ടി കെ എം എം യു പി എസ് വാടയ്ക്കൽ/ സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അസോസിയേഷൻ
മികച്ച നിലയിൽ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടന്നു വന്ന വിദ്യാലയമാണിത്.2000-2001 അധ്യയന വർഷം മുതൽ ഇവിടെ ഭാരത് സ്കൗട്ട്&ഗൈഡ്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കുട്ടികളിൽ അച്ചടക്കം,പൗരബോധം,രാജ്യസ്നേഹം,സേവനമനോഭാവം,സാഹോദര്യം ഇവ വളർത്തുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിന് വലിയ പങ്കുണ്ട്. 2003ൽ മികച്ച നിലയിൽ സ്കൗട്ടും ഗൈഡും പ്രവർത്തിക്കുന്ന സ്കൂൾ കണ്ടെത്താൻ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളാണ് കണ്ടെത്തിയത്. അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വില മതിക്കുന്ന സ്കൗട്ട് യൂണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റൻ. പല തവണ സ്വാതന്ത്ര്യ ദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ സ്കൂളിലെ സ്കൗട്ട്-ഗൈഡ് വിഭാഗങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്കൂൾ വളപ്പിന്റെ ശുചിത്വം പരിപാലിക്കുന്നതിൽ സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ നല്ലനിലയിൽ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നു.