ടി കെ എം എം യു പി എസ് വാടയ്ക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം. വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ പുറത്തുകൊണ്ടു വരുന്നതിനുള്ള കലാസാഹിത്യ പ്രവർത്തനമാണിത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തി ഉള്ളിലെ ശൂന്യത ഒഴിവാക്കാൻ വിദ്യാരംഗം പോലുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. കുട്ടികളുടെ ആന്തരികാഭിരുചിയുടെ പരിപോഷണം, സമഗ്ര സ്വഭാവ രൂപീകരണം തുടങ്ങിയവ വിദ്യാഭ്യാസ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യങ്ങളുടെ പൂർണ്ണതയിലെത്താൻ പഠനം മാത്രം പോരാ വിദ്യാരംഗം പോലുള്ള സാഹിത്യപ്രവർത്തനങ്ങളിൽ സജീവമാകുകയും വേണം.