ജി.എൽ.പി.എസ് കൂരാറ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെകൂരാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൂരാറ ഗവ.എൽ പി സ്കൂൾ.
ജി.എൽ.പി.എസ് കൂരാറ. | |
---|---|
വിലാസം | |
കൂരാറ ഗവ: എൽ.പി.സ്കൂൾ കൂരാറ,കൂരാറ , കൂരാറ പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0490 2315017 |
ഇമെയിൽ | glpskoorara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14503 (സമേതം) |
യുഡൈസ് കോഡ് | 32020600401 |
വിക്കിഡാറ്റ | Q64457214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘവൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിന കെ ഇ |
അവസാനം തിരുത്തിയത് | |
19-01-2022 | 14503 |
ചരിത്രം
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ; 1917 ന് മുൻപ് സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
1971 ജനുവരി 1 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യശ്ശ:ശരീരനായ മുൻ മന്ത്രി ശ്രീ പി ആർ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങൾക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സർക്കാർ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി ...........
ഭൗതികസൗകര്യങ്ങൾ
- 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
- ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
- 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
- ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
- സ്വന്തമായി കിണർ, മോട്ടോർ, വാഷ് ബെയിസ്, കുടിവെള്ള സംവിധാനം
- ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
- ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
- അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
- ലൈബ്രറി
- ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
- ടോയിലറ്റ് - 1
- ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
- ജൈവവൈവിധ്യ ഉദ്യാനം *
- സ്മാർട്ട് ക്ലാസ് മുറികൾ *
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കോവിഡ് ഭീതി ഉയർത്തിയപ്പോഴും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയുണ്ടായി.ഔഷധാരാമം,അടുക്കളപ്പച്ച-(വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം),ഹരിതാങ്കണം-(വിദ്യാലയ ഉദ്യാനവത്ക്കരണം)ഓൺലൈൻ കലോത്സവം(പൊലിമ 2021 )സ്വാത
ന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമാണം,പ്രസംഗം,ഗാന്ധിത്തൊപ്പി നിർമാണം, ഗാന്ധിവേഷം അണിയൽ തുടങ്ങിയവ അവയിൽ
പ്രധാനപ്പെട്ട ചിലതാണ്.
മാനേജ്‌മെന്റ്
സർക്കാർ വിദ്യാലയം.
മുൻസാരഥികൾ
* ........................ * ......................... * ........................ * ശ്രീ. ജനാർദ്ദനൻ * ശ്രീ. നാരായണൻ * ശ്രീ. എം.കെ ബാലൻ * ശ്രീ. വി.പി അനന്തൻ * ശ്രീ. പി. രാഘവൻ * ശ്രീ. സുകുമാരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ഞിമ്മൂസ
ഖാലിദ്
ഉസ്മാൻ
== വഴികാട്ടി =={{#multimaps: 11.774518016328862, 75.56006756940032 |zoom=14}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14503
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ