എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർയൂസഫ് റിജോ എ ഡി
ഡെപ്യൂട്ടി ലീഡർഅമ്മു വിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമിമോൾ കെ എക്സ്
അവസാനം തിരുത്തിയത്
27-11-202335052mihs

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ്ധ പരിശീലനം നല്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. 2018 മാർച്ച് 3 ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു . ഭാഷാ കമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകരെ കൈറ്റ് മിസ്ട്രസ് ,കൈറ്റ് മാസ്റ്റർ എന്നിങ്ങനെ തിരഞ്ഞെടുക്കുന്നു. LK/2018/35052 എന്ന രജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു.