ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1971ൽ ആണ് നിലവിലെ സ്ഥലത്ത് ഹൈസ്കൂൾ ആയി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. അതിനും ഏറെ മുമ്പ കഞ്ചിക്കോടിന് സമീപത്തുള്ള വാട്ടർ ടാങ്ക് എന്ന പ്രദേശത്ത് എൽ പി യും യു പിയുമുള്ള വിദ്യാലയം ആയിരുന്നു. തുടർന്ന് അപ്‍ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആയ സമയത്ത് നിലവിലെ സ്ഥലത്ത് വിദ്യാലയം പണിയുന്നതിന് പ്രദേശവാസിയായ ശ്രീ സി ലക്ഷ്‍മണഗൗഡർ ആണ് അദ്ദേഹത്തിന്റെയും സഹോദരിയുടെയും പേരിലുള്ള സ്ഥലം വിട്ട് നൽകിയത് . ഈ പ്രദേശത്തെ പ്രീക്കോട്ട് മില്ലിന്റെ കൂടി സഹായത്തോടെയാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. സ്ഥലം വിട്ട് നൽകിയതോടൊപ്പം 10000 രൂപയും വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി അദ്ദേഹം സംഭാവന ആയി നൽകി. മൂന്നര ഏക്കറോളം സ്‍ഥലത്ത് നിൽക്കുന്ന ഈ വിദ്യാലയം തുടർന്ന് 1993-94 അധ്യയനവർഷത്തിൽ വി എച്ച് എസ് ഇയും തൊട്ടടുത്ത വർഷം ഹയർ സെക്കണ്ടറി ബാച്ചുകളും ഈ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളോടൊപ്പം ഹയർ സെക്കണ്ടറി വി എച്ച് എസ് ഇ വിഭാഗങ്ങളും കൂടെ ചേർന്നതാണ് വിദ്യാലയം. കഞ്ചിക്കോട് വ്യാവയാസ മേഖലയിലെ തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ പുതുശേരി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ഡിവിഷനുകളാണുള്ളത്.