ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉല്ലാസ ഗണിതം-ഗണിത വിജയം

മെഗാ അഡ്മിഷൻ മേള

സൈബർ സുരക്ഷാ അവബോധപരിശീലനം

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ചേർന്നു നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.ഡി വി എച് എസ്സ് എസ്സിൽ തുടക്കം കുറി ച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ്റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡൻ്റ് അഡ്വ.എം സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതഞ്ജൻ ആലപ്പി ഋഷികേശ് സാറാണ്. PTAപ്രസിഡൻ്റ് പി.അക്ബർ, വാർഡ് മെമ്പർ പുഷ്പവല്ലി ,ജ്യോതിമോൾ ബൈ രഞ്ജിത്ത്, കമലമ്മ പ്രിൻസിപ്പൽ രശ്മി എച്ച് എം ഇൻ ചാർജ്ജ് ഷീല ജെ മുൻ എച്ച് എം ഗീതാദേവി സ്റ്റാഫ് സെക്രട്ടറി എസ് ജയ് ലാൽ ഇവർ ആശംസകൾ നേർന്നു.പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി നന്ദി രേഖപ്പെടുത്തി.

പരിസ്ഥിതി ദിനാചരണം

വായനവാരാചരണം 2022

ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം

കരപ്പുറത്തിന്റെ ഉത്സവമായി പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ചാരമംഗലം : പതിനായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്നു

നൽകുന്ന കരപ്പുറത്തിന്റെ വിദ്യാലയ മുത്തശ്ശിക്ക് വെള്ളിയാഴ്ച അക്ഷരാർത്ഥത്തിൽ ഉത്സവ മാമാങ്കം തന്നെ ആയിരുന്നു കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് റർബൻ മിഷൻ പദ്ധതിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു വേദിയും സദസ്സും നിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ചേർത്തലയുടെ സ്വന്തം എം എൽ എ യും നാടിന്റെ പ്രിയപ്പെട്ട കൃഷി മന്ത്രിയും ആയ ശ്രീ പി പ്രസാദ് അവർകളാണ്. പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നത് പൊതുവിദ്യാലയത്തിന്റെ മികവ് കണ്ടിട്ട് ആണ്.ഈ മികവ് ഉണ്ടായതിനു പിന്നിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ഉൾപ്പടെയുള്ള ശക്തമായ ഇടപെടൽ മൂലമാണെന്ന് ബഹുമാനപ്പെട്ട കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃക ആകാൻ പോകുന്ന തരത്തിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്ത കുറിച്ചും പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഉണ്ടായ അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും ബഹു.വിദ്യാഭ്യാസമന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു. പ്രസ്തുത ചടങ്ങിന് സ്വാഗതം ആശംസിച്ചതു കഞ്ഞിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഗീത കാർത്തികേയനും തുടർന്ന് ആലപ്പുഴയുടെ പ്രിയങ്കരനായ എം പി ശ്രീ എ എം ആരിഫ് അവർകൾ മുഖ്യ അതിഥിയും ജില്ലാ പഞ്ചായത് ഗ്രാമപഞ്ചായത് പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ ഉന്നതരായ ഡി ഡി ഇ ഡി ഇ ഓ തുടങ്ങിയവരും രാഷ്ട്രീയ -സാമൂഹിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് സെക്രട്ടറി ശ്രീമതി ടി ഗീതാകുമാരി കൃതജ്ഞത അർപ്പിച്ചു.

ലഹരി വിമുക്തി പ്രവർത്തനങ്ങൾ

സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സര വിജയി

2021-22 ലെ സംസ്ഥാനതല ശബരി സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ഒന്നാം സമ്മാനമായ 25000/- രൂപയും പ്രശസ്തിപത്രവും ബഹു. വിദ്യാഭ്യാസം - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻ കുട്ടിയിൽ നിന്നും കരസ്ഥമാക്കിയിരിക്കുന്നു. ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ സമുച്ചയം, തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.

ദേശീയ ഡോക്ടർസ് ദിനത്തിൽ കോവിഡ് പോരാളികളെ ആദരിക്കൽ

ചാരമംഗലം: ഗവ. DV ഹെയർ സെക്കൻഡറി സ്കൂൾ ജൂനിയർ റെഡ് റോസ് യൂണിറ്റ് ദേശീയ ഡോക്ടർ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ആദരിക്കുകയുണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തിനു നൽകുന്ന സംഭാവനകളെയും കോവിഡ് മഹാമാരി കാലത്ത് നാടിനു നൽകിയ നിസ്തുല സേവനത്തെയും യോഗത്തിൽ അനുസ്മരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി ജി മോഹനൻ ഡോക്ടർമാരെ മെമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രതിനിധി കൃഷ്ണപ്രസാദ് ആശംസകൾ അർപ്പിച്ചു. ജെ ആർ സി കൗൺസിലർ ഡൊമിനിക് സെബാസ്റ്റ്യൻ എ .ജെ . സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ജെ ഷീല യോഗത്തിന് നന്ദി പറഞ്ഞു. ചാരമംഗലം ഗവൺമെൻറ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളാണ് ഈ ആദരവ് ഒരുക്കിയത്.