ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
| ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ | |
|---|---|
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ | |
| വിലാസം | |
ചെമ്രക്കാട്ടൂർ ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 7 - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0483 2850605 |
| ഇമെയിൽ | glpschemrakatur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48203 (സമേതം) |
| എച്ച് എസ് എസ് കോഡ് | 0 |
| യുഡൈസ് കോഡ് | 32050100104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 188 |
| ആകെ വിദ്യാർത്ഥികൾ | 369 |
| അദ്ധ്യാപകർ | 15 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ്.ഇ |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ പാമ്പോടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ.കെ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 48203 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില്‍ വന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള കാന്തക്കര പുല്ലൂർമണ്ണ ഇല്ലം നൽകിയ ഒരേക്കർ സ്ഥലത്താണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത് .1976 ൽ മൂന്നു ക്ലാസ് മുറികളിലായി കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
വിവിധ ക്ലബുകൾ
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ബഷീർദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യ ദിനം
ശിശുദിനം
ഭിന്നശേഷി ദിനം
ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.കൂടുതൽ വായിക്കുക
ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.
2019 ഡിസംബർ 3 നു ഭിന്ന ശേഷി ദിനം വളരെ വിപുലമായി തന്നെ സ്കൂളിൽ ആഘോഷിച്ചു. തലേ ദിവസമായ ഡിസംബർ 2 ന് എല്ലാ കുട്ടികളുമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.ഓരോ ക്ലാസ്സിലെ കുട്ടികളും നന്നായി ചിത്രം വരക്കുകയുണ്ടായി.അതിൽ ഏറ്റവും നല്ല ചിത്രങ്ങൾ AEO ലേക്ക് നൽകുകയും ചെയ്തു.ശേഷം ഡിസംബർ 3 ന് വരച്ച ചിത്രങ്ങൾ എല്ലാം സ്കൂളിൽ പ്രദർശനം നടത്തി.അന്ന് തന്നെ സ്കൂളിലെ ഭിന്നശേഷിക്കാരായ മുഹമ്മദ് അൻസ്വഫ് 1B, റിൻഷ മോൾ 2B, ലാമിൻ 3C എന്നിവർക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം സ്വീകരണം നൽകി.അവർക്ക് വേണ്ടി പ്രത്യേകം ബൊക്കകളും അതേപോലെ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും വിതരണം ചെയ്തു.അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രത്യേകം കലാപരിപാടികളും സംഘടിപ്പിച്ചു.അന്നേ ദിവസം അവർക്കും അവരുടെ രക്ഷിതാക്കൾക്കും മനം നിറയെ സന്തോഷം നൽകി.
അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും വളരെയധികം സന്തോഷിപ്പിക്കുന്നതായിരുന്നു.കുട്ടികളും അധ്യാപകരും അവരുടെ കൂട്ടത്തിൽ പാടുകയും ആടുകയും ചെയ്തത് അവരെ കൂടുതൽ ആഹ്ലാദകരമാക്കി
അറബി ഭാഷ ദിനം
സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു
- ശാസ്ത്ര ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- റീഡിങ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഹെൽത്ത് ക്ലബ്
- ഫോറസ്ട്രി ക്ലബ്
- ആർട്സ് ക്ലബ്
- സ്പോർട്സ് ക്ലബ്
മുൻ സാരഥികൾ
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. അതെ.. ഞങ്ങളുടെ പ്രിയ പ്രധാനാധ്യാപകന്മാരെ ഞങ്ങൾ ആദരപൂർവം ഇവിടെ പരിചയപ്പെടുത്തട്ടെ ..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ ,അവാർഡുകൾ
- സബ്ജില്ലാ സ്കൂള്‍ കലോത്സവം (ജനറല്‍) ഓവറോള്‍ അഞ്ചാം സ്ഥാനം (2015-16)
- സബ്ജില്ലാ സ്കൂള്‍ കലോത്സവം അറബി) ഓവറോള്‍ നാലാം സ്ഥാനം (2015-16)
- ഏറ്റവും കൂടുതല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്‍ഡ് (2015-16)
ഉച്ചഭക്ഷണ പദ്ധതി
പ്രഭാത ഭക്ഷണം
ഓണസ്റ്റി ബുക്ക് സ്റ്റാൾ
ഹലോ സ്കൂൾ സംവിധാനം
സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .
ചിത്രശാല
അനുബന്ധം
വഴികാട്ടി
- കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 29 കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
- ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
{{#multimaps:11.208195854784964, 76.04285180995846|zoom=8}}