കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്
കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ | |
---|---|
വിലാസം | |
Alathiyur കെ എച്ച് എം എച്ച് എസ്സ് എസ്സ് ആലത്തിയൂർ , Alathiyur PO പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2964345 |
ഇമെയിൽ | khmhsalathiyur@gmail.com |
വെബ്‍സൈറ്റ് | Khmhssalathiyur.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 19069 (സമേതം) |
എച്ച് എസ് എസ് കോഡ് | 11221 |
യുഡൈസ് കോഡ് | 32051000117 |
വിക്കിഡാറ്റ | Q64563846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്രങ്ങോട്, |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2101 |
പെൺകുട്ടികൾ | 1945 |
അദ്ധ്യാപകർ | 120 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 339 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനത ടി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ജബ്ബാർ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ധീൻ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് എ പി |
അവസാനം തിരുത്തിയത് | |
05-03-2022 | 19069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോൻ ഹാജിയുടെ സ്മ്രണാർഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.
ചരിത്രം
പഴയ വെട്ടത്തുനാട്ടിലെ ആലത്തിയൂരിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ആണ്
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോൻ ഹാജിയുടെ സ്മ്രണാർഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ
മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിൽ നിന്ന് ആറു കിലോമീറ്റർ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂർ ഗ്രാമം. ഇവിടെ 1976-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോൻ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നൽകിയിരിക്കുന്നത്. തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ മംഗലം,വെട്ടം,പുറത്തൂർ,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേർ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോൾ 8,9,10 ക്ലാസുകളിൽ 70ഡിവിഷനുകളിലായി മൂവായിരത്തി എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നു.103അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകൾ അനുവദിച്ച സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1 ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ.പി.രാമവാര്യർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.തുടർന്ന് ശ്രീ വി.വി.രാമൻ,ശ്രീ വി.പി.എൻ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുൾ ഖാദർ,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീർ ശ്രീ എം വി കിഷോർ എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്. അബ്ദുൽ ജബ്ബാർ പി കെആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ.സ്ഥാപക മാനേജർ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകൾ ശ്രീമതി എം.ആമിന ബീവിയും മാനേജർമാരായി.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സെയ്തുഹാജിയാണ്. കേരളത്തിലേറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്.കേരളത്തിലെ സ്കൂൾ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറിൽ ചിമിഴ് എന്ന പേരിൽ പ്രിന്റഡ് സ്കൂൾ മാസിക പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് ഇർഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വർഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എൽ.സി ക്ക് ഉയർന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളിൽ നമ്മുടെ സ്കൂളിന്റെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചു.ലൈബ്രറി,സയൻസ്-കമ്പ്യൂട്ടർ ലാബുകൾ,സ്മാർട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെൽഫെയർ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മുഴുവൻ ജനങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയിൽ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 6 കമ്പ്യൂട്ടർ ലാബുകളുണ്ട്. 6 ലാബുകളിലുമായി ഏകദേശം 80 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലോൽസവം 16
2015-16 വർഷത്തെ സ്‍കുൾ യുവജനോൽസവം17,18,19 തീയ്യതികളിൽ നടന്നു.അതിൽ നിന്ന് മികവ് തെളിയിച്ച പ്രതിഭകളെ ഡിസംബർ ആദ്യ വാരം തിരൂർ ബോയ്‍സ് HS ൽ നടന്ന സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുപ്പിച്ചു.നൃത്ത നൃത്തേതര ഇനങ്ങളിലെല്ലാം നമ്മുടെ കുട്ടികളുടെ നിറ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഏറെ സന്തോഷകരമാണ്.സബ് ജില്ലാതലത്തിൽ നമുക്ക് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലയിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച മുഴുവൻ കുട്ടികളേയും അരീക്കോട് വെച്ച് നടന്ന ജില്ലാ കലാമേളയിൽ പങ്കെടുപ്പിച്ചു.ഹയർസെക്കന്ററിയിൽ നിന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കലാമേളയിൽ പങ്കെടുത്ത കൃഷ്ണേന്ദു.എസും കൂട്ടുകാർക്കും കഥാപ്രസംഗ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചത് നമുക്ക് ആഹ്ലാദിക്കാൻ വക നൽകുന്ന കാര്യമാണ്.
201 6-17 വർഷത്തെ സ്‍കുൾ യുവജനോൽസവം സബ് ജില്ലാ ചാമ്പ്യൻമാർ. 201 6-17 വർഷത്തെ സ്‍കുൾ യുവജനോൽസവം സബ് ജില്ലാ ചാമ്പ്യൻമാരുടെ ആഘോഷം
- വിജയഭേരി പദ്ധതി
2015 ജൂലൈ ആദ്യവാരം മുതൽതന്നെ വിജയഭേരി ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. വൈകീട്ട് 4 മുതൽ 5 മണിവരെ പത്താംതരത്തിലെ കുട്ടികൾക്ക് ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ പാഠഭാഗങ്ങൾ വളരെ നല്ല രീതിയിൽ സമയമെടുത്ത് കൈകാര്യം ചെയ്യാൻ അധ്യാപകർക്ക് സഹായകമായി. പുറമെ 8,9,10 ക്ലാസ്സുകളിലെ വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് ശനി,ഞായർ ദിവസങ്ങളിൽ കാലത്ത് 9മണിമുതൽ ഉച്ചക്ക് 1 മണിവരെ സമയങ്ങളിൽ കണക്ക്,ഹിന്ദി,ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം എന്നീ പ്രയാസകരമായ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിംഗ് നൽകിയിരുന്നു.ഇത് ഒട്ടേറെ പിന്നോക്കക്കാർക്ക് SSLC പരീക്ഷയിൽ ഗുണം ചെയ്തിട്ടുണ്ട്.(PTA കൾ യഥാക്രമം 5/10/15 നും 12/10/15നും ജനറൽബോഡി യോഗം വിളിച്ചുകൂട്ടി രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തി.)
കൂടാതെ ഫെബ്രുവരി 18 മുതൽ മാർച്ച് 5 വരെ നീണ്ടുനിന്ന വിജയഭേരി ക്യാമ്പിൽ 150 ഓളം പിന്നാക്കക്കാരായ കുട്ടികൾ പങ്കെടുത്തു.ഇവർക്ക് പരീക്ഷാ ദിവസങ്ങളിൽ കാലത്ത് 9 മണിമുതൽ അതാത് ദിവസത്തെ പരീക്ഷാവിഷയങ്ങളിൽ വരാൻ സാധ്യതയുള്ള ഏരിയകളും ചോദ്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയിൽ നടത്തപ്പെട്ട ക്ലാസ്സ് വളരെ ഗുണം ചെയ്തിട്ടുണ്ട്.വിജയഭേരി ക്യാമ്പിലും അനുബന്ധപ്രവർത്തനങ്ങളിലുമെല്ലാെം കുട്ടികൾക്ക് ഉച്ചഭക്ഷണം,ചായ അടക്കമുള്ള കാര്യങ്ങളിൽ വന്ന മുഴുവൻ ചിലവും ഈ പ്രാവശ്യം PTA ആണ് നൽകിയത്.വിജയഭേരി സമാപന ദിവസം ഉച്ചക്ക് മാനേജ്മെന്റ് കുട്ടികൾക്കും അധ്യാപകർക്കുമായി വിപുലമായ സദ്യ ഒരുക്കുകയും ഉണ്ടായി.
എക്‌സ്ട്രാ പരീക്ഷകൾ ജനവരിമാസം പത്താംതരത്തിലെ കുട്ടികൾക്ക് ക്ലാസ്സ് തലത്തിൽ ഓരോ വിഷയത്തിനും 25 മാർക്കിന്റെ 3 പരീക്ഷവീതം നടത്തി.മൂല്യനിർണ്ണയം ചെയ്തുനൽകുകയുണ്ടായി. A+ന് സാധ്യതയുള്ള കുട്ടികൾക്ക് അവർക്കതിന് സാധ്യമാകുന്ന രീതിയിൽ ആവശ്യമായ കോച്ചിംഗും നൽകിയിരുന്നു.
ഈ വർഷം 2016(2016-17)ൽ ജൂലൈ ആദ്യവാരം മുതൽതന്നെ വിജയഭേരി ക്ലാസ്സുകൾ ആരംഭിച്ചു.
- S S L C പരീക്ഷ
2016 - മാർച്ച് S S L C പരീക്ഷയ്ക് നമ്മുടെ സ്‍കുളിൽ നിന്നും 1076 കുട്ടികളാണ് ഇരുന്നത്.പരീക്ഷ എഴുതിയ കുട്ടികളിൽ ആദ്യറിസൾട്ടിൽ 979കുട്ടികൾ വിജയിച്ചു.29 കുട്ടികൾ എല്ലാവിഷയങ്ങൾക്കും A+ കരസ്ഥമാക്കി 17 കുട്ടികൾക്ക് 9A+ ലഭിച്ചു.തുടർന്ന് നടന്ന സേ പരീക്ഷയിൽ 67 കുട്ടികൾ കൂടി വിജയിക്കുകയുണ്ടായി.ആകെ വിജയശതമാനം 97.2% ഹയർസെക്കണ്ടറി പരീക്ഷയിൽ Sc Maths ബാച്ചിൽ 98% കുട്ടികളും Sc psycology ബാച്ചിൽ 52% ഉം കൊമേഴ്‍സ് ബാച്ചിൽ 90%ഉം ഹ്യുമാനിറ്റീസ് ബാച്ചിൽ 84%ഉം വിജയമുണ്ടായി.+2 സയൻസിൽ 2കുട്ടികൾക്ക് FullA+ ഉം (6A+) 7കുട്ടികൾക്ക് 5A+ഉം ലഭിച്ചു.2016 മാർച്ചിലെ +1 ൽ 100% മാർക്കും(2FullA+) ലഭിച്ചു. സാഭിമാനം പരിപാടി S S L C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചകുട്ടികൾക്കും 9വിഷയത്തിൽ A+ലഭിച്ചവരെയും ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫുൾ A+ ലഭിച്ചവരെയും 5A+ലഭിച്ചവരെയും ക്ഷണിച്ചു വരുത്തി 'സാഭിമാനം'എന്ന പേരിൽ ഒരു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.നിലവിലെ പത്താം തരം കുട്ടികളെകൂടി ആസദസ്സിലേക്ക് എത്തിച്ചപ്പോൾ അവർക്കത് ഉന്നതവിജയം നേടാനുള്ള പ്രചോദനം കൂടി ആയി എന്നത് ശ്രദ്ധേയമായ കാര്യമാണ്.ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ ശ്രീ സചീന്ദ്രൻ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം PTA ഭാരവാഹികൾ, അധ്യാപകർ ,കുട്ടികൾ എന്നിവർ ചേർന്ന് വർണ്ണാഭമാക്കി .PTA പ്രസിഡന്റ് കൃത്യം 8.30 ന് പതാക ഉയർത്തുകയും HM ഉം അധ്യാപക പ്രതിനിധികളും കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.തുടർന്ന് ആലത്തിയൂർ അങ്ങാടിവരെ ഹൈസ്കൂൾ ,ഹയർസെക്കന്ററി സ്കൂൾ കുട്ടികൾ സ്വാതന്ത്ര്യദിന റാലി നടത്തുകയുണ്ടായി.റാലിയിൽ ബാനറും,പ്ലക്കാർഡുകളും ഉപയോഗിച്ചതു കൗതുകമായി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻകുട്ടികൾക്കും അധ്യാപകർക്കും മറ്റും മാനേജരുടെ വക മധുരപലഹാരവിതരണം നടത്തി.
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി തന്നെ നാം ആഘോഷിച്ചിട്ടുണ്ട്.കേരള ആയുർവേദസഭയുടെ ഭാഗമായി ഒൗഷധച്ചെടി നടീൽ നടന്നു.ചടങ്ങ് നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ആയുർവേദ ഭിഷഗ്വരനുമായ ഡോ:ത്രിവിക്രമൻ ഉൽഘാടനം ചെയ്തു.ഏറ്റവും അമൂല്യമായ,ഉപകാരപ്രദമായ ഒരു ഡസനോളം ഒൗഷധച്ചെടികൾ അന്നേ ദിവസം സ്കൂൾ കോമ്പൗണ്ടിൽ നട്ടുപിടിപ്പിച്ചു.
- കൈരളി ക്ലബ്ബ്
കൈരളി ക്ലബ്ബ് കൈരളി ക്ലബ്ബിന്റെ രൂപീകരണം 2016 ജൂൺ 4-ന് നടന്നു.ഭാരവാഹികളെ തിരഞ്ഞെടുത്തു.കൺവീനർ തുളസി.ക്ലബ്ബ് നടത്തിയ പ്രധാനപ്രവർത്തനങ്ങൾ 1.ജൂൺ 5പരിസ്ഥിതി ദിനത്തിൽ'പാരാസ്ഥികാവബോധംകുട്ടികൽ' എന്നവിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിടച്ചു . 2.ജൂൺ 15ന് ഒൗദ്യോഗികമായി ഉൽഘാടനം HM നിർവഹിച്ചു. 3.ജൂൺ 19 മുതൽ വായനദിനവുമായി ബന്ധപ്പെട്ട്ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 4. ക്ലബ്ബ് അംഗങ്ങൾ സംഭാവനനൽകിയ പുസ്തകങ്ങൾ ഉപയോഗിച്ച് വായനമൂല സംഘടിപ്പിച്ചു. 5.വായനവാരത്തോടനുബന്ധിച്ച് വായനാമത്സരം ,പോസ്റ്റർ നിർമാണം,ക്വിസ് എന്നീ കാര്യങ്ങൾ സംഘടിപ്പിച്ചു. 6.എല്ലാആഴ്ചയും വാരാന്ത്യ വാർത്തകളുടെ അവലോകനവും ചർച്ചയും സംഘടിപ്പിച്ചു. 7.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8.ക്ലബ്ബ് അംഗങ്ങളുടെ സർഗവൈഭവമുള്ള കുട്ടികളുടെ രചനകൾ സമാഹരിച്ച് പതിപ്പായി പ്രസിദ്ധീകരിച്ചു. 9.വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾവായിക്കാൻ കൊടുത്തു കഥാപാത്രങ്ങളെ ഉൾപ്പെടുത്തി രംഗാവിഷ്കരണം നടത്തി. 10. 111 കുട്ടികൾ പരീക്ഷക്കിരിക്കുകയും എല്ലാകുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. 11.ആശാൻ ചരമദിനത്തോടനുബന്ധിച്ച് ആശാൻ കവിതകളുടെ ആലാപന മത്സരം വളരെ മനോഹരമായി . 12.വള്ളത്തോടനുബന്ധിച്ച് നടത്തിയ കാവ്യനൃത്താവിഷ്ക്കാരം ശ്രദ്ധേയ അനുഭവമായി. 13.ചങ്ങമ്പുഴ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ വാഴക്കുല എന്ന കവിത മോണോആക്ടായി അവതരിപ്പിച്ച് അപർണ എന്ന കുട്ടി ഏവരുടെയും ശ്രദ്ധപിടിച്ചുപ്പറ്റി .ലോക വൃദ്ധദിനത്തോടനുബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചിരുന്നു.അധ്യാപക ദിനത്തോടനുബന്ധിച്ച് "നിങ്ങളെ സ്വാധീനിച്ചഅധ്യാപകൻ ”എന്ന അനുഭവക്കറിപ്പ് ശ്രദ്ധേയമായി. ഫെബ്രുവരി 20 നടത്തിയ കൈരളി ക്ലബ്ബിന്റെ അവസാന മിറ്റിംഗിൽ വെച്ച് ക്ലബ്ബിന്റെ മത്സര ഇനങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സാമൂഹ്യ ശാസ്ത്രക്ലബ്ബ് ജൂൺ 16ന് ആണ് ക്ലബ്ബിന്റെ രൂപീകരണം നടന്നത് .ക്ലബ്ബ് കൺവീനർ മുഹമ്മദ് സാബു. ജൂലൈ 11ജനസംഖ്യ ദിനത്തിന്റെ ഭാഗമായി ഉപന്യാസമത്സരം നടത്തി.ഒാഗസ്ത് 6,9 ദിവസങ്ങളിൽ ഹിരോഷിമ ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി . സ്വാതന്ത്രദിനത്തോടനുബന്ധിച്ച് സ്വാതന്ത്രദിന പതിപ്പ് പുറത്തിറക്കി.ഒക്ടോബർ , നവംബർ മാസങ്ങളിൽ നടന്ന ശാസ്ത്രമേളയോടനുബന്ധിച്ച് പ്രസംഗമത്സരം ,പ്രാദേശിക ചരിത്ര നിർമ്മാണം ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും ഉപജില്ലാമത്സരത്തിൽ കുമാരി ഷിംന നൂർ അറ്റ്സ് നിർമ്മാണം ,നവീൻ കെ സദാനന്ദൻ ക്വിസ് ,നജ ഹുസ്ന പ്രസംഗം ഇവകളിൽ ഒന്നാം സ്ഥാനവും മികച്ച പ്രകടനവും കാഴ്ചവെച്ചു.ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു
ഗണിതശാസ്ത്രക്ലബ്ബ് 2015-16 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ ഒൗപചാരിക ഉത്ഘാടനം 24/06/2014ൽ തിരൂർ സബ് ജില്ലയിലെ മുതിർന്ന ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ രവികുമാർ സർ നിർവ്വഹിച്ചു.ക്ലബ്ബ് കൺവീനറായി ഷാനവാസ് മാസ്റ്റർ ചുമതല വഹിച്ചു.സ്കൂൾ തല ക്വിസ് മത്സരത്തിൽ കൃഷ്മപ്രിയ 9 ഐ,ഹാരിസ് ബാബു 10 ഒ എന്നിവർ യഥാക്രമം 1ഉം 2ഉം സ്ഥാനങ്ങൾ നേടി.സബ് ജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ ജ്യോമട്രിക്കൽ ചാർട്ട്,പസ്സിൽ ക്വിസ്,മാഗസിൻ നിർമ്മാണം എന്നീ മത്സരങ്ങളിൽ പങ്കെടുക്കുകയും ജ്യോമട്രിക്കൽ ചാർട്ടിലും മാഗസിൻ നിർമ്മാണത്തിലും ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അർഹത നേടി.ജില്ലാ മത്സരത്തിൽ മാഗസിൻ നിർമ്മാണത്തിൽ നാലാം സ്ഥാനമായെങ്കിലും ജ്യോമട്രിക്കൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാനതല മത്സരത്തിൻ എ ഗ്രേഡ് നേടി ഫാത്തിമ റിയാന സ്കൂളിന്റെ അഭിമാനമായി മാറി. കായികരംഗം എല്ലാ വർഷവും നടത്തിവരാറുള്ള സ്കൂൾ സ്പോർട്സ് ഈ വർഷവും നടത്തി.ഗ്രൗണ്ടിന്റെ അപര്യാപ്തത വേണ്ടത്ര കായികരംഗത്തെ ഉയർച്ചയെ ബാധിക്കുന്നു എന്ന് പറയാതെ വയ്യ.എങ്കിലും മാഹിയിൽ വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി +2 ക്ലാസ്സിലെ മുഹമ്മദ് ആസിൽ ശ്രദ്ദേയനായി. കൂടാതെ സംസ്ഥാനതല ജൂനിയർ ഫുട്ബാൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് നിസാം വെങ്കലമെഡൽ നേടി.എട്ടാം തരത്തിൽ പഠിച്ചിരുന്ന അമൃത. കെ എന്ന കുട്ടി റവന്യൂ ജില്ലാ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌മെഡൽ നേടി.മാഹിയിലെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.സബ് ജില്ലാതല ഗെയിംസിൽ ജൂനിയർ ഫുട്ബാൾ,ജൂനിയർ ഷട്ടിൽ,ഹാന്റ്ബാൾ എന്നിവയിൽ ഒന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ ഫുട്ബാൾ,ഷട്ടിൽ എന്നിവയിൽ റണ്ണറപ്പുമായി.സബ് ജില്ലാ തല തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടംനേടി നമ്മുടെ കുട്ടികൾ അഭിമാനമായി.കൂടാതെ അണ്ടർ 14 സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി.ജില്ലാ മത്സരത്തിൽ പങ്കെടുത്തു. അറബിക‍്ക്ലബ്ബ് ജൂൺ 16 ന് ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.ക്ലബ്ബ് കൺവീനറായി ഷമീമ ടീച്ചർ ചുമതല വഹിച്ചു. സബ്‍ജില്ല യുവജനോത്സവത്തിൽ നമുക്ക് കഴിഞ്ഞതവണ 2 ാം സ്ഥാനമായിരുന്നു അറബികലോത്സവത്തിൽ .അതിൽ പങ്കെടുത്ത പലകുട്ടികൾക്കും അരീക്കോട് വച്ചുനടന്ന റവന്യു ജില്ല കലാമേളയിൽ പങ്കെടുക്കാനും ഉന്നതവിജയം നേടാനും കഴിഞ്ഞിട്ടുണ്ട്.റിപ്പോർട്ട് നീണ്ടുപോകുന്നതിനാൽ വിശദാംശങ്ങൾ ചേർക്കുന്നില്ല. മലബാർ ,എം. ഇ .ടി. സ്‍ക്കൂളുകളിൽ നടന്ന അറബിക്വിസിൽ 3000 രൂപ പ്രൈസ് മണി അടക്കം ഒന്നാം സ്ഥാനം കഴിഞ്ഞ4 വർഷമായി നമ്മുടെ സ്‍ക്കൂളിലെ കുട്ടികളാണ് നേടുന്നത് എന്ന് നമ്മെ സന്തോഷിപ്പിക്കുന്നു. ലോക അറബിക്ക് ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അറബി കൈയ്യെഴുത്ത് മാസിക അറബിക് എക്സ്പ്പോ ദിനേനയായുള്ള ഒാരോ ചോദ്യങ്ങൾക്ക് ഉത്തരപ്പെട്ടിവെച്ച് ഉത്തരം ശേഖരിച്ച് വിജയികൾക്ക് പ്രോത്സാഹനസമ്മാനങ്ങൾ വിതരണം ചെയ്യൽ എന്നിവ ഈ ഒരു മാസത്തെ പ്രവർത്തനങ്ങളായിരുന്നു.
ഒാണാഘോഷം ഒാണാഘോഷം ഒാഗസ്ത് 21ന് വെള്ളിയാഴ്ച്ച നടത്തി എല്ലാക്ലാസുകളും പൂക്കളമത്സരത്തിൽ പങ്കെടുത്തു. കുട്ടികൾക്ക് മേനേജർ വക പാൽപ്പായസം ഉണ്ടായിരുന്നു. പൂക്കളമത്സരത്തിനു പുറമെ മറ്റുപലമത്സരങ്ങളും നടത്തി .മത്സരവിജയികൾക്ക് സ്കൂൾ കലാമേളയിൽ സമ്മാനങ്ങൾ നൽകി. ഹയർസെക്കണ്ടറിയിൽ മേനേജരുടെ വക സമ്മാനങ്ങൾ ആ ദിവസം തന്നെ നൽകി. സയൻസ് ക്ലബ്ബ് 22/6/15 ന് സയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. 10/7/15 ന് അജിത്ത് മാഷിന്റെ 'എങ്ങിനെ ഒരു നല്ലപ്രൊജക്ട് തയ്യറാക്കാം' എന്ന വിഷയത്തിലെ ക്ലാസ് ശ്രദ്ധേയമായിരുന്നു. 21/7/15 ന് ചാന്ദ്രദിന ക്വിസ് ,24ന് പോസ്റ്റർ രചനാമത്സരവും നടന്നു. സ്ക്കുൾ തല സെമിനാറിൽ വിജയിയായ കുട്ടിയെ സബ്‍ജില്ലാസെമിനാറിൽ പങ്കെപ്പിച്ചു. സബ്ജില്ലയിൽ സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ നജ ഹുസ്‍ന (10 O) യെ ജില്ലാസെമിനാറിലും പങ്കെടുപ്പിച്ചു. സ്കൂൾ തലത്തിൽ സി.വി.രാമൻ ഉപന്യാസരചനാമത്സരം നടത്തി.വിജയികളെ സബ് ജില്ലാമത്സരത്തിൽ പങ്കെടുപ്പിച്ചു.കൂടാതെ ശാസ്ത്രക്വിസ്,ശാസ്ത്രമേള എന്നിവ വളരെ വ്യവസ്ഥാപിതമായി നടത്തുകയണ്ടായി.സബ് ജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ്,ടാലന്റ് സെർച്ച് എക്സാം,ഇംപ്രൂവൈസ്ഡ് എക്സപിരിമെന്റ്,സ്റ്റിൽ മോഡൽ,ശാസ്ത്ര മാഗസിൻ എന്നീ ഇനങ്ങളിൽ പങ്കെടുത്തു.31/07/15 APJ അബ്ദുൾ കലാം അനുസ്മരണ പരിപാടികൾ നടന്നു.സമ്മാനാർഹരായ കുട്ടികൾക്ക് സ്കൂൾ യുവജനോത്സവ വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിസ്ഥിതി ക്ലബ് പരിസ്ഥിതി ക്ലബിന്റെ കീഴിൽ കുട്ടികൾക്ക് ഗവൺമെന്റ് നൽകിയ ചെടികൾ വിതരണം നടത്തി.വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഗവൺമെന്റ് കോളേജിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹിബ മഹിബ രണ്ടാം സ്ഥാനം നേടി.കാർഷിക ക്ലബിന്റെ കീഴിൽ സ്കൂളുകളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ആരോഗ്യ ക്ലബിന്റെ കീഴിൽ തൃപ്രങ്ങോട് PHC യുടെ സഹകരണത്തോടെ കുട്ടികൾക്ക് ആരോഗ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.
- സ്കൗട്ട് & ഗൈഡ്സ്.
ചിത്രങ്ങൾ
ചിത്രങ്ങൾ
-
logo
-
JRC
സേവനപാതകൾ കടന്നുപോകുന്ന നമ്മുടെ സ്കൂളിലെ JRC എന്ന സന്നദ്ധ സംഘടന പതിവ് പോലെ 2015-16ലും അതിന്റെ അടയാളപ്പെടുത്തലുകളുമായി മുന്നോട്ടുപോയിട്ടുണ്ട്.അതിലെ അംഗങ്ങളായ പത്താംതരത്തിലെ 31 കുട്ടികൾക്ക് ഗ്രേസ്മാർക്ക് നേടിക്കൊടുത്തപ്പോൾ അതിൽ 4 കുട്ടികൾ മുഴുവൻ A+ ന് അർഹത നേടാൻ ആ ഗ്രേസ് മാർക്ക് സഹായകമായി എന്ന് അരിയിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.ഈ പദ്ധതി നമ്മുടെ സ്കൂളിൽ
കൈകാര്യം ചെയ്യുന്നത് ശ്രീ രതീഷ് മാസ്റ്ററാണ്.ഈ തവണ JRC യുടെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് യോഗ പരിശീലനം കൂടി നൽകാൻ ഉദ്ദേശിക്കുന്നു.ഒരു മികച്ച ട്രെയിനിയെ ഇതിനായി നിയമിക്കാൻ ഉദ്ദേശിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിലും മികവുറ്റ ക്ലബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നത് വളരെ സന്തോഷകരമാണ്.ഹയർസെക്കന്ററി കരിയർ ക്ലബ് ലുഖ്മാൻ മാസ്റ്ററിന്റെ കീഴിൽ വളരെ ഭംഗിയായി നടന്നു വരുന്നു.വിദ്യാർത്ഥികൾക്ക് വിവിധ തരം ക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലാതല പത്രപ്രവർത്തന ശിൽപ ശാലയിലേക്ക് H1 ലെ ഷിഫാന ഫർസാൻ എന്ന കുട്ടിയെ പങ്കെടുപ്ിക്കുകയുണ്ടായി.സിവിൽ സർവ്വീസ് ആറ്റിട്യൂഡ് ടെസ്റ്റിലേക്ക് സയൻസിലെ അൽഷാൻ എന്ന *നേർകാഴ്ചകുട്ടിയെ പങ്കെടുപ്പിച്ചു.
മേനേജ് മെന്റ് പ്രവർത്തനങ്ങൾ
സംസ്ഥാനത്തിലെ മറ്റേതു സ്കൂളുകളേക്കാൾ മികച്ച ഭൗതീക സാഹചര്യങ്ങൾ ഒരുക്കാൻ പ്രതിഞ്ജാബന്ധമായ ഒരു മേനേജ്മെന്റാണ് നമുക്കുള്ളത് എന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.നടപ്പ് വർഷം മാത്രം പരിശോധിച്ചാൽ 3.75 ലക്ഷത്തോളം രൂപ കുടിവെള്ള വിഷയത്തിൽ മാത്രം ചെലവഴിച്ചിട്ടുണ്ട്.കൂടാതെ സ്കൂളിന് മാത്രമായി ഉപയോഗിക്കാൻ ഒരു ട്രാൻസ്ഫോമർ മറ്റു അനുബന്ധകാര്യങ്ങളും സ്ഥാപിച്ചു.ഹെൽത്ത് നാഴ്സിന് ഇരിക്കാനും കുട്ടികളെ ശുശ്രൂഷിക്കാനും പര്യാപ്തമായ റൂം സംവിധാനം ഏർപ്പെടുത്തി എന്നിവ ഹൈസ്കൂളിൽ നടത്തിയ കാര്യങ്ങളാണ്.HSS തലത്തിൽ ഒരു നല്ലSmart Roomഉം അതിലേക്കാവശ്യമായ soundfan സംവിധാനങ്ങളും ഏർപ്പെടുത്തി.HSS ന്റെ ചുറ്റു ഭാഗത്തും അയേൺഗ്രിൽ സ്ഥാപിച്ചു.ഈ കാര്യങ്ങളെല്ലാെചുരുങ്ങിയ സമയം കൊണ്ട് തീർത്ത കാര്യങ്ങളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.ഇനിയും ചില പരിമിതികളുണ്ട്.ഈ പരിമിതികൾ തീർക്കാൻ പര്യാപ്തമായ ഒരു മേനേജ്മെന്റാണ് ശ്രീ T.മുഹമ്മദ് നൂർ സാറിന്റെ മേൽനോട്ടത്തിൽ നമുക്കുള്ളത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. കാരുണ്യ പ്രവർത്തനങ്ങൾ ഈ വിഷയത്തിൽ എടുത്തു പറയേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന മാരക രോഗം ബാധിച്ച രണ്ട് കുട്ടികൾക്ക് 10000 രൂപ വീതം അടിയന്തിര സഹായം പി.ടി.എ നൽകിയിട്ടുണ്ട്.ശാന്തി സ്കൂളിലേക്ക് മാസം തോറും അധ്യാപകരുടെ വരിസംഖ്യയായി 12000 രൂപയോളം നൽകി വരുന്നു.ജില്ലാ പഞ്ചായത്തിന് കീഴിലെ കിഡ്നി പേഷ്യന്റ് വെൽഫെയർ ഫണ്ടിലേക്ക് 21000 രൂപ നാം പിരിച്ച് നൽകിയിട്ടുണ്ട്.മംഗലം കരുണ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് 57000 രൂപയോളം റമദാൻ സമയത്ത് പിരിച്ച് നൽകിയിട്ടുണ്ട്.കൂടാതെ വെട്ടത്തു നിന്നും ബി.പി അങ്ങാടിയിൽ നിന്നും വന്ന രണ്ട് വൃക്ക രോഗികളുടെ അപേക്ഷയിൽ 20000 രൂപ വീതം നമുക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്എന്നതും നമ്മുടെ കുട്ടികളുടേയും അധ്യാപകരുടേയും കാരുണ്യ മനസ്ഥിതി വിളിച്ചോതുന്ന കാര്യമാണ്. യൂണിഫോം വിതരണം ഈ വർഷം എട്ടാം തരത്തിലെ കുട്ടികളുടെ യൂമിഫോം മാറ്റം വരുത്തിയപ്പോൾ രക്ഷിതാക്കൾക്ക് ഏറെ ലാഭകരമായ രീതിയിൽ കോട്ടക്കൽ കേന്ദ്രീകരിച്ച് യൂണിഫോം വിതരമെം നടത്തുന്ന ഒരു ടീമിനെ ഏൽപ്പിക്കുകയുംന ആൺകുട്ടികൾക്ക് രണ്ട് വസ്ത്രത്തിന് 550 രൂപയും പെൺകുട്ടികൾക്ക് ഷാൾ ഉൾപ്പെടെ650 രൂപയുമാണ് ഈട്ക്കിയത്.പരമാവധി കുറ്റമറ്റ രീതിയിൽ അതിന്റെ വിതരണം നത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് വിതരണം ഈ വർഷം 8,9 ക്ലാസ്സുകളിലെ ടെക്സ്റ്റു ബുക്കുകൾ ഒന്നിച്ച് നവീകരിച്ച് ഇറക്കിയെങ്കിലും ഏകദേശം മാർച്ച് അവസാനത്തോടെഭാഗീഗമായും മെയ് 15 ഓടെ ഏറെക്കുറെപൂർണ്ണമായും പുസ്തകങ്ങൾ ലഭ്യമായിരുന്നു.വില നിർണ്ണയിച്ച് അറിയിപ്പ് വന്ന വാരത്തോടെ സ്കൂളിൽ നിന്ന് ഫുവാദ് മാസ്റ്റരുടെ നേതൃത്വത്തിൽ പുസ്തക വിതരണം തുടങ്ങാൻ കഴിഞ്ഞു.എട്ടാം തരത്തിലെ പുസ്തകം സൗജന്യമായി നൽകുന്നതിനാൽ ജൂണിൽ സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിൽ കുട്ടികളുടെ എണ്ണം ലഭ്യമായ മുറക്ക് ഏഴാം പ്രവൃത്തിദിനത്തിൽ മുഴുവൻ കുട്ടികൾക്കും വിതരണം നടത്തുകയുണ്ടായി എന്നറിയിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി,
സൗഹൃദ ക്ലബ് ഫിസിക്കൽ,അക്കാഡമിക്കൽ,സോഷ്യൽ ഇന്റർപേഴ്സണൽ സ്കിൽ ഡവലപ്പ്മെന്റ് എന്നീ ലക്ഷ്യത്തോടെ സ്കൂൾ സൗഹൃദ ക്ലബ് അഫീല ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ക്ലബിന്റെ ഉത്ഘാടനം ഒക്ടോബർ 30 ന് Dr സയാന സലാം (ആര്യവൈദ്യശാല കോട്ടക്കൽ)നിർവഹിച്ചു.അതോടൊപ്പം Adolsent re productive Health എന്ന വിഷയത്തിൽ Dr സയാന ക്ലാസ്സെടുത്തു.പ്ലസ് വൺ കുട്ടികൾക്ക് pulmenary Desiease(ശ്വാസകോശ രോഗങ്ങൾ)സംബന്ധിച്ച് Dr ഇബ്രാഹിം CRM Hospital Tirur ക്ലാസ്സെടുത്തു. ഇന്റർ നാഷണൽ ചിൽഡ്രൻസ് ഡേയോടനുബന്ധിച്ച് skill development മായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിച്ചു.പ്ലസ് വൺ കുട്ടികളുടെ മാതാക്കൾക്ക് സൗഹൃദ ക്ലബിന്റെ കീഴിൽ 'അമ്മ അറിയാൻ'എന്ന പരിപാടിയിൽ Dr വഹീദ മുഹമ്മദ് കുട്ടി ക്ലാസ്സെടുത്തു.
- കരിയർ ഗൈഡ൯സ്.
മാനേജ്മെന്റ്
കെ.എച്ച്.എം.എച്ച്.സ് ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്ത്തത്.നാട്ടിലെ പൗരപ്രമുഖനായ കുഞ്ഞിമോൻ ഹാജിയുടെ സ്മ്രണാർഥം മുളന്തല ഹംസഹാജിയാണ് സ്ഥാപിച്ചത്.സ്ഥാപക മാനേജർ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൻ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകൾ ശ്രീമതി എം.ആമിന ബീവിയും മാനേജർമാരായി.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സെയ്തുഹാജിയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ:രാമവാര്യരും തുടർന്ന് ശ്രീ വി.വി.രാമൻ,ശ്രീ വി.പി.എൻ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുൾ ഖാദർ,ശ്രീമതി സി.കെ.ശാന്തകുമാരി,ണപി.സരോജിനി.ശ്രീമതി ജയലഷ്മി, പി.സരോജിനിശ്രീ മുഹമ്മദ് ബഷീർ കിഷോർ എം വി എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇർഷാദ് തൈവളപ്പിൽ
ആലത്തിയൂർ KHMHS ൻറെ കളിമുറ്റത്ത് പന്ത് തട്ടി പഠിച്ച്, സ്കൂൾ ടീമിന് വേണ്ടി വിവിധ ടൂർണ്ണമെൻറുകളിൽ കളിച്ച് സ്കൂളിൻറെ യശസ്സ് വാനോളം ഉയർത്തിയ കാൽ പന്ത് കളിക്കാരൻ.
ഹൈസ്കൂൾ പഠനത്തിന് ശേഷം ഹയർ സെക്കൻററി വിദ്യഭ്യാസത്തിനായി മലപ്പുറം MSP- യിൽ ചേരുകയും, പഠനത്തോടൊപ്പം കളിയും നെഞ്ചിലേറ്റുകയായിരുന്നു ഈ 22കാരൻ. MSPക്ക് വേണ്ടിയും ഇർഷാദ് തൻറെ മികവ് പുറത്തെടുക്കുകയുണ്ടായി.
പിന്നീട്, തിരൂർ സാറ്റ് അക്കാദമിയിൽ കളിച്ച് കൊണ്ടിരിക്കെയാണ് DSK Shivajians പൂനെയിൽ നിന്നും ക്ഷണം ലഭിച്ചത്. അവിടെന്നങ്ങോട്ട് ദേശീയ ഗെയിംസ് ടോപ് സ്കോററാവാനും, മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫി കളിക്കാനും അവസരം ലഭിക്കുകയുണ്ടായി.
ഇർഷാദ് ഇപ്പോൾ ഇന്ത്യൻ നേവി മുബൈ ടീമിലാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഈ വരുന്ന സന്തോഷ് ട്രോഫിയിൽ സർവ്വിസസിന് വേണ്ടി ബൂട്ടണിയാൻ തയ്യാറെടുക്കുകയാണ് ഈ ആലിങ്ങൽക്കാരൻ.
=വഴികാട്ടി
|
- മലപ്പുറം ജില്ലയിലെ തിരൂർ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി തിരൂർ -പുറത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- തു൯ച൯ പറമ്പിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന�
{{#multimaps: 10.861475,75.934884 |zoom=16}}
.