ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വൈക്കം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം
വിലാസം
വൈക്കം

വൈക്കം
,
വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ04829 232271
ഇമെയിൽgbhssvaikom@gmail.com
കോഡുകൾ
സ്കൂൾ കോഡ്45008 (സമേതം)
എച്ച് എസ് എസ് കോഡ്05013
യുഡൈസ് കോഡ്32101300709
വിക്കിഡാറ്റQ87661061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺ എഫ്
പ്രധാന അദ്ധ്യാപകൻസതീശൻ എൻ
പി.ടി.എ. പ്രസിഡണ്ട്പ്രേംനാഥ് ടീ ജി
എം.പി.ടി.എ. പ്രസിഡണ്ട്സജിനി പൊന്നപ്പൻ
അവസാനം തിരുത്തിയത്
25-01-2022Gbhssvaikom
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം. വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം നഗരത്തിൽ മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്കൂൾ നിലകൊള്ളുന്നു. തുടർന്ന് വായിക്കുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ്ക്രോസ്
  • സ്റ്റുഡൻറ് കേഡറ്റ് പോലീസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു..


2021-22 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ online ആയി ആരംഭിച്ചു.


        പ്രവർത്തനങ്ങൾ'

1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട്. 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

* സയൻസ് ക്ലബ് സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങൾ നടത്തുകയും കുട്ടികളെ സയൻസ് മേളയിൽ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ആൽവൃക്ഷത്തെ ആദരിക്കൽ, വൃക്ഷത്തെ വിതരണം, പരിസ്ഥിതി ക്വിസ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജൂൺ 14 രക്തദാനദിനവുമായി ബന്ധപ്പെട്ട് രക്തദാനപ്രതിജ്ഞ നടത്തി.ചാന്ദ്രയാൻ ദിനം സെപ്റ്റംബർ 21 വിവിധ പരിപാടാകളോടെ നടത്തി.

* സോഷ്യൽസയൻസ് ക്ലബ്

ജൂൺ 4 കൊതുകുനിവാരണദിനാചരണം നടത്തി. ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം 

ചുറ്റി റാലിയും തുടർന്ന് കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തിൽ സ്കൂൾ ലീഡർ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കുട്ടികൾ തന്നെ സൺഗ്ളാസ് നിർമ്മിക്കുകയുംസൂര്യഗ്രഹണം നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആർ ഒ എക്സിബിഷൻ കുട്ടികൾ നിരീക്ഷിച്ചു.

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

J.Bhageerathi Amma
31/03/1968-01/06/1969 S.P.Krishna Iyer
01/06/1969-31/03/1971 P.N Sankaran Nair
31/03/1971-31/03/1976 N.S Padmanabhan Nair
07/04/1976-05/05/1982 R. Chandrasekaran Nair
14/05/1982-31/03/83 N.K Parameswaran Nair
24/05/1983-12/01/1987 P.C Raman Nair
11/08/1989-04/12/1989 P.S Ammini
05/12/1989-25/01/1990 T.V Varky
31/03/1990-31/03/1992 K.R Sahadevan
01/06/1991-31/03/1995 P.K.Bhaskaran Nair
05/04/1995-31/05/1999 M. Sadhanadan
01/06/1999-09/05/2000 S.K Ramanikunjamma
25/07/2000-21/05/2001 V.K Damaramenon
25/05/2001-31/03/2003 B.Radhamani
30/04/2003-30/04/2008 V.Prasannan
05/06/2008-31/03/2010 M.Syamala
26/05/2010-11/06/2013 P.B.Shamala
20/06/2013-03/06/2014 Sathikumari K.N
19/07/2014-04/09/2014 K.M. Anitha
10/10/2014-01/06/2015 Muhammad Abbas N. P.
08/07/2015- Preetha Ramachandran K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപിളള, ബിനോയി വിശ്വം, മേരി ജോർജ്ജ്, മമ്മൂട്ടി, (സിനി ആർട്ടിസ്റ്റ് ),വൈക്കം വാസുദേവൻനന്വൂതിരി, ദേവാനന്ദ് (പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ, പാലാ നാരായണൻനായർ, വൈക്കം വിശ്വൻ, തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട എം എൽ എ),കെ അജിത്ത് എം എൽ എ, ഹരികുമാർ പി.കെ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ) ,ഡി.രജ്ജിത്ത് കുമാർ (വൈക്കം മുൻ മുൻസിപ്പൽ ചെയർമാൻ), പാത്തുമ്മ (വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരി),

വഴികാട്ടി

  • വൈക്കം - നഗരത്തിൽ നിന്നും 0 .5 കി.മി. അകലത്തായി വെച്ചൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും ‍ 40 കി.മി. അകലം

{{#multimaps: {{#multimaps: 9.744231, 76.395718 | width=500px | zoom=10 }}