വി.എ.യു.പി.എസ്. കാവനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എ.യു.പി.എസ്. കാവനൂർ
വിലാസം
കാവനൂർ

VENNACODE AUP SCHOOL
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽvennacodeaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48239 (സമേതം)
യുഡൈസ് കോഡ്32050100206
വിക്കിഡാറ്റQ64564386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവനൂർപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ412
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി.എം
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കോൽക്കാടൻ
എം.പി.ടി.എ. പ്രസിഡണ്ട്റുബീന
അവസാനം തിരുത്തിയത്
06-03-2022Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. 1937 സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യ കാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക , സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ യു പി സ്കൂളിന്റെ ലക്ഷ്യം

വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഭൗതികസൗകര്യങ്ങൾ

കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി,അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് രണ്ട് സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.

മാനേജ്മെന്റ്

1941 മുതൽ കാവനൂർ പ്രദേശത്തെ കോലോത്തും തൊടി തറവാട്ടിലെ ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി ആയിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശി. അദ്ദേഹം സ്കൂൾ വാങ്ങുമ്പോൾ ഏതാനും ക്ലാസുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്കുൾ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനവും നാട്ടുകാരുടെയും അധ്യാപകരുടെയും അകമഴിത്ത സഹായത്തിന്റെയും ഫലമായി ഇന്ന് 47 ക്ലാസുകളും 42 അധ്യപകരും ഉള്ള അപ്പർ പ്രൈമറി സ്കൂൾ ആയി വളർന്നു വന്നു. 1986 ൽ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി. യു.പി.ലക്ഷ്മിക്കുട്ടിയമ്മക്കായിരുന്നു സ്കൂളിന്റെ ചുമതല. 2007 ൽ അവരുടെ കാലശേഷം മക്കളായ ശ്രീ.യു.പി.ഗംഗാധരൻ, ശ്രീ.യു.പി.വീരരാഘവൻ, ശ്രീ.യു.പി.വേണു ഗോപാലൻ, ശ്രീ.യു.പി.ഭാസി, ശ്രീ.യു.പി.രാധാകൃഷ്ണൻ, ശ്രീ.എ.കെ.ഗണേശൻ, ശ്രീ.എ.കെ വിജയൻ (മരണപ്പെട്ടു) എന്നിവർ ചേർന്ന് സ്കൂൾ നല്ല നിലയിൽ നടത്തിവരുന്നു.


പി ടി എ

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് പി ടി എ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് പി ടി എ യുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി ടി എ കടപ്പെട്ടിരിക്കുന്നു. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു പി ടി എ യാണ് വെണ്ണക്കോട് എ യു പി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ പി ടി എ.ശ്രീമതി.ജമീല.എം -ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു


വാഹന സൗകര്യം

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി 3 സ്കൂൾ ബസൂകൾ സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| ഗാലറി|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പേര് ഫോട്ടോ
2004-2005 ടി ബാബു രാജ്
2005-2016 യു.പി.വേണു ഗോപാലൻ
2016-2018 കെ.ജയശ്രി 100pxj
2018-2019 നളിനി.പി 110pxj
2019-2020 ടെസ്സി തോമസ് 110pxj
2020 മുതൽ രാഗിണി.എം 110pxj

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൺപതോളം വർഷത്തെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

വഴികാട്ടി

  • അടുത്ത റെയിൽവേ സ്റ്റേഷനുകൾ നിലമ്പൂർ (27 കി.മീ) , അങ്ങാടിപ്പുറം (34 കി മീ)
  • പെരിന്തൽമണ്ണ - താമരശ്ശേരി സംസ്ഥാന പാതയിലെ മഞ്ചേരി (11 കി.മീ) - അരീക്കോട് (5കി.മീ) റൂട്ടിൽ കാവനൂരിൽ സ്ഥിതിചെയ്യുന്നു



{{#multimaps:11.19632,76.06522|zoom=10}}

"https://schoolwiki.in/index.php?title=വി.എ.യു.പി.എസ്._കാവനൂർ&oldid=1710836" എന്ന താളിൽനിന്ന് ശേഖരിച്ചത്