എ.എൽ.പി.എസ്.തൃക്കടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.തൃക്കടേരി | |
---|---|
വിലാസം | |
തൃക്കടേരി തൃക്കടേരി , തൃക്കടേരി പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1927 |
വിവരങ്ങൾ | |
ഫോൺ | 0466 2380287 |
ഇമെയിൽ | alps.trikkaderi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20235 (സമേതം) |
യുഡൈസ് കോഡ് | 32060800501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കടീരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബബിത എം എ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
12-03-2022 | 20235 |
ചരിത്രം
1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്‌തു .മുസ്‌ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്‌കൂളായി മാറ്റുകയാണ് ഉണ്ടായത് .
സ്‌കൂൾ പ്രവർത്തനം ആരംഭിച്ച കാലത്തു ചെർപ്പുളശ്ശേരി ഉപജില്ലാ ഓഫീസറുടെ കീഴിലായിരുന്നു .പിന്നീട് ഉപജില്ലാ വിഭജനം നടന്നപ്പോൾ സ്‌കൂൾ ഒറ്റപ്പാലം ഉപജില്ലയിലായി
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ് മുറികൾ ഒഫീസ് റൂം , ഒരു കമ്പ്യൂട്ടർ റൂം , അടുക്കള ,രണ്ട് മൂത്രപ്പുര ,രണ്ട് ടോയ് ലററ്
പാഠ്യേതര പ്രവർത്തനങ്ങൾ
- 2015
- 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
- 20/ 03 / 2015 സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .
- 21/8/2015 എം എൽ എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ സദ്യ ഗംഭീരമായി .
- 17/11/2015സബ്ജില്ല പ്രവർത്തിപരിചയ മേളയിൽ ഉന്നത ഗ്രേഡോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫ് മുഹമ്മദ് ,അജയ് ,ഫാത്തിമ റിഷാന എന്നിവരെ ജില്ലാ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രെഡോടെ ഉന്നത വിജയം നേടുകയും ചെയ്‌തു
- 2016
- 18/3/2016 സ്കൂൾ തല എഡ്യൂഫെസ്റ്റ് നടത്തി .ഒരു വർഷക്കാലം പഠനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളും രക്ഷിതാക്കൾ ഒരുക്കിയ വ്യത്യസ്ത രുചികളുള്ള വിഭവങ്ങളും പ്രദർശിപ്പിച്ചു .ബി ആർ സി യിൽ നിന്ന് ചന്ദ്രമോഹൻ സർ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു
- 2/12/2019:എസ് എസ് കെ STATE PROJECT OFFICER കുട്ടി കൃഷ്ണൻ സർ ,DISTRICT PROJECT OFFICER സുരേഷ് മാസ്റ്റർ ,,ജയരാജൻ മാസ്റ്റർ ,BLOCK PROGRAMME OFFICER അച്യുതൻ കുട്ടി മാസ്റ്റർ എന്നിവർ അടങ്ങുന്ന ടീം സ്കൂൾ സന്ദർശിച്ചു .ക്ലാസ്സുകളിൽ കുട്ടികളുമായി സംവദിച്ചു .കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി
- . ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യുക
- 4/1/2020: തൃക്കടേരി എ എൽ പി സ്കൂളിന്റെ ചിരകാല സ്വപ്‌നമായിരുന്ന കുട്ടികളുടെ പാർക്കിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ നാരായണൻ കുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ , ബി ആർ സി പ്രതിനിധികൾ , പി ടി എ അംഗങ്ങൾ ,എസ് ഡി സി അംഗങ്ങൾ എന്നിവർ ഈ സന്തോഷവേളയിൽ സ്കൂളിൽ ഒത്തുക്കൂടി .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചക്രപാണി ഉണ്ണി
മുൻ സാരഥികൾ
- 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)കുഞ്ഞൻ മാസ്റ്റർ 2)കെ .ശങ്കരനാരായണൻ 3) .കുഞ്ഞിമൊയ്‌തു 4)എം .കെ റവായത്ത് 5) എസ് .സുലോചന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .കെ ഇ സാവിത്രി :കേരള കാർഷിക സർവകലാശാല പ്രൊഫസർ (റിട്ടയേർഡ് )
2.വത്സല ടീച്ചർ :ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ (റിട്ടയേർഡ് )
3)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (16കിലോമീറ്റർ) •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 16 കിലോമീറ്റർ • സ്റ്റേറ്റ് ഹൈവെയിൽ ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം {{#multimaps:10.880917,76.343084000000005|zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20235
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ