ടി കെ എം എം യു പി എസ് വാടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35235 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി കെ എം എം യു പി എസ് വാടയ്ക്കൽ
വിലാസം
ആലപ്പുഴ

ടി കെ എം എം യു പി സ്ക്കൂൾ, വാടയ്ക്കൽ, കുതിരപ്പന്തി ,തിരുവാമ്പാടി പി ഒ, ആലപ്പുഴ
,
തിരുവാമ്പാടി പി.ഒ.
,
688002
,
ആലപ്പുഴ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04772266281
ഇമെയിൽ35235tkmmupsalpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി കുമാരി പി ഗീത
പി.ടി.എ. പ്രസിഡണ്ട്ശ്രീ അഭിലാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷമീറ ഹാരിസ്
അവസാനം തിരുത്തിയത്
28-01-202235235


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ ശ്രീ.റ്റി.കെ.മാധവന്റെ ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.


ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നിൽ പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.ഒന്നിൽ സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നു.ഓഫീസിന് മാത്രമായി പ്രത്യേക മുറിയുണ്ട്. ബാക്കി കെട്ടിടങ്ങളിലായാണ് ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഒരു കെട്ടിടത്തിൽ മാനേജ്മെന്റ് ഓഫീസ് പ്രവർത്തിച്ചു വരുന്നു.ആവശ്യമായത്ര മൂത്രപ്പുരയുണ്ട്.കുടിവെള്ളത്തിനായി മതിയായത്ര കുഴലുകൾ സ്ഥാപിച്ചിട്ടുണ്ട്.ഭക്കുണം പാകം ചെയ്ട്ടിയുന്കനതിന് എല്ലാ സൗകര്യങ്ങളുമുള്ള പ്രത്യേകം പാചകപ്പുരയുണ്ട്. ഒരു ഷട്ടിൽ കളിക്കളം തയ്യാറാക്കിയിട്ടുണ്ട്.ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ എം.എൽ.എ.ഫണ്ടിൽ നിന്നനുവദിച്ച പണം ഉപയോഗിച്ച് ഈയിടെ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലാണ് അടുക്കളപ്രവർത്തിക്കുന്നത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ഇത് ഒരു ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്ബ്സ,ബുൾബുൾസ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച് വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രമതി അമ്മുക്കുട്ടിയമ്മ- യു.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പഠിപ്പിച്ചിരുന്നത്.മലയാളം അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് പ്രീയംകരിയായിരുന്നു.
  2. ശ്രീ.തോമസ്-ആദ്യത്തെ കായികാധ്യാപകനായിരുന്നു.മികച്ച നിലയിൽ കായിക പരിശീലനം നൽകിവന്നു.1984ൽ വിരമിച്ചു.
  3. ശ്രീ.അബ്ദുൾ ഹമീദ്-അറബി അധ്യാപകനായിരുന്നു.സ്കൂൾ അച്ചടക്ക പാലനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  4. ശ്രീ.കെ.കെ.ചക്രപാണി-മികച്ച അധ്യാപകനും സാഹിത്യകാരനുമായിരുന്നു.പലകുട്ടികളിലെയും കലാവാസന കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ചടുണ്ട്.2013ൽ അന്തരിച്ചു.
  5. ശ്രീമതി സുഭദ്രാമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ലാളിത്യമാർന്ന പെരുമാറ്റം പ്രത്യേകതയായിരുന്നു.
  6. ശ്രീമതി.കെ.കെ.ജഗദമ്മ-സ്പെഷ്യൽ അധ്യാപികയായിരുന്നു.പൊതുകാര്യങ്ങളിൽ വലിയ സംഭാവന ൻകിയിട്ടുണ്ട്.പുന്നപ്ര വയലാർ സമരഭടൻ സ:കൊച്ചുനാരായണന്റെ സഹധർമിണിയാണ്.മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
  7. ശ്രീ.കെ.കെ.മനോഹരൻ-മികച്ച ശാസ്ത്രധ്യാപകനായിരുന്നു.ശാസ്ത്ര മേളകളിലും കലാ മേളകളിലും പഠന-വിനോദ യാത്രകളിലും കുട്ടികൾക്ക് അവസരം കണ്ടെത്തിക്കൊടുക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
  8. ശ്രീമതി ശ്രീമതിക്കുട്ടിയമ്മ -അപ്പർ പ്രൈമറി വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
  9. ശ്രീമതി രാധ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളവും ഗണിതവുമാണ് പഠിപ്പിച്ചിരുന്നത്.
  10. ശ്രീമതി കനകമ്മ യു.പി.വിഭാഗം ഹിന്ദി അധ്യാപികയായിരുന്നു.
  11. ശ്രീമതി സരോജിനിയമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.ഗണിതമായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.
  12. ശ്രീമതി തങ്കമണി- എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളം ഗണിതം എന്നീ വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്.
  13. ശ്രീമതി എം.ജി.ലീലമ്മ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്നു.തയ്യൽ കരകൗശലം എന്നിവയിൽ കുട്ടികൾക്ക് നല്ല പരിശീലനം നൽകിയിരുന്നു.2019ആഗസ്റ്റിൽ നിര്യാതയായി.
  14. ശ്രീമതി കെ.ലീലമ്മ-എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.1996ൽ വിരമിച്ചു.
  15. ശ്രീമതി രാജമ്മ എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.മലയാളമാണ് പ്രധാനമായും പഠിപ്പിച്ചിരുന്നത്.
  16. ശ്രീമതി ലീലമ്മ ജോസഫ്-യു.പി.വിഭാഗം അധ്യാപികയായിരുന്നു.സാമാഹ്യശാസ്ത്രം പഠിപ്പിച്ചിരുന്നു.2014ൽ‍ അന്തരിച്ചു.2019ആഗസ്റ്റിൽ നിര്യാതയായി.
  17. ശ്രീ.കെ.വി.തോമസ്-കായികാധ്യാപകനായിരുന്നു.കായിക പരിശീലനത്തിലും മത്സരങ്ങലിലും കുട്ടികളെ പങ്കെടുപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
  18. ശ്രീമതി സുകുമാരിയമ്മ- ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾ സമർഥമായി കൈകാര്യം ചെയ്തിരുന്ന അധ്യാപികയാണ്.2013ൽ അന്തരിച്ചു.
  19. ശ്രീ.സത്യദേവൻ-ചിത്രകലാ അധ്യാപകനായിരുന്നു.സംഗീത നാടകവേദിയിൽ സജീവമായിരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു.
  20. ശ്രീമതി പി.പി.ഓമന എൽ.പി.വിഭാഗം അധ്യാപികയായിരുന്നു.സീനിയർ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  21. ശ്രീമതി എം.ജി.പ്രസന്ന-സ്കൂൾ ഭരണത്തിലും പൊതുകാര്യങ്ങളിലും ഭാരത് സ്കൗട്ട്&ഗൈഡ് പ്രവർത്തനങ്ങളിലും വലിയ സംഭാവന നൽകിയിട്ടുണ്ട്.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.
  22. ശ്രീമതി പി.രാജലക്ഷ്മിയമ്മ-മികച്ച മലയാളം അധ്യാപികയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
  23. ശ്രീമതി കെ.എ.ആരിഫ.അറബി ഭാഷാ അധ്യാപികയായിരുന്നു.

നേട്ടങ്ങൾ

2000നവമ്പർ മാസം ഒന്നാം തീയതി ഈ സ്കൂളിൽ വിദ്യാർഥികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ൽ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടർ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നൽകിയ പരിശീലനവും പ്രോത്സാഹനവുമാണ് നിത്യമോളെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളർത്തിയെടുത്തത്.കയർ - മത്സ്യമേഖലകളിൽ പ്രവർത്തിക്കുന്ന പിന്നാക്കക്കാരുടെ മക്കളായിരുന്നു ഈ സ്കൂളിൽ പഠിച്ചു പോയവരിലേറെയും.എന്നാൽ അവരിൽ പലർക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാൻ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടർ മേഖലയിൽ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രൻ,കാനറാ ബാങ്ക് മാനേജറായി വിരമിച്ച എം.വി.വിശ്വഭദ്രൻ,ഇൻഡ്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച വി.ചന്ദ്രൻ,പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് പി.പി.പവനൻ,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദർശനൻ,,രാജൻ ബാബു.കേരള സെക്രട്ടേറിയറ്റിൽ അഗ്രി പാർലമെന്റ് സെക്ഷനിലെ സെക്ഷൻ ഓഫീസർ വിമൽ കുമാർ,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീർ കോയാപറമ്പിൽ,ആലപ്പുഴ നഗരസഭാംഗം ശ്രീമതി സജീന ഹാരിസ്,ആലപ്എപുഴ നഗരസഭാംഗം രമ്യ സുർജിത്ത് എക്വസൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ രമേശ്,ഗവൺമെന്റ് തമ്പകച്ചുവട് യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ എം.വി.സുരേന്ദ്രൻ,ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ പി.കെ.പ്രേംകുമാർ,മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ്,കാർടൂൺ രചനയിൽ സർവകലാശാലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാജിൽ,ഭാരോദ്വഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാൻ പദവി ലഭിച്ച ഭാസുരൻ,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന്ന ഡോ.കെ.സേതു,ദേശീയ തലത്തിൽ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ളൽ മത്സരത്തിൽ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജൻ,കായികതാരമായിരുന്ന ദാസൻ,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്

വഴികാട്ടി

മാർഗ്ഗം 1ദേശീയ പാത 66 ലെ കളർകോട് ജംഗ്ഷനിൽ നിന്ന് ദേശീയപാത 66ബൈപാസിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മേൽപാത തുടങ്ങുന്നിടത്തെ വലതുവശത്തുള്ള സർവീസ് റോഡിലൂടെ നൂറ്റമ്പത് മീറ്റർ മുന്നോട്ട് ചെന്ന് ആദ്യത്തെ വലത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് നൂറ് മീറ്റർ ചെന്നാൽ സ്കൂളിലെത്താം.

  • മാർഗ്ഗം 2 ദേശീയപാത 66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിലെത്തി ഇടത്തോട്ട് 700മീറ്റർ നേരേ സഞ്ചരിച്ച് സ്കൂളിലെത്താം
  • മാർഗ്ഗം 3 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200മീറ്റർ തെക്കോട്ട് സഞ്ചരിച്ച് റെയിൽവേസ്റ്റേഷൻ തിരുവമ്പാടി റോഡിലെത്തി 600മീറ്റർ കിഴക്കോട്ട് സഞ്ചരിച്ച് ത്രിവേണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് 700മീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം.



{{#multimaps:9.4741775,76.331601|zoom=18}}