ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി | |
---|---|
വിലാസം | |
കാട്ടാമ്പള്ളി കാട്ടാമ്പള്ളി പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04972776022, 9847306748 |
ഇമെയിൽ | school13657@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13657 (സമേതം) |
യുഡൈസ് കോഡ് | 32021300801 |
വിക്കിഡാറ്റ | Q64458122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 375 |
പെൺകുട്ടികൾ | 397 |
ആകെ വിദ്യാർത്ഥികൾ | 772 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. സജിത്ത്.എ.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സി.ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷിബില |
അവസാനം തിരുത്തിയത് | |
01-05-2023 | 13657 |
കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കാട്ടാമ്പള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കാലഘട്ടം മുതലാണ് . ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി ഏകദേശം എഴുന്നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട് .
ചരിത്രം
കണ്ണൂർ ജില്ലയിൽ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.....കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ക്കൂൾ ഏരിയ. ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ്സ്മുറികൾ. മികച്ച കമ്പ്യൂട്ടർ ലാബ്-കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ. പ്രോജക്ടർ സംവിധാനങ്ങളുള്ള ഹൈടെക് ക്ലാസ്സുകൾ. വിശാലമായ ഓഡിറ്റോറിയം. സ്വന്തമായിട്ടുള്ള സ്ക്കൂൾ ബസ്സുകൾ-വാഹനസൗകര്യം. വിശാലമായ കളിസ്ഥലം. ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ. ജൈവവൈവിധ്യപാർക്ക്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ് എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
പ്രേവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. .പഞ്ചായത്ത് തല പ്രേവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രുതി നിർവഹിച്ചു . ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് ,സ്കൗട്ട്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് .
2022സെപ്റ്റംബർ 2 വെള്ളിയാഴ്ച വിപുലമായ രീതിയിൽ തന്നെ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി.പൂക്കള മത്സരം ക്ലാസ് തലത്തിൽ നടത്തി വിജയികളെ കണ്ടെത്തി. കസേരകളി, ഉറിയടി മത്സരം ,സുന്ദരിക്ക് പൊട്ടുതൊടൽ, ഓണപ്പാട്ട് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തി .രുചികരമായ ഓണസദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിളമ്പി.
സ്കൂൾ തല കായിക മേള മികച്ച രീതിയിൽ തന്നെ നടന്നു .ഓട്ടമത്സരം ,ലോങ്ങ് ജംമ്പ് ,ഹൈ ജംമ്പ് , റിലേ, ഷോട് പുട്ട് ,ഡിസ്കസ് ത്രോ തുടങ്ങിയ വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പരിപാടികൾ നടന്നു .
വിദ്യാർത്ഥികളുടെ കലാസാഹിത്യാദി സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് സർഗോത്സവം . പാപ്പിനിശ്ശേരി ഉപജില്ലയിലെ സർഗോത്സവം പരിപാടി ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിയിൽ വച്ച് 14/10/22ന് നടന്നു. ശ്രീ കെ. വി. സുമേഷ് എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. അറുന്നൂറിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ തല കലാമേള അരങ്ങ് -22 ഒക്ടോബർനടത്തി ഓരോ ഇനത്തിലുമുള്ള വിജയികളെ കണ്ടെത്തി. സബ്ജില്ലാതല കായികമേള, കലോത്സവം എന്നിവയിൽ മികച്ച വിജയം നേടി . ജില്ലാ കലോത്സവത്തിലേക്ക് മൂന്നു കുട്ടികളെ തിരഞ്ഞെടുത്തു .
ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സിഗ്നേച്ചർ വാളും നടത്തി. കുട്ടി കർഷകർക്കുള്ള പഞ്ചായത്ത്തല അവാർഡ് ജി എം യു പി സ്കൂൾ വിദ്യാർത്ഥി ഫാത്തിമ ഫിദയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സതീശൻ നൽകി.
കേരള സ്കൂൾ പാഠ്യപദ്ധതി ജനകീയ ചർച്ച 09/11/2022ന് സ്കൂളിൽ വച്ച് നടന്നു .വളരെ മികച്ച ചർച്ച തന്നെയാണ് നടന്നത്.ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ ചർച്ച 17/11/2022ന് നടന്നു .
മാനേജ്‌മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
പ്രധാനാധ്യാപകർ | വർഷം |
---|---|
ശ്രീ. എം. മുകുന്ദൻ | 1997-2000 |
ശ്രീമതി. പി.വി. കോമളവല്ലി | 2000-2005 |
ശ്രീ.കൃഷ്ണൻ | 2005-2008 |
ശ്രീ.നാരായണൻ | 2008-2012 |
ശ്രീമതി സുധർമ്മ | 2012-2014 |
ശ്രീമതി സവിത കുമാരി | 2014-2016 |
ശ്രീ.ബാലകൃഷ്ണൻ | 2016 |
ശ്രീ.ബാബുരാജൻ വാരപ്രത്ത് | 2016-1018 |
ശ്രീമതി എൻ.ഗംഗാബായ് | 2018-2020 |
ശ്രീ.സജിത്ത്.എ.കെ | 2021-........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഏതൊരു നാടിന്റേയും വലിയ സമ്പത്ത് അവിടെയുള്ള ജനങ്ങളാണ്. കാട്ടാമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സമൂഹത്തിന്റെ നാനാതുറകളിൽ ഒട്ടനവധി പ്രശസ്തരായ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. സി. എച്ച്. അബൂബക്കർ ഹാജി( ഗവൺമെൻറ് പിഡബ്ല്യുഡി കോൺട്രാക്ടർ), സീനത്ത് പി .പി (എൻജിനീയർ യുഎസ് ) പ്രേം സൂറത്ത് (തിരക്കഥാകൃത്ത്, മാപ്പിളപ്പാട്ട് രചയിതാവ്) മുതലായവർ അവരിൽ ചിലരാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.894328,75.3412127| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13657
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ