സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കലഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.

ജിഎൽ.പി.എസ്, പനയറ
L P SCHOOL
വിലാസം
പനയറ

പനയറ പി.ഒ.
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽpanayaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42215 (സമേതം)
യുഡൈസ് കോഡ്32141200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെമ്മരുതി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലീന എ
പി.ടി.എ. പ്രസിഡണ്ട്ലിജിൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ആർ
അവസാനം തിരുത്തിയത്
02-02-2022Ramyakprakash


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്. കൂടുതൽ വായനയ്ക്കായ്

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.

ചിത്രം കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്
  • നേച്ചർ ക്ലബ്
  • സയൻസ് ക്ലബ്
  • ഗാന്ധി ദർശൻ
  • എനർജി ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • അമ്മ വായന
  • ക്ലാസ് ലൈബ്രറി

മികവുകൾ

സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്.

മുൻ സാരഥികൾ

അധ്യാപകർ കാലഘട്ടം
രാമചന്ദ്രൻ 2006-2007
സുകേശിനി 2007-2013
ഗീത 2013-2019
മുരളി 2019-2020
സുലീന 2021-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ
  • ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്


വഴികാട്ടി

{{#multimaps: 8.761681087411676, 76.75187028622493| width=100% | zoom=18 }} , ജിഎൽ.പി.എസ്,പനയറ
"https://schoolwiki.in/index.php?title=ജിഎൽ.പി.എസ്,_പനയറ&oldid=1565358" എന്ന താളിൽനിന്ന് ശേഖരിച്ചത്