ആവിക്കൽ എസ് ബി എസ്
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ വടകര ഉപജില്ലയിലെ ആവിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആവിക്കൽ. എസ്.ബി .എസ്
ആവിക്കൽ എസ് ബി എസ്‍ | |
---|---|
വിലാസം | |
വടകര ആവിക്കൽ .എസ്.ബി .സ്കൂൾ , വടകര , വടകര ബീച്ച് പി.ഒ. , 673103 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1.6.1915 |
വിവരങ്ങൾ | |
ഇമെയിൽ | avikkalsbs16853@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16853 (സമേതം) |
യുഡൈസ് കോഡ് | 32041300526 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, വടകര |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ബിന്ദു. എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.രാമചന്ദ്രൻ സി.എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ബിന്ദു . കെ.ആർ |
അവസാനം തിരുത്തിയത് | |
30-01-2022 | Nishilasiju |
ചരിത്രം
വടകര മുൻസിപ്പാലിറ്റിയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കുരിയാടി ഭാഗത്താണ് ആവിക്കൽ സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവിക്കൽ പ്രദേശത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1951 ൽ രാമൻ എന്ന പൗര പ്രമുഖനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടക്കത്തിൽ 5ാം ക്ലാസ് വരെയുള്ള എൽ.പി.സ്കുൂളായിരുന്നു.
പിന്നീട് ആൺകുട്ടികൾക്കുള്ള എലിമെന്ററി സ്കൂളായി ഉയർത്തപെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടെ ഗേൾസ് ഹയർ എലിമന്ററി സ്കൂൾ മിക്സഡ് യൂ.പി. സ്കൂൾ നിലയിലേക്ക് മാറി. സ്കൂൾ സ്ഥാപകനായിരുന്ന ശ്രീ രാമന് ശേഷം ആവിക്കൽ കുടുംബാംഗമായ ആവിക്കൽ ചാത്തൻ മാസ്റ്റർ ആയിരുന്നു വളരെക്കാലം ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മകളുടെ മകനായ ഗിരീഷ് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. കുലപതിയായിരുന്ന ശ്രീ സി. സി. നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ സാരഥ്യം വഹിച്ചിരുന്നത്. തീരപ്രദേശത്തെ മുക്കുവ, മുകയ, മുസ്ലീം, സമുദായത്തിലെ കുട്ടികളെ വിശിഷ്യാ പെൺകുട്ടികളെ സാക്ഷരരാക്കുവാനും വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടക്കുവാനും പ്രാപ്തരാക്കി എന്നുള്ളതാണ് ഈ വിദ്യാലയം പിന്നിട്ട വഴികളിലെ എടുത്തു പറയേണ്ട നേട്ടം.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മൂന്ന് ക്ലാസ്മുറികൾ, ഹെഡ്മാസ്റ്റർറൂം, സ്റ്റാഫ്റൂം, എന്നിവ പഴയ ഓടിട്ട കെട്ടിടത്തിലും മറ്റുള്ള നാല് ക്ലാസ്മുറികളും സയൻസ് ലാബ്, അഞ്ച് കമ്പ്യൂട്ടറുകളും പ്രൊജക്ടറും അടങ്ങുന്ന കമ്പ്യൂട്ടർ ലാബ് എന്നിവ കോൺക്രീറ്റിട്ട പുതിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസ് മുറികളിലെ ചുവരുകൾ കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലം, ഊഞ്ഞാൽ,വൃത്തിയുള്ളതും മികവുറ്റതുമായ ശൗചാലയങ്ങൾ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാനുള്ള വാട്ടർപ്യൂരിഫയർ എന്നിവയും വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തെ പാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു വേസ്റ്റ് മാനേജ്‌മെന്റ്സിസ്റ്റംകൂടി സ്ഥാപിച്ചിട്ടുണ്ട്. ഒന്ന്,രണ്ട് ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു പൂന്തോട്ടംകൂടി ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.604201,75.576206 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16853
- 1.6.1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ