ജി എൽ പി എസ് എര‌ുവ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AshaNair (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എര‌ുവ വെസ്റ്റ്
വിലാസം
എരുവ കായംകുളം

എരുവ കായംകുളം
,
എരുവ പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0479 2435552
ഇമെയിൽglpbseruva@gmail.com
കോഡുകൾ
സ്കൂൾ കോഡ്36415 (സമേതം)
യുഡൈസ് കോഡ്32110600801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ210
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ ആർ
പി.ടി.എ. പ്രസിഡണ്ട്Santhosh
എം.പി.ടി.എ. പ്രസിഡണ്ട്ഷെമിമോൾ
അവസാനം തിരുത്തിയത്
07-02-2024AshaNair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയത്തിൻറെ ലഘു ചരിത്രം

എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് വർഷം ചിത്രം
1 എം രാധ 2005-2014
2 വി .ഗിരിജ 2014- 2016
3 എ .ജലീല 2016-2020
4 എൽ.അജിത 2021-2021
5 ആർ .ശ്രീലേഖ 2021-

നേട്ടങ്ങൾ

നേട്ടങ്ങൾ

കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
  • എരുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:9.1940431,76.494452|zoom=18}}