സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്‌സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു. 1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.അദ്ദേഹത്തിൻറെ കാലത്ത് സ്കൂൾ കെട്ടിടം വലുതാക്കുന്നതിനും സ്കൂൾ അനുവദിക്കുന്നതിന് സ്വന്തമായി മുടക്കിയ തുക ശ്രീ. ചാക്കോജോസഫ്‌ പറകാട്ടിലിന് തിരികെ കൊടുക്കുന്നതിനും പള്ളി കമ്മിറ്റി തീരുമാനിച്ചു .1976 -ൽ സെന്റ്‌. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിൻറെ രജതജൂബിലി വമ്പിച്ച ആഘോഷങ്ങളോടെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തിൽ നടത്തപ്പെട്ടു.അന്നത്തെ മാനേജർ റവ. ഫാ. ജോർജ്ജ് കൂടത്തിലായിരുന്നു. 2012 -ൽ സ്കൂളിൻറെ സുവർണ്ണ ജുബിലീ ആഘോഷിച്ചു . ബഹു . മാനേജർ . ഫാ . ജേക്കബ് തോട്ടനാനി ,പി.ടി.എ. , പൂർവ്വവിദ്യാർത്ഥികൾ നാട്ടുകാർ അദ്ധ്യാപകർ തുടങ്ങിയവരുടെ പരിശ്രമ ഫലമായി 50 വർഷം പിന്നിട്ട സ്കൂൾ കെട്ടിടം പുതുക്കി ഇരുന്നിലകെട്ടിടമാക്കി.ഇതിൻറെ ആശീർവ്വാദകർമ്മം മാർ. ജോസഫ്‌ പവ്വത്തിൽ പിതാവ് നിർവ്വഹിച്ചു. 1986 -ൽ ആണ് ഈ സ്കൂളിൻറെ പി ടി. എ. ആരംഭിച്ചത് .പ്രഥമ പി ടി എ. പ്രസിഡന്റ്‌ ശ്രീ. ജോസ് കോതകുളമായിരുന്നു .