റ്റി.കെ.എം.എം.യു.പി.എസ്. വാടയ്ക്കൽ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആഡിറ്റോറിയവും പ്രാർഥനാലയവും

സ്കൂളിലെ പൊതുപരിപാടികൾ നടത്താൻ സൗകര്യമുള്ള ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട്.2003ൽ എസ്.എൻ.ഡി.പി.യോഗ രൂപീകരണത്തിന്റെ ശതാബ്ദി സ്മാരകമായാണ് ഈ ആഡിറ്റോറിയം പണി കഴിപ്പിച്ചത്.ഈ സ്കൂൾ നേരത്ത പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ ഈ ആഡിറ്റോറിയം മാത്രമാണുള്ളത്.നേരത്തേ സ്കൂളിന്റെ എല്ലാ കെട്ടിടങ്ങളും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്.എന്നാൽ ദേശീയ പാത ബൈപാസിനായി ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുത്തപ്പോൾ സ്കൂൾ പൊളിച്ചു മാറ്റേണ്ടി വന്നു.1986ൽ സ്കൂൾ അവിടെ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.പിന്നീട് ദേശീയ പാത അതോറിറ്റി ഏറ്റെടുത്ത ശേഷമുണ്ടായിരുന്ന സ്ഥലത്ത് ആഡിറ്റോറിയം പണിയുകയായിരുന്നു2004ൽ ഈ സ്കൂൾ ഉപജില്ലാ കലോത്സവത്തിന് ആതിഥ്യമേകിയപ്പോൾ ഈ ആഡിറ്റോറിയം ശരിക്കും പ്രയോജനപ്പെടുത്താനായി.