കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.