ഗവ എൽ പി എസ് അരുവിപ്പുറം

20:13, 1 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42601GLPSARUVI (സംവാദം | സംഭാവനകൾ) (ADD INFO BOX IN PICTURE)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


തിരുവനന്തപുരം  ജില്ലയിലെ  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ  ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം

ഗവ എൽ പി എസ് അരുവിപ്പുറം
ഗവ എൽ പി എസ് അരുവിപ്പുറം
വിലാസം
ഗവ. എൽ. പി. എസ്. അരുവിപ്പുറം
,
മിതൃമ്മല പി.ഒ.
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ9188216064
ഇമെയിൽlps42601@gmail.com
കോഡുകൾ
സ്കൂൾ കോഡ്42601 (സമേതം)
യുഡൈസ് കോഡ്32140800401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ82
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനി എസ് .ആർ
പി.ടി.എ. പ്രസിഡണ്ട്അൻവർ .ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന
അവസാനം തിരുത്തിയത്
01-12-202342601GLPSARUVI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാലയമായ   ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ്  ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. നിരവത്തു  സ്കൂൾ  എന്ന്  ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി  നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ  വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് . ..കൂടുതൽ വായനയ്ക്ക് .                                                                 

 

ഭൗതികസൗകര്യങ്ങൾ

അമ്പതു  വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ  ഉണ്ട്.ഇതിൽ രണ്ടു ക്ലാസ് മുറികൾ  ഡിജിറ്റൽ ആക്കിയുണ്ട് . പാചകപ്പുര ,ജൈവ വൈവിധ്യ  ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം  ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ  ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ലറ കൃഷി  ഭവന്റെ സഹായത്താൽ  സ്‌കൂളിൽ  ഒരു ജൈവ പച്ചക്കറി തോട്ടം  സ്ഥാപിച്ചു .പച്ചക്കറി തോട്ടത്തിന്റെ പരിപാലനവും വിളവെടുപ്പും കാര്യക്ഷെമമായി   നടക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, ആരോഗ്യ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ  സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ  മുന്നേറുന്നു .

ദിനാചരണങ്ങളുടെ   പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ  ,അതിനോടനുബന്ധിച്ചുള്ള  പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ  മികവാർന്ന രീതിയിൽ നടത്തി വരുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 എൻ .ശങ്കരപ്പിള്ള
2 അബ്ദുൾ റഷീദ്
3 ജെ .മീര സാഹിബ്
4 കെ.സുധാകരൻ
5 വി.മാധവൻ പിള്ള
6 കെ .വാസന്തി
7 ആർ .സുജാതക്കുട്ടി
8 ജി .സുഭദ്രാ 'അമ്മ
9 എം .ഭുവന ചന്ദ്രകുറുപ്പ്
10 എം. റഹിം
11 എൻ .സുമതി
12 വി .പ്രഭാകരൻ പിള്ള
13 പി .ജയാ ദേവി
14 ദിലീപ് കുമാർ .എം
15 മൊയ്‌റാ മണി . കെ

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ  വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ   ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും  ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ  പൂർവ വിദ്യാർത്ഥിക്കൾ  ആണ്  എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു

മികവുകൾ

കലാകായിക ശാസ്ത്ര  പരിചയ  മേളകളിലും കലോത്സവത്തിലും   തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് .  പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്.കുടുതൽ വായനയ്ക്ക്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു



{{#multimaps:8.71793,76.95441|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_അരുവിപ്പുറം&oldid=2004382" എന്ന താളിൽനിന്ന് ശേഖരിച്ചത്