ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920  മെയ് മാസത്തിൽ ആരംഭിച്ച  അരുവിപ്പുറം സ്കൂൾ ആണ് കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂൾ .ആദ്യം മംഗ്ലാവിൽ നാരായണപിള്ളയുടെ വീട്ടിലാണ് ക്ലാസ് ആരംഭിച്ചത് .ശേഷം മുപ്പത്തിമൂന്നു സ്ഥലം  വാങ്ങി മുള കൊണ്ടു കെട്ടിടം ഉണ്ടാക്കി അതിലായിരുന്നു പഠനം .1923 ൽ സ്ഥാപകനിൽ നിന്ന് ശ്രീ ശങ്കരപിള്ള മുപ്പത്തി മൂന്നു സെന്റ് സ്ഥലം  വിലയ്ക്ക് വാങ്ങുകയും കൈതോട്ട്  ശ്രീ നീലകണ്ഠകുറുപ്പ് ഏഴു സെന്റ് സ്ഥലം  സംഭാവന ആയി നൽകുകയും  ചെയ്തു .അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടം പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

         

                                                                          എൽ.വി .എൽ .പി.എസ് (ലക്ഷ്മി വിലാസം  എൽ .പി. സ്കൂൾ )എന്നായിരുന്നു ഈ സ്കൂളിന്റെ ആദ്യ പേര് .നിരവത്തു  സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ശ്രീ ശങ്കരപിള്ള ആയിരുന്നു ഈ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആദ്യ വിദ്യാർത്ഥി പങ്കജാക്ഷി 'അമ്മ . 1947 ആഗസ്റ്റ്  15 നു ഒരു ചക്രം പ്രതിഫലത്തിൽ സർക്കാർ ഏറ്റെടുത്തു 1969 ൽ ഈ സ്കൂൾ കെട്ടിടം സർക്കാർ പുതുക്കി പണിതു .അരുവിപ്പുറം എം .പി ലോവർ വെർണാകുലർ  സ്കൂൾ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടത് .ആ  സമയം ഒന്ന് മുതൽ നാലു വരെ ഷിഫ്റ്റ്  സമ്പ്രദായം   ആയിരുന്നു .