ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡിജിറ്റൽ മാഗസിൻ 2019 -ജി വി എച്ച് എസ് എസ് കഞ്ചിക്കോട് ഇവിടെ
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
21050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21050
യൂണിറ്റ് നമ്പർ21050/LK/2018
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർമേഘ
ഡെപ്യൂട്ടി ലീഡർശ്രീപ്രിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജ്ന എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാഖി സി
അവസാനം തിരുത്തിയത്
15-03-2022Ghskanjikode
ശ്രീമതി സജ്‍ന എ എസ് കൈറ്റ്‍മിസ്ട്രസ് 1
ശ്രീമതി രാഖി സി കൈറ്റ്‍മിസ്ട്രസ് 2
ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ കോവിഡ് വാൿസിനേഷൻ രജിസ്ട്രേഷൻ നടത്തുന്നു
ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് ക്ലാസ് എടുക്കുന്ന പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാർ

ലിറ്റിൽ കൈറ്റ്‍സ്

ലക്ഷ്യം

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവരസാങ്കേതികവിദ്യയിൽ വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകി അവരെ സ‍ജ്ജരാക്കുന്നതിനും ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മയും ലക്ഷ്യമാക്കി ലിറ്റിൽ കൈറ്റ്‍സ് പദ്ധതി വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. മാറിയ സാഹര്യങ്ങളിൽ വിദ്യാലയങ്ങളിലെ ഐ ടി ഉപകരണങ്ങളുടെ പ്രവർത്തനത്തിലും പരിപാലനത്തിലും വിദ്യാർഥികളെ കൂടി പങ്കാളികളാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

പ്രവർത്തനം

ലിറ്റിൽ കൈറ്റ്‍സിൽ രജിസ്റ്റർ ചെയ്‍ത വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുക. ഇതിനായി താൽപര്യമുള്ള എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവരുടെ പേരുകൾ ലിറ്റിൽ കൈറ്റ്‍സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. തുടർന്ന് ഈ വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ നടത്തി അവരിൽ നിന്നും യോഗ്യത നേടുന്ന വിദ്യാർഥികൾക്കാണ് ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്കുന്നത്. എട്ടാം ക്ലാസിലും തുടർന്നുള്ള വർഷങ്ങളിലും കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ഇവർക്ക് കൃത്യമായ പരിശീലനക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും വിദ്യാലയത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കഞ്ചിക്കോട് ജി വി എച്ച് എസ് എസിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ യൂണിറ്റിന്റെ രജിസ്ട്രേഷൻ നമ്പർ ആണ്

കോവിഡ് വാൿസിനേഷൻ രജിസ്ട്രേഷൻ

കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു

കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു.

21050 LK2022 Students.jpg 21050 LK2022 SCT.jpg21050 LK 2022 Sajna.jpg

കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസ‍ുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി രാഖി ടീച്ചർ , ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു

കോവിഡ് പ്രതിരോധ ക്ലാസ്

കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതിനായി തയ്യാറാക്കി ലഭ്യമാക്കിയ വീഡിയോ വിദ്യാലയത്തിലെ കുട്ടികൾക്കായി 2020 ഫെബ്രുവരി മൂന്നാം തീയതി അവതരിപ്പിക്കുകയും വിദ്യാലയത്തിലെ ഹെൽത്ത് ക്ലബിന്റെ കൂടി സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു

ലിറ്റിൽ കൈറ്റ്‍സ് പരിശീലനം

കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നാമത് ബാച്ചാണ് നിലവിലുള്ളത്. വിവരസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കുട്ടികളിലേക്കെത്തിക്കുന്നതനും അവരെ ഐ ടി രംഗത്ത് പ്രാപ്‌തരാക്കുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. ശ്രിമതി സജ്‌ന ടീച്ചറും ശ്രീമതി രാഖിടീച്ചറുമാണ് ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ആഴ്‍ചകളിലും ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളായ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ഹൈടെക്ക് ഉപകരണങ്ങൾ കൈകൈര്യം ചെയ്യുന്നതിന് അവരെ പ്രാപ്‍തരാക്കുന്നതിനും ഈ ക്ലാസുകൾ സഹായകരമാകുന്നുണ്ട്. ഇത് കൂടാതെ ക്ലബ് അംഗങ്ങൾക്ക് പരിശീലനം നൽകി അവരെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കാനും ലിറ്റിൽ കൈറ്റ്‍സിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്

ഡിജിറ്റൽ പൂക്കളം

2019ലെ ഓണക്കാലത്ത് നടത്തിയ ഡിജിറ്റൽ പൂക്കളമൽസരത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങളിൽ നിന്നും തിരഞ്ഞെടുത്തവ ആണ് മുകളിൽ

മാതൃശാക്തീകരണ പദ്ധതി

ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി മാതൃശാക്തീകരണ പരിപാടി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്നു. 2019 ഒക്ചോബർ നാലിന് വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ശാക്തീകരണ പരിപാടി പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ കൂടി സഹകരണത്തോടെ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സജ്ന ടീച്ചറും ശ്രീമതി രാഖി ടീച്ചറും നേതൃത്വം നൽകി

2019-20 വർഷത്തെ പ്രവർത്തന അവലോകനം

ലിറ്റിൽ കൈറ്റ്‍സിന്റെ 2019-20 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം 2019 നവംബർ ആറിന് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുമായുള്ള ആശ്യവിനിമയത്തിലൂടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കൈറ്റിന്റെ പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രയിനർ ആയ ശ്രീ പ്രസാദ് സാറാണ് കുട്ടികളുമായുള്ള സംവാദത്തിലും വിദ്യാലയത്തിലെ പ്രവർത്തനങ്ങളും സർവേ വിവരങ്ങൾക്കുമായി വിദ്യാലയം സന്ദർശിച്ചത്