ടി കെ എം എം യു പി എസ് വാടയ്ക്കൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ 1 തിരികെ വിദ്യാലയത്തിലേക്ക്

ഒക്ടോബർ രണ്ടാം വാരത്തോടെ തന്നെ പ്രദേശത്തെ വിവിധ സാമൂഹ്യ സംഘടനകളെ ഉൾപ്പെടുത്തി സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു . സ്ക്കൂൾ ശുചീകരണം മുതൽ കുട്ടികൾ സുരക്ഷിതരായി സ്ക്കൂളിൽ ഇരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ വിവിധ സംഘടനകൾ നന്നായി സഹായിച്ചു. കുട്ടികൾക്കാവശ്യമായ സാനിറ്റൈസർ, മാസ്ക്കുകൾ, തെർമ്മൽ സ്ക്കാനർ , നോട്ടു ബുക്കുകൾ, പേന, പെൻസിൽ, എന്നിവ സംഘടനകൾ സ്പോൺസർ ചെയ്തു. സന്തോഷത്തോടെയാണ് കുട്ടികൾ സ്ക്കൂളിൽ എത്തിയത്