എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32016-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്
വിലാസം
തലനാട്

തലനാട് പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽmgpnsshighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്32016 (സമേതം)
യുഡൈസ് കോഡ്32100201503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
29-01-202232016-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തലനാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പാട്ട് ഗോപാലപിള്ള നായർ സർവ്വീസ് സൊസൈറ്റി സെക്കന്ററി സ്കൂൾ. ഈ വിദ്യാലയം എൻ.എസ്.എസ്. സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്..[കുൂടുതലറിയാം‍‍]1

ഭൗതികസാഹചര്യം:

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .[കൂടുതലറിയാം]

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ:-.
  • വിഷയ അടിസ്ഥാനത്തിൽ ഓരോ ക്ലാസുകാരും അവരുടേതായ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി:-
  • കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു . വായനാദിനാചരണം, വായനാവാരം ആചരിക്കൽ, വായനാമത്സരം നടത്തൽ, ലൈബ്രറി പുസ്തക വിതരണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:-.
  • സോഷ്യൽ സയൻസ് ക്ലബ്:-
  • അഞ്ചു മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നുണ്ട് . പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. ചരിത്രകാരൻമാരുടെ ചിത്രങ്ങൾ , ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ  എന്നിവ ശേഖരിച്ച് ആൽബം നിർമ്മാണം , സ്റ്റാമ്പ് കളക്ഷൻ , മാപ്പിൽ  സ്ഥലങ്ങൾ അടയാളപ്പെടുത്തൽ ,ക്വിസ് ക്വിസ് പ്രോഗ്രാമുകൾ , ദിനാചരണങ്ങൾ എന്നിവയും ഏറ്റവും നല്ല രീതിയിൽ നടത്തിവരുന്നു.
  • സയൻസ് ക്ലബ്:-
  • എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്.
  • ഇംഗ്ലീഷ് ക്ലബ്:-
  • ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി adding my vocabulary എന്ന പേരിൽ vocabulary improve ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.My own sentences എന്ന പേരിൽ കുട്ടികളെ കൊണ്ട് തന്നെ  Sentences create  ചെയ്യുന്ന  പ്രവർത്തനങ്ങൾ , ന്യൂസ് പേപ്പർ റീഡിങ് ,മേക്കിങ് ഓഫ് സമ്മറി ,ഇംഗ്ലീഷ് സ്പീക്കിംഗ് ആക്ടിവിറ്റീസ് എന്നിവയും  നടത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കണ്ടുവരുന്ന മാറ്റങ്ങൾ  മികവുറ്റതാണ്.
  • നേച്ചർ ക്ലബ്:-
  • പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച നേച്ചർ ക്ലബ്  പ്രവർത്തനങ്ങൾ  കുട്ടികളിൽ  കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ സഹായകമായി. ചെടികൾ നടുന്നതിനും അതിനെ പരിപാലിക്കുന്നതിനും കുട്ടികൾക്ക് സമയം നൽകുന്നു . മുൻവർഷങ്ങളിൽ കൃഷി ഓഫീസിൽ നിന്നും വിവിധ പച്ചക്കറി തൈകളും വിത്തുകളും ലഭിക്കുകയുണ്ടായി.അവ വേണ്ട രീതിയിൽ പരിപാലിച്ചു വിളവെടുപ്പു കൾ നടത്തി. ലഭിച്ച പച്ചക്കറികൾ  ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചു. ഈ വർഷവും കൃഷി ഓഫീസിൽ നിന്ന് ലഭിച്ച  പച്ചക്കറിതൈകൾ  കുട്ടികളുടെ  മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു.
  • ഗണിത ക്ലബ്ബ്:- അഞ്ചുമുതൽ  10 വരെ  ക്ലാസുകളിലെ കുട്ടികളെ  ഉൾ പ്പെടുത്തിക്കൊണ്ട് ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഗണിത വിജയം, ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിതോത്സവം  എന്നീ പ്രവർത്തനങ്ങൾ  നടത്തുന്നു.  ഗണിതോത്സവം പരിപാടിയിലൂടെ കുട്ടികളിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കാൻ സാധിച്ചു. പ്രൈമറി ക്ലാസുകളിലെ ഗണിതം മധുരം എന്ന പരിപാടി കളികളിലൂടെ  കുട്ടികൾക്ക്  ഗണിതപഠനം  എളുപ്പമാക്കി.

മാനേജ്മെന്റ്

നായർ സർവ്വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച നായർ സർവീസ്സ് സൊസൈറ്റിയുടെ  കീഴിൽ പ്രവർത്തിക്കുന്ന  സ്കൂളാണിത് .എൻ എസ് എസ് ൻ്റെ ആസ്ഥാനം   ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ എൽ പി സ്കൂളുകൾ ,യുപി സ്കൂളുകൾ , ഹൈസ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , ഹയർസെക്കൻഡറി സ്കൂളുകൾ , വൊക്കേഷനൽ ഹയർസെക്കൻഡറി  സ്കൂളുകൾ , കോളേജുകൾ കൾ എന്നിവ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

No Name Year
1 വി.സി ചെറിയാൻ 84 - 85
2 ജി സുധാകരൻനായർ 85-86
3 ജി സുധാകരൻനായർ 86-87
4 കെ ശങ്കരനുണ്ണി 87-88
5 സി എൻ പരമേശ്വരൻ ഇളയത് 88-89
6 ഓമന തമ്പുരാട്ടി 88-89
7 കെ എൻ ചന്ദ്രശേഖരൻ 89-90
8 വി എൻ കരുണാകരൻ നായർ 90-91
9 .അംബിക തമ്പുരാട്ടി 91-93
10 കെ എൻ വിശ്വനാഥൻ നായർ  93-94
11 എൻ നാരായണൻ ഉണ്ണി 94-95
12 .കെ എസ് വിഷ്ണുദാസ് 95-96
13 കെ എം ഗോപാലകൃഷ്ണൻ നായർ  96-98
14 പി വിമലാദേവി 98-99
15 .ചന്ദ്രികാമ്മ 99-2000
16 എം ജി വിജയകുമാരി 2000Apr-2000June
17 എം ആർ ശാന്തമ്മ  2000july-2001
18 എസ് സുശീലാമ്മ 2001-2002
19 കെ പി ഗോപാലകൃഷ്ണൻ നായർ 2002may-2002june
20 എ കെ വിജയമ്മ   2002-2003
21 കെ ബി  വിജയകുമാരി അമ്മ 2003-2004
22 എ എൻ ബാലകൃഷ്ണൻ നായർ 2004-2006
23 സതീദേവി എ ജി 2006-2007
24 ശ്രീനിവാസൻ 2007-2009
25 സി എൻ  രാധാമണി 2009-2011
26 എസ് ഗീതാകുമാരി 2011-2016
27 ജി ഉണ്ണികൃഷ്ണപിള്ള 2016-2019
28 .ബീന എസ് നായർ  2019-2020
29 എസ് ആശാകുമാരി 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1.ഡോക്ടർ ജഗദമ്മ - അമേരിക്കയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു .തലനാട് പഞ്ചായത്തിലെ ആദ്യത്തെ ഡോക്ടറാണ് .ബി എസ് സി റാങ്ക് ഹോൾഡർ ആണ്.
  • 2.തോമസ് തലനാട് -നോവലിസ്റ്റ്, ,മനോരമ പത്രത്തിൽ പ്രവർത്തിക്കുന്നു. ,എം പി പോൾ അവാർഡ് ജേതാവ്.
  • 3.രാജേന്ദ്രൻ ആരോലിക്കൽ- ഐ എസ് ആർ ഒ സയൻറിസ്റ്റ് .
  • 4.ഡോക്ടർ ജോബി പോൾ- ആധുനിക വിഷ ചികിത്സാ വിദഗ്ധൻ. പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു
  • 5.എം ജി ഉണ്ണികൃഷ്ണൻ മാടപ്പാട്ട്--മലയാള വിദ്യാപീഠം അധ്യാപകനായി പ്രവർത്തിച്ചിരുന്നു. ധാരാളം കുട്ടികൾക്ക് പ്രതിഫലമില്ലാതെ എം എ മലയാളം ക്ലാസുകൾ എടുത്തിരുന്നു.കലാരംഗത്തും, സംവിധായകനായും പ്രവർത്തിച്ചു. ജി ശങ്കരപ്പിള്ള നടത്തിയ നാടക കളരിയിൽ അംഗമായിരുന്നു. .യൂണിവേഴ്സിറ്റി ബാഡ്മിൻറൺ പ്ലെയറുമായിരുന്നു.
  • 6.എം ജി ഗോപിനാഥൻ മാടപ്പാട്ട്- -ചിത്രകാരൻ, കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടർ.
  • 7.ഡോക്ടർ ഡോക്ടർ വികെ പ്രസന്നൻ, കുളത്താനിയിൽ- ഇംഗ്ലീഷിൽ പി എച്ച് ഡി ലഭിച്ച വ്യക്തി.
  • 8.മുഹമ്മദാലി പാലേറ്റ് --പൊതുപ്രവർത്തകൻ, പ്രാസംഗികൻ, മാധ്യമപ്രവർത്തകൻ, കലാകാരൻ, ടോട്ടൽ ലിറ്ററസി പ്രോഗ്രാം RP എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
  • 9.അബ്ദുൽ റഹീം -പരിസ്ഥിതി പ്രവർത്തകൻ, 98 മുതൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ ഫാക്കൽറ്റി ആയി പ്രവർത്തിച്ചുവരുന്നു, കേന്ദ്ര ഗവൺമെൻറിൻ്റെ സെൻറർ ഫോർ റൂറൽ മാനേജ്മെൻ്റിൽ സീനിയർ റിസർച്ച് ഓഫീസർആയും പ്രവർത്തിക്കുന്നു.
  • 10. ബിനോയ് തലനാട് -ഫിലിം ഇൻഡസ്ട്രിയിൽ ആർട്ട് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
  • 11. ഊർമ്മിള ഉണ്ണി -യുവജനോത്സവങ്ങളിൽ മിമിക്രി ,മോണോ ആക്ട്, മോഹിനിയാട്ടം, കഥകളി തുടങ്ങി എല്ലാ ഇനങ്ങളിലും മികവ് തെളിയിച്ചു. നാഷണൽ ലെവൽ ഡോക്യുമെൻററി ഫിലിം ബെസ്റ്റ് ആക്ടർ ആയിരുന്നു. ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തകയായും പ്രവർത്തിച്ചിരുന്നു ഇപ്പോൾ കാസർഗോഡ് ജില്ലയിൽ ഗവ.ഹൈ സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്നു.കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസുകളും കൈകാര്യം ചെയ്യുന്നു.
  • 12. ശശികല ആലപ്പാട്ട്- ഗാന്ധിയൻ സ്റ്റഡീസിൽ പിഎച്ച്ഡി നേടി. വിശാഖപട്ടണത്ത് ജിഐടിഎഎം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു .
  • 13. ഡോക്ടർ അഞ്ചു പി എ, മുട്ടത്ത് --പാലക്കാട് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
  • 14. സേതുലക്ഷ്മി ഇ എസ് - ഗാന്ധി യൂണിവേഴ്സിറ്റി ബികോം നാലാം റാങ്ക് കരസ്ഥമാക്കി.
  • 15. അബ്ദുൽ റസാക്ക് -ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. .ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി സർവീസിൽ നിന്നും വിരമിച്ചു.
  • 16. ഡോക്ടർ ആസിയ എം എം- കോരുത്തോട് ആയുർവേദ ഡിസ്പെൻസറിയിൽ സേവനമനുഷ്ഠിക്കുന്നു
  • 17.നിഷാന്ത് വി ആർ-  ഫോറസ്റ്റ് ഓഫീസർ . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് അവാർഡ് ജേതാവ്
    18. ആര്യാംബിക ജയൻ- ബാസ്കറ്റ്ബോളിൽ നാഷണൽ ലെവൽ സെലക്ഷൻ ലഭിച്ചു

വഴികാട്ടി