എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി | |
---|---|
വിലാസം | |
പാലിശ്ശേരി പാലിശ്ശേരി , പൂവത്തുശ്ശേരി പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0480 2771771 |
ഇമെയിൽ | sndphsspalissery@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23066 (സമേതം) |
എച്ച് എസ് എസ് കോഡ് | 08053 |
യുഡൈസ് കോഡ് | 32070901901 |
വിക്കിഡാറ്റ | Q64088153 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 330 |
പെൺകുട്ടികൾ | 254 |
ആകെ വിദ്യാർത്ഥികൾ | 584 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 402 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 584 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 584 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിന്നി സി ഡി |
പ്രധാന അദ്ധ്യാപിക | ഇ.ഡി. ദീപ്തി |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് എം.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ലിപ്സി ബിജു |
അവസാനം തിരുത്തിയത് | |
25-01-2022 | 23066 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ചരിത്രം
തൃശൂർ ജില്ലയിൽ അന്നമനട പഞ്ചായത്തിൽ പാലിശ്ശേരി എന്ന ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്നുവരെ ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുംവിദ്യാഭ്യാസത്തിനു ആകെ ഉണ്ടായിരുന്നത് എൻ എൽ പി എസ പൂവത്തുശ്ശേരി എന്ന സ്ഥാപനമായിരുന്നു .ഭൂരിഭാഗം കുട്ടികളും തുടർപഠനത്തിന് സാഹചര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു .വളരെ കുറച്ചു കുട്ടികൾ മാത്രമാണ് ഏഴ് കിലോമീറ്റർ അകലെയുള്ള എൻ എസ എസ വാളൂർ എന്ന സ്ഥാപനത്തിൽ പഠനം തുടർന്നത് .അക്കാലത്തു മാള ,ചാലക്കുടി എന്നീ സ്ഥലങ്ങളിൽ മാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു സാധിക്കുമായിരുന്നുള്ളൂകുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടു കണ്ടു നാട്ടുകാരിൽ ചിലർ ചേർന്ന് എസ എൻ ഡി പി സ്ഥാപിക്കുകയും അതിനോട് ബന്ധപ്പെട്ടു ഒരു യു പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .നാട്ടുകാരിൽ നിന്ന് സംഭാവന പിരിച്ചും കഷ്ട്ടപെട്ടു മൂന്ന് ക്ലാസ് മുറികളോടുകൂടിയ ഓല മേഞ്ഞ കെട്ടിടങ്ങളിൽ ഏഴാം ക്ലാസ് വരെ പഠനം ആരംഭിച്ചു.ആ സ്ഥാപനത്തിന് എസ എൻ ഡി പി യു പി എസ എന്ന് പേരിടുകയും ചെയ്തു.തറിയതു മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .കല്യാണി ടീച്ചർ,എമ്പ്രംതിരി മാസ്റ്റർ എന്നിവർ സഹ അധ്യാപകർ ആയിരുന്നു.കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ചു ഒൻപതു ഡിവിഷൻ ആയി മാറി.1962 ഈ സ്ഥാപനം ഹൈസ്കൂൾ ആയി ഉയർത്തി. പിന്നീടത് 36 ഡിവിഷനും അതനുസരിച്ചു അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി .1998 ൽ ഹൈർസെക്കന്ഡറി വിഭാഗം ആരംഭിക്കുകയും കോളേജുകളെ വെല്ലുന്ന തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും ,ഡിജിറ്റൽ ക്ലാസ്സ്മുറികളും അത്യധുനികസൗകര്യങ്ങളും ഉള്ള ലാബുകളും ,ലൈബ്രറി ,വോളിബാൾ,സ്പോർട്സ് ഹോസ്റ്റൽ മുതലായ സൗകര്യങ്ങ്ളും കൈവന്നു. ഓല മേഞ്ഞ ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനം പ്രസിദ്ധിയാർജിച്ചു പാലിശ്ശേരി എന്ന ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.അതുപോലെതന്നെ ഈ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുട്ടികൾക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം നേടാൻ കഴിയുന്നു. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- Little kites
- students police cadets
മാനേജ്‍മെന്റ്
മാനേജർ എം സ് സജീവൻ
ബിജു കുന്നുംപുറത്തു
ശരത്
മനോജ്‌ലാൽ
സഹദേവൻ
വിശ്വംഭരൻ
അനീഷ്
അശോകൻ
ഇന്ദിര
ബിന്ദു
സരിത
മുൻ സാരഥികൾ
1 | pradhapan | 1991-95 | |
---|---|---|---|
2 | gopalan | 1996-2001 | |
3 | sasidharan | 2002-07 | |
4 | muraleedharan | 2008-14 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
, , , , ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
തൃശൂരിൽ നിന്നും ചാലക്കുടി ,കൊരട്ടി വഴി അന്നമനട വഴി പാലിശ്ശേരി പൂവത്തുശ്ശേരി പ്രദേശം{{#multimaps:10.21753,76.328352 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23066
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ