സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 33056-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33056 |
| യൂണിറ്റ് നമ്പർ | LK/2018/33056 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ഏറ്റുമാനൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോഷി റ്റി.സി. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിധിൻ തോബിയാസ് |
| അവസാനം തിരുത്തിയത് | |
| 09-09-2024 | LK33056 |
പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 ജൂലൈ മാസം 23 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.അനിഷ് പി. അർ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ ജോഷി സാറും, നിധിൻ സാറും ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. . വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.




ലിറ്റിൽ കൈറ്റ്സ് Routine Class
8-ാം ലിറ്റിൽ കൈറ്റ്സ് Routine Class എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മുതൽ 10.0 വരെ നടക്കുന്നു.ഗ്രാഫിക്സ്,ആനിമേഷൻ,ബ്ലോക്ക് പ്രോഗ്രാമിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ക്യാമറ പരിശീലനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ക്ലാസ് അസംബ്ലിയിൽ ഡിജിറ്റൽ ഫോട്ടോഗ്രഫി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു.

