സി.യു.പി.എസ് കാരപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
സി.യു.പി.എസ് കാരപ്പുറം | |
---|---|
വിലാസം | |
കാരപ്പുറം CRESCENT UP SCHOOL KARAPPURAM , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04931 278807 |
ഇമെയിൽ | karappuramcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48477 (സമേതം) |
യുഡൈസ് കോഡ് | 32050402603 |
വിക്കിഡാറ്റ | Q64565568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മൂത്തേടം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 548 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് ടി വി |
പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ |
അവസാനം തിരുത്തിയത് | |
11-03-2022 | Cupskarappuram |
ചരിത്രം
വിദ്യാലയ ചരിത്രം
3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല.1979 ജൂൺ മാസത്തിൽ ശ്രീ അബ്ദുള്ളയുടെ നേതൃത്വത്തിൽ ക്രസന്റ് യു പി സ്കൂൾ ഷംസുദ്ദീൻ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.
മാനേജ്‍മെന്റ്
1979 ൽ ശ്രീ. അബ്ദുള്ളയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തോടനു ബന്ധിച്ച് സ്കൂളുകൾ ഹൈടെക് ആയി മാറിയതോടുകൂടി കാരപ്പുറം യുപി സ്കൂൾ പുതിയ സമുച്ചയത്തിലേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
- 16 സ്മാർട്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന സ്കൂൾ കെട്ടിടം..
- ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ...
- സ്കൂൾ ബസ്സുകൾ
- വാട്ടർ പ്യൂരിഫയർ
- ഷീ ടോയ്‌ലറ്റ്
- അബാക്കസ് പരിശീലനം
- *ഈസി ഇംഗ്ലീഷ് ക്യാമ്പ്
- വിശാലമായ കളിസ്ഥലം
- സ്കൂൾ ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് ക്ലബ്ബ്
- നല്ല പാഠം ക്ലബ്ബ്
- സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദേശീയ ഹരിത സേന
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വർഗ്ഗീസ് | 1979 | 1980 |
2 | സൂസമ്മ സി.ടി | 1980 | 2013 |
3 | ജെസ്സി ജോർജ്ജ് | 2013 | 2016 |
4 | അബ്ദുൽ കരീം | 2016 | 2021 |
5 | ഡൊമിനിക് ടി.വി | 2021 | - |
പൂർവ്വ വിദ്യാർത്ഥികൾ
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..
ശ്രീ.അബ്ദുൽ ഗഫൂർ (എച്ച്.എച്ച്.എസ്.ടി) മൂത്തേടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ..
ശ്രീ.അബ്ദുൽ സമദ് (എച്ച്.എച്ച്.എസ്.ടി) എടക്കര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ..
ശ്രീമതി.ശ്രീജ (യു.പി.എസ്.ടി) ജി എം യു പി എസ് മുണ്ടേരി..
ശ്രീ.വിനീഷ് കെ.പി വാട്ടർ അതോറിറ്റി തിരൂരങ്ങാടി,
ശ്രീമതി ഷാനിബ (എൽ.പി.എസ്.ടി) ജി.എൽ.പി.എസ് ചോളമുണ്ട
കൂടാതെ ഈ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികളായ ശ്രീ സദ്ദാം ഹുസൈൻ തങ്ങൾ, ശ്രീ ജിൻഷോ ജോർജ്ജ്, ശ്രീമതി.ബിൻഷിദ കെ എന്നിവർ ഇപ്പോൾ നമ്മുടെ സ്കൂളിൽ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു..
വഴികാട്ടി
അക്കാദമികം
പരാജയ ഭീതിയും മരണ ഭീതിയും അടക്കി വാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോക ജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം മുമ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന്. കോവിഡും മറ്റ് പ്രകൃതി, ഇതര ദുരന്തങ്ങളും മനുഷ്യമനസ്സിനെ കല്ലാക്കുകയും പിളർത്തുകയും ചെയ്യുന്ന ഈ അവസ്ഥയിൽ നമ്മുടെ വളർന്നുവരുന്ന പൗരന്മാരുടെ അതായത് കുട്ടികൾ അവരുടെ മനസ്സിനേൽക്കുന്ന ആഘാതങ്ങളും വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശോഷണവും മൂല്യാധപതനവും മാറ്റിയെടുക്കാൻ സ്കൂൾ 2021-22 വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൂടുതൽ വായിക്കുക
ചിത്രശാല
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ)
- എടക്കര ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
- മൂത്തേടം ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.3298753,76.3277857|zoom=18}}