മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ക്ലാസ് ആരംഭം.
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ മറുപടി നൽകി. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.
സ്കൂൾ വിക്കി ശില്പശാല
സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വിക്കി എഴുത്ത് എങ്ങനെ, ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെ വിപുലപ്പെടുത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് അവതരിപ്പിച്ചു നൽകി. ഓരോ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികളെയും സന്ദർശിച്ചു വിവര ശേഖരണം നടത്തി. സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി. പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്. സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു.