സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32012 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
വിലാസം
കൂട്ടിക്കൽ

കൂട്ടിക്കൽ പി.ഒ പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04828 284929
ഇമെയിൽsgkoottickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്32012 (സമേതം)
യുഡൈസ് കോഡ്32100400704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ274
പെൺകുട്ടികൾ247
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ജാനറ്റ് കുര്യൻ
പി.ടി.എ. പ്രസിഡണ്ട്അനൂപ് തേനംമാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ശൈലജ
അവസാനം തിരുത്തിയത്
21-02-202432012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കിഴക്കൻകുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കൽ .കൂട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ. ഇടവക 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകുന്നു

ചരിത്രം

മണിമലയാറിന്റെ തീരത്ത് ഉയിർകൊണ്ട് കൂട്ടിക്കൽ എന്ന ചിരപുരാ തന ഗ്രാമത്തിന് അക്ഷര വിശുദ്ധിയുടെ വർണ്ണപ്രഭ വിതറിയ വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.  സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ശ്രീ കെ.വി. തോമസ് പൊട്ടംകുളത്തിന്റെ ശ്രമഫലമായി 1934 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ കുട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ ഉടമ സ്ഥതയിൽ വന്നു. കുട്ടിക്കൽ ഇടവകയിൽ സേവനമനുഷ്ഠിച്ച് പൂർവ്വകാല വൈദിക ശ്രേഷ്ഠരുടെയും ജനങ്ങളുടെയും ദീർഘവീക്ഷണവും നിതാന്ത പരി ശ്രമവുമാണ് ഈ സ്കൂളിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തി

1952 ൽ സ്കൂളിന്റെ കെട്ടിടം പണി ആരംഭിച്ചു. 1953 ൽ ഹൈസ്കൂൾ ആയി ഉയർത്തി. പാഠ്യ പാഠ്യേതര രംഗത്ത് സംസ്ഥാനാനന്തര മികവുകൾക്ക് സാക്ഷ്യം വഹിച്ച സ്കൂളിന് 1984 ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം പണികഴിപ്പിച്ചത്. നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാടിന് അറി വിന്റെ നിറവും ജീവിത ദർശനങ്ങളും നൽകി കാലങ്ങളായി 100% വിജയം കൊയ്യുന്ന ഈ കലാലയ മുത്തശ്ശി എന്നും നമുക്കഭിമാനമാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഒരു കന്പ്യൂട്ടറ്‍ ലാബും ഒരു മൾട്ടിമീഢിയ റുമും രണ്ടു സയൻസുലാബും ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബ് പ്രവർത്ത‍ന‍ങ്ങൾ| സംഗീത ക്ളാസുകൾ| വിദ്യാരംഗം കലാസാഹിത്യവേദി| യോഗാക്ലാസ്| നേർക്കാഴ്ച|

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീമതി ജാനറ്റ് കുര്യൻ സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.ശ്രീ.ടി.ടി.മാത്യു| 2.ശ്രീ.ടി.ജെ.ജോസഫ്| 3.ശ്രീ.ഇ.റ്റി.ജോസഫ്| 4..ശ്രീ.പി.എ.ഉലഹന്നാൻ| 5.ശ്രീ...കെ.എ.ജോസഫ്| 6.ശ്രീ്എം.എ.തോമസ്| 7ശ്രീ.വി.ജെ.സക്കറിയ| 8. ശ്രീ.കെ.എസ്.സ്കറിയ| 9..ശ്രീ.പി.സി.ചുമ്മാറ്‍| 10..ശ്രീ.പി.കെ.ജയിംസ്| 11..ശ്രീ.പി.എം.വർ]‍‍ക്കി| 12..ശ്രീ.കെ.സി.തോമസ്| 13..ശ്രീ.തോംസൺ ജോസഫ്| 14.ഫാ.കെ.കെ.വിൻസന്റ് കളരിപറന്പിൽ| 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കൽ| 16.ഫാ.എൻ.എം.ജോസഫ് മണ്ണനാൽ| 17..ശ്രീ.ടോം ജോസ്| 18.ശ്രീ.പോൾ ജോസഫ്‌ 19.ശ്രീ.തോമസ് മുന്നാനപ്പള്ളി 20.ശ്രീ.എ.ജെ.മാത്യു 21.ശ്രീ.ജോർജ് ജോസഫ് 22.ജയിംസുകുട്ടി കുര്യൻ 23. ശ്രീ. സാബു മാത്യു 24. ശ്രീ. ബിജു മാത്യു 25. ശ്രീ. റെജി സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മുണ്ടക്കയം ഏന്തയാർ റോഡിൽ കൂട്ടിക്കൽ ടൗണിൽ നിന്നും 200 മീ. അകലെ

കോട്ടയത്ത് നിന്നും 57 കി. മീ.{{#multimaps: 9.586655,76.884614| width=700px | zoom=16}}