എൽപി.എസ്, വേങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 24 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള വേങ്കോട് എൽ പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്. വളരെ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രധാന ആകർഷണമാണ്.

എൽപി.എസ്, വേങ്കോട്
വിലാസം
ചാവർകോട്

പാരിപ്പള്ളി പി.ഒ.
,
691574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9495301010
ഇമെയിൽvencodelps2022@gmail.com
കോഡുകൾ
സ്കൂൾ കോഡ്42235 (സമേതം)
യുഡൈസ് കോഡ്32141200206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന റാണി എൻ എൽ
പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
24-02-2024Muralibko


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957-ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • രണ്ടു കെട്ടിടങ്ങൾ
  • മോട്ടോർ വച്ച കിണർ
  • പൈപ്പ് കണക്ഷനുകൾ
  • ടോയിലെറ്റുകൾ
  • കുട്ടികൾക്കിരിക്കാൻ സിമെന്റ് ബെഞ്ച്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ, ക്വിസുകൾ, ഔഷധത്തോട്ട നിർമ്മാണം, നക്ഷത്രവനത്തിലെ സസ്യങ്ങളുടെ പേര് പ്രദർശനം, പച്ചക്കറിത്തോട്ടം, പച്ചത്തുരുത്ത്

മികവുകൾ

  • ആയിരത്തോളം പുസ്തകങ്ങളടങ്ങിയ വളരെ വലിയ ഒരു ലൈബ്രറി സ്കൂളിനുണ്ട്. ഓരോ ക്ലാസ്സിലും വായനമൂലകൾ സജ്ജീകരിച്ചത് വിദ്യാർഥി - വിദ്യാർഥിനികൾ മികച്ചരീതിയിൽ പ്രയോജനപ്പെടുത്തുന്നു.
  • ഏറെ ഭംഗിയുള്ള ഒരു നക്ഷത്രവനം സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു.
  • ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയെന്ന ഉദ്ദേശത്തോടെ ഔഷധത്തോട്ടം നിർമിച്ചിട്ടുണ്ട്.
  • ഭക്ഷ്യയോഗ്യമായ മരച്ചീനി, ചീര, മുരിങ്ങ എന്നിവ കൃഷിചെയ്ത് ഉച്ചഭക്ഷണത്തിനു പ്രയോജനപ്പെടുത്തുന്നു

മുൻ സാരഥികൾ

  1. പ്രഭാകരൻ (1957)
  2. സാവിത്രി
  3. ദിവാകരക്കുറുപ്പ്
  4. നാരായണദാസ്
  5. രാജഗോപാലൻ
  6. സിസിലി
  7. സാജു ആർ
  8. ആർ കുമാരിലത
  9. ബിന്ദു സി ആർ
  10. സീന റാണി എൻ എൽ (നിലവിൽ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആദ്യകാലങ്ങളിൽ സമീപപ്രദേശത്ത് മറ്റു സ്കൂളുകൾ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാൽ സമീപവാസികളുടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ ആയിരുന്നു. ഇവിടെ പഠിച്ച പലരും ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.

  1. വി എൻ മോഹൻദാസ് - സംവിധായകൻ
  2. സി വി സുജീർ ദത്ത് - കലാകാരൻ

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.5 കിലോമീറ്റർ)
  • പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (3 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.78847,76.75723|zoom=18}}

"https://schoolwiki.in/index.php?title=എൽപി.എസ്,_വേങ്കോട്&oldid=2109225" എന്ന താളിൽനിന്ന് ശേഖരിച്ചത്