സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും ചരിത്ര സ്മാരകങ്ങളും വ്യക്തി മുദ്രകളും അവകാശപ്പെടാനുള്ള ഓലശ്ശേരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 2-06-1950 ൽ ആണ് സ്ഥാപിതമായത് .സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണ് 1950 -ൽ നമ്മുടെ വിദ്യാലയം  പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ചരിത്രപ്രാധാന്യമുള്ള നിരവധി സവിശേഷതകൾ ഇന്നും ഈ വിദ്യാലയം പിന്തുടർന്നു വരുന്നു.ജൂനിയർ ബേസിക് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം 1968 ൽ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടു.

എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി
,
ഓലശ്ശേരി പി.ഒ.
,
678551
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1950
വിവരങ്ങൾ
ഫോൺ0491 2965999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
യുഡൈസ് കോഡ്32060400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനീത് എൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത എം
അവസാനം തിരുത്തിയത്
18-01-202221361


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.കൂടുതൽ വായിക്കാൻ

അക്കാദമിക പ്രവർത്തനങ്ങൾ

കൊടുമ്പ്  പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണ് സീനിയർ ബേസിക് സ്കൂൾ.ഇംഗ്ലീഷ് മലയാളം എന്നീ മാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിവരുന്നു.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശിശു സൌഹൃദ വിദ്യാലയമായി ഉയർന്നിട്ടുണ്ട് .

സ്കൂൾ പ്രധാനാധ്യാപകൻ

 
വേണുഗോപാലൻ.എച്ച്

വേണുഗോപാലൻ.എച്ച് 2019 ഏപ്രിൽ-1 ന് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ പ്രധാനാധ്യാപകനായി ചുമതലയേറ്റു

മാനേജ്‌മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര - കലാ-കായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠ്യേതര പ്രവർത്തന രംഗത്ത് നിരവധി അംഗീകാരങ്ങൾ നമ്മുടെ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.നല്ലപാഠം പ്രവർത്തനങ്ങൾ, സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ എടുത്തുപറയേണ്ടവയണ്.

നേട്ടങ്ങൾ

സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ, ശാസ്ത്രരംഗം പരിപാടികൾ എന്നിവയിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയം കാഴ്ചവെക്കാറുണ്ട് സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022

പുറംകണ്ണികൾ

സ്കൂൾ പത്രം,ജൈവ വൈവിധ്യ പാർക്ക്,ഫുട്ബോൾ പരിശീലനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ശ്രീ.യു.പി.പരമേശ്വരൻ 1950 -
2 ശ്രീ.ശ്രീധരൻ
3 ശ്രീ.സുകുമാരൻ
5 ശ്രീ.സഹദേവൻ 1990-1996
6 ശ്രീ.ഗംഗാധരൻ 1996-1999
7 ശ്രീ.സി. ഉണ്ണികൃഷ്ണൻ 1999 - 2002
8 ശ്രീ. കെ മുരളീധരൻ 2003 - 2015
9 ശ്രീമതി.പി. ആനന്ദവല്ലി 2016 - 2017
10 ശ്രീ.പി.വി. സേതുമാധവൻ 2017 - 2019-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
  • പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
  • തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ

{{#multimaps:10.72096,76.69862|zoom=18}}


"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=1333264" എന്ന താളിൽനിന്ന് ശേഖരിച്ചത്