ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുപ്പുളശ്ശേരി ഉപജില്ലയിലെ കോണിക്കഴിസ്ഥലത്തുള്ള എയ്ഡഡ് / വിദ്യാലയമാണ്
ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന് | |
---|---|
വിലാസം | |
കോണിക്കഴി കോണിക്കഴി , കോണിക്കഴി .പി .ഒ പി.ഒ. , 678632 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | dpaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20364 (സമേതം) |
യുഡൈസ് കോഡ് | 32060300611 |
വിക്കിഡാറ്റ | Q64690341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പഴിപ്പുറം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 480 |
പെൺകുട്ടികൾ | 458 |
ആകെ വിദ്യാർത്ഥികൾ | 938 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികുമാരൻ .പി |
പി.ടി.എ. പ്രസിഡണ്ട് | ശശീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ബിജു |
അവസാനം തിരുത്തിയത് | |
14-03-2022 | 20364dpaupst |
ചരിത്രം
1947 മേയ് 13നാണ് രാമകൃഷ്ണ എ.യു.പി വിദ്യാലയം ശ്രീ നാപ്പൻ മന്നാടിയാരും രാമകൃഷ്ണ അയ്യരും ചേർന്ന് രാമകൃഷ്ണ അയ്യരുടെ പീടിക മുറിയിൽ ആരംഭിച്ചത്. 13/ 5/ 1947 ആദ്യ വിദ്യാർത്ഥിയുടെ പേര് പ്രവേശന രജിസ്റ്ററിൽ രേഖപ്പെടുത്തി ചുണ്ടൻ എന്നായിരുന്നു പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ പേര്. നീണ്ട നാളുകളുടെ പ്രവർത്തന ഫലമായി വിദ്യാഭ്യാസ വകുപ്പ്സ്ഥലംസന്ദർശിച്ച് ,1947 ഒക്ടോബറിൽ വിദ്യാലയത്തിന് അംഗീകാരംനൽകി. തുടർന്ന് 1948 ജനുവരി ഒന്നിനാണ് കെട്ടിടത്തിന്റെ പണി പൂർത്തിയായത് പീടിക കെട്ടിടത്തിൽ നിന്നും രാമകൃഷ്ണ യുപി സ്കൂളിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.
ബാലുശ്ശേരി കൃഷ്ണൻനായർ , ഗോവിന്ദപിഷാരടി ,ഗോവിന്ദൻനായർ, കുട്ടിമാളു ടീച്ചർ ,മാധവ തരകൻ എന്നീ അധ്യാപകരെ നിയമിച്ചു.1949 ൽ ആറാം ക്ലാസ് തുടങ്ങി ഹയർ elementary വിദ്യാലയം ആക്കാനുള്ള ശ്രമം തുടങ്ങി നീണ്ട പരിശ്രമ ഫലമായി 1950 ഫെബ്രുവരിയിൽ ആറാം തരത്തിൽ അംഗീകാരം ലഭിച്ചു ഈ സമയം പ്രധാന അധ്യാപകനാവാൻ യോഗ്യതയുള്ള ഒരു ട്രെയിൻഡ് അധ്യാപകൻ ഉണ്ടായിരുന്നില്ല രാമസ്വാമി മാസ്റ്റർ 1948 എസ്എസ്എൽസി പാസായി തുടർന്ന് ട്രെയിനിങ് യോഗ്യത ലഭിച്ച അദ്ദേഹം 1950 ഏപ്രിൽ ഒന്നിന് സ്കൂൾ ഏറ്റെടുക്കുകയാണ് ഉണ്ടായത് പതിനെട്ടാമത്തെ വയസ്സിൽ പ്രധാനാധ്യാപകനായി അദ്ദേഹം ചുമതലയേറ്റു.ലീല പി ,ഷാര സിയാർ ,കെഎൻ കൃഷ്ണയ്യർ അപ്പുക്കുട്ടൻ, എം ഗോപാലൻകുട്ടി നായർ, ശാരദ ടീച്ചർ ,അബ്രഹാം മാസ്റ്റർ ,കെ സി ആലീസ് കുട്ടി, ഭവാനി തുടങ്ങിയവർ വിരമിക്കുന്നതുവരെ സേവനമനുഷ്ഠിച്ചു.
1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്.
പ്രത്യേകം നന്ദി പറയേണ്ട വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ തരമില്ല മദർ സുപ്പീരിയർ സിസ്റ്റർഇഗ്നേഷ്യ ,സിസ്റ്റർ മരിയ റോസ, സിസ്റ്റർ ഗ്രേസി പി.എം ഇവരുടെ നിശബ്ദമായ ഇടപെടലും അധ്യാപകരുടേയും, വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടേയും കൂട്ടായ പ്രവർത്തനവും 2022 എത്തി നിൽക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം ഉന്നതിയിലേയ്ക്ക് വിദ്യാലയം വളർന്നു.
ഭൗതികസൗകര്യങ്ങൾ
പുതിയ വിദ്യാലയവും അതിനോട് ചേർന്നുള്ള വിശമായ ഗ്രൗണ്ട്
ചിൽഡ്രൻസ് പാർക്ക്
ഗാർഡൻ
ഹൈടെക് ക്ലാസ് മുറികൾ
സ്റ്റോർ
കംപ്യൂട്ടർ ലാബ്
ലൈബ്രറി
സയൻസ് ലാബ്
സ്ക്കൂൾബാന്റ്
സ്ക്കൂൾ ബസുകൾ
പാചകപ്പുര
ഗണിത ലാബ്
ശിശു സൗഹൃദ പാർക്ക്
ഹരിതാഭമായ സ്ക്കൂൾ അന്തരീക്ഷം
സുരക്ഷിതമായ ചുറ്റുമതിൽ
ഇവയെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളായി ....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ആഘോഷങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
രാമസ്വാമി മാസ്റ്റർ -പ്രധാന അധ്യാപകൻ(1947-1988)
ബാലുശ്ശേരി കൃഷ്ണൻനായർ
ഗോവിന്ദപിഷാരടി
ഗോവിന്ദൻനായർ
കുട്ടിമാളു ടീച്ചർ
മാധവ തരകൻ
കെ.എൻ കൃഷ്ണയ്യർ -പ്രധാന അധ്യാപകൻ(1988-1993)
അബ്രഹാം മാസ്റ്റർ -പ്രധാന അധ്യാപകൻ(1993-2000)
കെ .സി ആലീസ് കുട്ടി-പ്രധാന അധ്യാപിക(2000-2006)
നിർമ്മല ദേവി-പ്രധാന അധ്യാപിക(2006-2009)
പി ശ്രീകുമാരി -പ്രധാന അധ്യാപിക(2009-2013)
നൂർ ജഹാൻ- പ്രധാന അധ്യാപിക(2013-2016)
ലക്ഷ്മി- പ്രധാന അധ്യാപിക(2016-2017)
ശശി കുമാരൻ( പ്രധാന അധ്യാപകൻ2017.....)
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
കല്ലടിക്കോട് നിന്നും 1.6 കിലോമീറ്റർ കോണിക്കഴി റോഡിലൂടെ സഞ്ചരിച്ചാൽ ഡി പി എ യു പി സ്കൂളിൽ എത്തിച്ചേരാം. {{#multimaps:10.898340761786582, 76.51377919580025|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
|}
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20364
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ