സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര. | |
---|---|
പ്രമാണം:41072 7jpg | |
വിലാസം | |
ശക്തികുളങ്ങര ശക്തികുളങ്ങര , ശക്തികുളങ്ങര പി.ഒ. , 691581 , കൊല്ലം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0474 2770255 |
ഇമെയിൽ | 41072kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41072 (സമേതം) |
യുഡൈസ് കോഡ് | 32130600604 |
വിക്കിഡാറ്റ | Q105814092 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | HERMOINE PATERSON |
പി.ടി.എ. പ്രസിഡണ്ട് | BENNY POYKAYIL |
എം.പി.ടി.എ. പ്രസിഡണ്ട് | ROSHNI |
അവസാനം തിരുത്തിയത് | |
07-09-2023 | 41072 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ശക്തികുളങ്ങര മേഖലയിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെയായിരുന്നു. ഇവിടെ നിന്നും കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിൽ പോയിരുന്നത്. ഈ കഷ്ട്ട്ടപ്പാടുകൾ കണ്ട അന്നത്തെ ഇടവക വികാരി ബഹു.റവ.ഫാ. ബെൻ ഫെർണാൻഡസും അഭിവന്ദ്യ ബിഷപ്പ് മരിയ ബെൻസിഗർ തിരുമേനിയും ഇടവകാംഗങ്ങളുമായി കൂടിയാലോചിച്ച് 1923 ജൂൺ 8-ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ പള്ളിമേടയിൽ വച്ച് ആരംഭിച്ചു. കുരീപ്പുഴ സ്വദേശി ശ്രീ. പോലിക്കാർപ്പ് സാർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. അച്ചന്റെ അക്ഷീണ പരിശ്രമഫലമായി 1 വർഷം കൊണ്ടു പുതിയ സ്കൂൾ കെട്ടിടവും ഗ്രൗണ്ടും തയ്യാറായി. അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ.കൃഷ്ണസ്വാമി അയ്യരുടെയും സ്കൂൾ ഇൻസ്പെക്ടർ ശ്രീ.രാമകൃഷ്ണ കുക്കിലയും വളരെ വേഗം സ്ക്കൂളിനു അംഗീകാരം നല്കി. മുൻവിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ പിതാവ് പി.എം.അലക്സാണ്ടർ സാർ ഈ സ്കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1923-ൽ പ്രിപ്പാറട്ടറി ക്ലാസ്സുകളും (തയ്യാറെടുപ്പ് ക്ലാസ്സുകൾ)1924-ൽ ഫസ്റ്റ് ഫോറം, 1926-ൽ തേഡ് ഫോറം എന്നിങ്ങനെ ക്ലാസുകൾക്ക് അനുമതി ലഭിച്ചു. തേഡ് ഫോറം പാസ്സാകുന്നവർക്ക് തുടർന്നു പടിക്കുവാൻ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിനെ വീണ്ടും ആശ്രയികേ്കണ്ടി വന്നു. പിന്നെയും ഈ മേഖലയിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ വളരെ കഷ്ട്ടപ്പെട്ടാണ് തുടർ വിദ്യാഭ്യാസത്തിനായി അങ്ങോട്ടു പൊയ്‍ക്കൊണ്ടിരിുന്നത്.1946-ൽ ഇടവക വികാരിയായിരുന്ന റവ.ഫാ.മൈക്കിൾ നെറ്റോ ഇവിടെ രു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിലേക്കായി ഇടവക പൊതുയോഗം വിളിച്ചുകൂട്ടുകയും അതിനായി യത്നിക്കുകയും ചെയ്തു. 1948-ൽ ബഹു. സ്റ്റീഫൻ ഗോമസച്ചൻ അസി. വികാരിയായി ഈ ഇടവകയിൽ എത്തുകയും അച്ചന്റെ പരിശ്രമഫലമായി നാട്ടുകാരായ ഉദാരമതികളിൽ നിന്നും സ്കൂളിനാവശ്യമായ 3 ഏക്കർ ഭൂമി മിതമായ നിരക്കിൽ വാങ്ങുകയും ചെയ്തു. അന്നു ഹൈസ്ക്കൂൾ ക്ലാസ്സുകൾ മിഡിൽ സ്കൂൾ കെട്ടിടത്തിൽ വച്ചാണ് നടന്നിരുന്നത്. 1950-ൽ സിഡ്നി ആർച്ച് ബിഷപ്പ് റവ.ഡോ. നോർമൻ തോമസ് കാർഡിനൽ ഗിൽറോയ് പ്രധാനകെട്ടിടത്തിനു തറക്കല്ലിട്ടു. ശ്രീ. പീറ്റർ കുടുംബിലാൻ ഈ കെട്ടിടത്തിന്റെ കോൺട്രാക്ട് 75,000 രൂപയ്ക്ക്എടുക്കുകയും 3 വർഷം കൊണ്ട് കരിബാറയിൽ 2 നില സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കുകയും ചെയ്തു. സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും ലോക്കൽ മാനേജറും റവ.ഫാ.സ്റ്റീഫൻ ഗോമസായിരുന്നു അദ്ദേഹത്തിന്റെ നിസ്വാർത്ഥപരിശ്രമമാണ് ഈ സ്ക്കൂൾ. == ഭൗതികസൗകര്യങ്ങൾ ==. രണ്ടു കെട്ടിടങ്ങളിലായാണ് യു.പി,ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇന്റെർനെറ്റ് സംവിധാനത്തോട് കൂടിയ നവീകരിച്ച രു കബ്യൂട്ടർ ലാബുണ്ട്. ആൺക്കുട്ടികൾക്കും, പെൺക്കുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങളുണ്ട്. നന്നായി സജീകരിച്ചിരിക്കുന്ന രു ലൈബ്രറി ഉണ്ട്. യു.പി., എച്ച്. എസ് വിഭാവങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സയൻസ് LAB ഉണ്ട്. ഉച്ചഭക്ഷണത്തിനായി വ്രത്തിയും വെടിപ്പും ഉള്ള അടുക്കള ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രക്ലബ്-കൺവീനർ ശ്രീമതി ലിനററ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. കുട്ടിക്കൂട്ടം -കൺവീനർ ശ്രീമതി സോണിയ മേരി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിച്ചു .ഒന്നാം ഘട്ടപരിശീലനം 2017സെപ്തംബർ 7,8 തീയതികളിൽ നടന്നു 20 കുട്ടികൾ പരിശീലനം പൂർത്തിയാക്കി. എക്കോക്ലബ്ബ് -കൺവീനർ ശ്രീമതി കല ജോർജ് ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളെ സംഘടിപ്പിച്ചു ചെറിയരീതീയിൽ കൃഷി ആരംഭിച്ചു . ഹെൽത്ത് ക്ലബ് -കൺവീനർ ശ്രീമതി മേഴ്സി ടീച്ചറിന്റെനേതൃത്വത്തിൽ ജുലൈ ആദ്യവാരം പ്രവർത്തനങ്ങൾ ആരം
* നേർക്കാഴ്ച നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.92635,76.58582| zoom=18 }}
* NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകല
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41072
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ