സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33056 |
യൂണിറ്റ് നമ്പർ | LK/2018/33056 |
അംഗങ്ങളുടെ എണ്ണം | 85 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ലീഡർ | നെവിൻ പ്രമോദ് |
ഡെപ്യൂട്ടി ലീഡർ | ആഗ്നസ് ജോസഫ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കുഞ്ഞുമോൾ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
30-06-2023 | 033056 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച 2018 വർഷം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലും പ്രവർത്തനം ആരംഭിച്ചു..2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.30 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു. 2019-21 വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ തെരഞ്ഞെടുത്തു.8 ലെ കുട്ടികൾക്കായി അഭിരുചി പരീക്ഷ നടത്തി.72 കുട്ടികൾ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.2020-23 വർഷത്തിൽ പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ടത്.39 കുട്ടികൾ സോഫ്റ്റ്‍വെയർ പരീക്ഷയിൽ പങ്കെടുത്തതിൽ 32കട്ടികൾ തെരഞ്ഞെടക്കപ്പെട്ടു.2021-24 വർഷത്തിൽ 8-ാം ക്ലാസ്സിലെ 28 കുട്ടികൾ അഭിരുചി പരീക്ഷയിൽ വിജയിച്ചു ക്ലബ്ബിൽ അംഗങ്ങളായി.2022 - 2025 വർഷത്തിൽ ജൂലൈ രണ്ടിന് നടന്ന അഭിരുചി പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. 2023 - 2026 വർഷത്തിൽ ജൂൺ 13ന് 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ വിജയിച്ച് ക്ലബ്ബിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ 2023-24
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അവധിക്കാല പരിശീലനം
മെയ് 26,27 തിയതികളിലായി 9-ാം ക്ലാസ്സിലെ കുട്ടികൾക്കായി ലിറ്റിൽകൈറ്റ്സിന്റെ പരിഷ്കരിച്ച പാഠ്യപദ്ധതി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലാസ്സുകൾ നടത്തി.മീഡിയ പരിശീലനം,മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക് പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം
9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി.
കമ്പ്യൂട്ടർ ലാബിന്റെ പരിപാലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള Routine Class
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
ദിനാചരണങ്ങൾ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2023-2026
ജൂൺ 13 രാവിലെ ഒൻപതരയ്ക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2023-2026 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞടുക്കുവാനുള്ള അഭിരുചി പരീക്ഷ നടത്തി. 8-ാം ക്ലാസ്സിലെ 45 കുട്ടികൾ പങ്കെടുത്ത സോഫ്റ്റ്‍വെയർ പരീക്ഷയിൽ 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു.