കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെറുവാണ്ടൂർ സ്ഥലത്തുള്ള ,ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949 ഡിസംബർ 11 നു വടാശ്ശേരി റവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു.ഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച് 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തിൽ നിരവധി കതിനാവെടികളുടെയും ബാൻ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.തുടർന്ന് വായിക്കുക..
മാനേജ്‍മെന്റ് : കോർപ്പറേറ്റ് മാനേജ്‌മെൻറ് ആർച്ച്ഡയസിസ് ഓഫ് ചങ്ങനാശ്ശേരി.
മാനേജർ : റവ. ഫാ. മനോജ് കറുകയിൽ.
ലോക്കൽ മാനേജർ : റവ. ഫാ.സ്കറിയ ചൂരപ്പുഴ.
ഹെഡ്മിസ്‌ട്രസ് : ശ്രീമതി.സാനിയോ മാത്യു
അധ്യാപകർ : സിസ്റ്റർ.മീനു ഫിലിപ്പ്, ശ്ശ്രീമതി.,ജോസ്‌ന ജോസഫ് ശ്രീമതിജോസ്‌ന ജോസ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ എട്ട്.കമ്പ്യൂട്ടർ റൂം , പാചകപ്പുര ,ഓഫീസ് റൂം ,ലൈബ്രറി .