ജി എം എൽ പി എസ് വാവാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശ്ശേരിക്കും മദ്ധ്യേ വാവാട് (ഇരുമോത്ത്)എന്ന സ്ഥലത്ത് ദേശീയ പാതയിൽനിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാത്തൻ നായർ എന്ന ഒരു അധ്യാപകനും ആറ് വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ പുറായിൽ അഹമ്മദ് കുട്ടിയാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച് വാടകക്ക് നൽകിയത് . ശേഷം അദ്ദേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,പി. അമ്മോട്ടി ,കുഞ്ഞായിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.
ജി എം എൽ പി എസ് വാവാട് | |
---|---|
വിലാസം | |
വാവാട് PO VAVAD,KODUVALLY, KOZHIKODE(Dt) KERALA , വാവാട് പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഫോൺ | 04952213830 |
ഇമെയിൽ | gmlpsvavad1947@gmail.com |
വെബ്‍സൈറ്റ് | schoolwiki/gmlpsvavad |
കോഡുകൾ | |
സ്കൂൾ കോഡ് | 47438 (സമേതം) |
യുഡൈസ് കോഡ് | 32040302201 |
വിക്കിഡാറ്റ | Q75919912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കൊടുവള്ളി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | Na |
പെൺകുട്ടികൾ | Na |
ആകെ വിദ്യാർത്ഥികൾ | Na |
അദ്ധ്യാപകർ | NA |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | NA |
പെൺകുട്ടികൾ | Na |
ആകെ വിദ്യാർത്ഥികൾ | Na |
അദ്ധ്യാപകർ | NA |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Na |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Na |
വൈസ് പ്രിൻസിപ്പൽ | Na |
പ്രധാന അദ്ധ്യാപകൻ | Na |
പ്രധാന അദ്ധ്യാപിക | വത്സമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഓക്കേ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സഫ്ന |
അവസാനം തിരുത്തിയത് | |
20-01-2024 | Subhashini.M |
ചരിത്രം
പുതിയ കെട്ടിടത്തിലേക്ക് :-
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന പഴയ സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. മാന്ദ്യ വിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി,ബഹുമാന്യനായ ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് സ്‌ക്കൂളിന് ലഭ്യമായതോടെ,മുനിസിപ്പൽ കൗൺസിലർ അബ്ദു വെള്ളറ, ഒ.കെ മജീദ് ,വി എ മജീദ് മുതലായവരുടെ നേതൃത്വത്തിൽനാട്ടുകാർ സ്ക്കൂളിനായി രംഗത്തിറങ്ങി. SSA യുടെയും മുനിസിപ്പാലിറ്റിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക്മാറ്റി സ്ഥാപിക്കപ്പെട്ടു .
ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഏവർക്കും ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. ശ്രീമതി.വത്സമ്മ മാത്യൂ ആണ് നിലവിലെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ നാല് അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി നൽകിയ 25 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഒന്ന് മുതൽ നാല് വരെ ക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട്. 117 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.മികച്ച ഒരു ആധുനിക അടുക്കളക്കെട്ടിടവും അതിനു മുകളിൽ ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനികരീതിയിലുള്ള ഒരുകിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മുഴുവൻ ക്‌ളാസ് മുറികളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വാവാട് ജി എം എൽ പി സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു.നാട്ടുകാരുടെ മികച്ച പിന്തുണ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സ്ക്കൂളിൽ കുട്ടികളുടെ എണ്ണം 2018 ൽ 48ൽ നിന്ന് 2021 ൽ 117 ലേക്ക് കുതിച്ചുയരുകയുണ്ടായി.
ഹോം ലൈബ്രറി(തനതു പ്രവർത്തനം )
(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക) .
2019-20വർഷത്തെ സ്ക്കൂളിന്റെ ഏറ്റവും മികച്ച തനതു പദ്ധതിയായിരുന്നു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കുക എന്നുള്ളത്. കൊടുവള്ളി ബിപിസി ശ്രീ മെഹറലി സാറിന്റെ പിന്തുണയോടെ ഞങ്ങൾ ഈ പദ്ധതി ഏറ്റെടുക്കുകയും PTA പ്രസിഡന്റ് OK മജീദിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയിൽ ഇത് വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറിയുള്ള ആദ്യ സ്ക്കൂൾ ആയി മാറാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഈ നേട്ടത്തിന് BRC വക പ്രത്യേക ഉപഹാരവും സ്‌ക്കൂളിന് ലഭിച്ചു.ഇതിന്റെ പ്രഖ്യാപനം കോഴിക്കോട് എംപി ശ്രീ. എം കെ രാഘവൻ നടത്തുകയുണ്ടായി.
പഴയ സ്കൂൾ:ഒരോർമ്മ
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്തം നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത്ത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്
ക്ലബ്ബുകൾ
(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക )
പാഠ്യേതരപ്രവർത്തനങ്ങൾ:-
പഠന പ്രവർത്തനങ്ങൾക്കെന്ന പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ടികൾക്കും കരാട്ടെ പരിശീലനം 2019മുതൽ നടപ്പിലാക്കി ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി
1.കലാ വിദ്യാഭ്യാസം
2.കായിക വിദ്യാഭ്യാസം
3.പ്രവൃത്തി പരിചയം
4.തനതുപ്രവർത്തനങ്ങൾ
5.പ്രകൃതി നടത്തം
6.പഠന യാത്രകൾ
7.വാർഷികങ്ങൾ
8.ബോധ വത്ക്കരണ ക്ളാസുകൾ
9.രക്ഷാകർതൃ ബോധവത്ക്കരണ ക്ളാസുകൾ
10.ദിനാചരണങ്ങൾ
11.അക്ഷര ക്ലിനിക്ക്
തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ സ്ക്കൂളിൽ പലവിധ പരിപാടികളും നടന്നു വരുന്നു.ശ്രീമതി ഓ സഫിയ ടീച്ചർ ആണ് ഇതിന്റെ കൺവീനർ.
ലോക്ക്ഡൗൺകാലത്ത് ഓൺലൈനിലൂടെ ചില പരിപാടികൾ നടത്തിയിരുന്നു.2019 ഡിസമ്പറിൽ നടത്തിയ നാടൻപാട്ട് അവതരണത്തിൽ താമരശേരിയിലെ പ്രശസ്‌തതരായ നാടൻ പാട്ടു കലാപ്രവർത്തകർ പങ്കെടുത്തു.കുട്ടികൾക്ക് അത് വലിയൊരു പ്രചോദനം തന്നെയായിരുന്നു.
ദിനാചരണം:-
ഇത് ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു:
:1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം 9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം
മുൻ സാരഥികൾ :-
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ഉമ്മർ എം
2.മാധവൻ
3.KPആലിക്കോയ
4.പക്കർ പന്നൂർ
5.പി ടി അബ്ദുൽ സലാം
6.വി എം ജോസെഫ്
7.വിശാലാക്ഷിയമ്മ
8.ടി വി ആലിക്കുട്ടി
9.എം വി മൂസ്സ
10.പി സി അമ്മോട്ടി
11.സി അഹമ്മദ്
12.ചോയി
നിലവിലെ സ്റ്റാഫ് | തസ്തിക |
---|---|
നസീം.വി.കെ | ഹെഡ് മാസ്റ്റർ |
ആലിക്കുട്ടി ഇ കെ | സീനിയർ അസിസ്റ്റന്റ്റ് & IT Co-Ordinator |
സഫിയ ഒ | PD ടീച്ചർ |
സറീന സി.കെ | എൽ പി എസ് ടി |
അമീന കെ ടി | അറബിക് ടീച്ചർ |
സുഭാഷിണി.എം | എൽ പി എസ് ടി |
ചന്ദ്രമതി | പി ടി സി എം |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ:-
(കൂടുതൽ അറിയാൻ മുകളിൽ ക്ലിക്ക് ചെയ്യുക )
- Adv. പി കെ മൂസ (വക്കീൽ )
- Dr. P അബ്ദുള്ള
- ബാപ്പു വാവാട്
- P സത്യൻ , BARC
- E സുലൈമാൻ മാസ്റ്റർ
- അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്
- M കണാരൻ (DEO OFFICE)
- പി ചന്ദു (Rtdഉദ്യോഗസ്ഥൻ .BDO)
- ADV.സകരിയ്യ പുൽക്കുഴിയിൽ
ചിത്രശാല
Follow the Face Book page of Vavad Gmlps :gmlps vavad
വഴികാട്ടി
കയറി വാ മക്കളേ....
- കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ന് കിഴക്ക് ഭാഗത്ത് കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3855573,75.903432| width=800px | zoom=16 }}
</googlemap>
|