്മാനം നേടി സംസ്‌കൃതം സ്കോളർഷിപ്പിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.
ദിനാചരണങ്ങൾ
ഭാരതത്തിൻറെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു സീനിയർ അദ്ധ്യാപിക രോഹിണി ടീച്ചർ പതാക ഉയർത്തി .വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പ്രധാന അദ്ധ്യാപിക ലസിത ടീച്ചറിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തി തുടര്ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി എ അധ്യാപകർ രക്ഷിതാക്കൾ പരിസരവാസികൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേര്ന്നു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്‌തു
അദ്ധ്യാപകർ
ലസിത പി(ഹെഡ് മിസ്ട്രസ്)
രോഹിണി സി
ഓമനാബിക കെ പി
സന്ദീന പി കെ
ശ്രീജ
മുനീർ പി
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 15 കി.മി. അകലം
{{#multimaps:11.32845,75.78388|zoom=18}}