ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17219 (സംവാദം | സംഭാവനകൾ) (short)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.
വിലാസം
ഫ്രാൻസിസ് റോഡ്

ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ)
,
കല്ലായ് പി.ഒ പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0495 2301055
ഇമെയിൽfrancisroadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17219 (സമേതം)
യുഡൈസ് കോഡ്32041400806
വിക്കിഡാറ്റQ64550733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ152
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ152
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൻസൂർ ടി പി
പി.ടി.എ. പ്രസിഡണ്ട്റാശിദ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഹാസിഫ പി വി
അവസാനം തിരുത്തിയത്
18-01-202217219


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്,

ചരിത്രം

ഫ്രാൻസിസ് റോഡ് എ.എൽ.പി. സ്കൂൾ കോഴിക്കോട് സിറ്റി

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. ജ്യോതിഷം തൊഴിലായി സ്വീകരിച്ചിരുന്ന ചന്തുക്കുട്ടിപ്പണിക്കർ എന്ന ഒരു വിദ്യാഭ്യാസതല്പരൻ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ കൊച്ചു വിദ്യാലയം. അദ്ദേഹം സ്കൂൾ മാനേജരും നല്ല ഒരു അദ്ദ്യാപകനും കൂടിയായിരുന്നു.ഫ്രാൻസിസ് റോ‍ഡിന്റെ അരികിൽ ഒരു എൽ.ഷേപ് (L. Shape) ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സ്കൂളിന്റെ പരിസരമാകട്ടെ പാടവും ചതപ്പു നിലവും ആയിരുന്നു. പറയത്തക്ക പുരോഗതിയൊന്നും അവകാശപ്പെടാനില്ലാതെ,എന്നാൽ തോട്ടൂളിപ്പാടത്തെയും പരിസര പ്രദേശത്തെയും പാവപ്പെട്ട കുടുംബ‍ങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരു സാങ്കേതമായി ഈ വിദ്യാലയം നിലനിന്നുപോന്നു. ചന്തുക്കുട്ടിപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ കുട്ടികൃഷ്ണപ്പണിക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. പിതാവിനെപ്പോലെ അദ്ദേഹം അദ്ധ്യാപകനായിരുന്നില്ല. മാനേജർ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും സ്കൂളിന്റെ പുരോഗതിയിൽ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുകയുണ്ടായില്ല. സ്കൂളിന്റെ ഭൂമി വില്പന നടന്നതും ആ സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ നിലവിൽ വന്നതുമൊക്കെ അക്കാലത്താണ്. ഫ്രാൻസിസ് റോ‍ഡിലെ ഒരു പൗരപ്രമുഖനായിരുന്ന കെ.വി.ഉസ്മാൻകോയ ഹാജി സ്കൂളിനോടനുബന്ധിച്ചുള്ള പുറംപോക്കു ഭൂമിയിൽ ഒരു നല്ല ഷെഡ് സ്കൂളിനുവേണ്ടി പണിതു കൊടുക്കുകയുണ്ടായി. അപ്പോഴേയ്ക്കും ചന്തുക്കുട്ടിപ്പണിക്കർ സ്കൂൾ നടത്തികൊണ്ടുപോകാനാകാതെ വിഷമിക്കുകയും വില്പനയ്ക്ക് ഒരുങ്ങുകയുമായിരുന്നു. തുടർന്ന് കക്കോവിലെ ഒരു ബീരാൻ കോയഹാജിക്ക് വില്പന നടത്തുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നാണ് മദ്രസ്സത്തുൽ മുഹമ്മദീയ സ്കൂളിന്റെ ഇപ്പോഴത്തെ എം.എം.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജ് മെന്റായ മുഹമ്മദൻ എഡുക്കേഷനൽ അസോസിയേഷൻ. ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലിൽ ഈ പ്രാഥമിക വിദ്യാലയം വിലക്കെടുക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ദീർഘവീക്ഷണവും സാമ്പത്തിക സൗകര്യവുമുള്ള മാനേജ്മെന്റിന്റെ കീഴിൽ വന്നതോടെ ഗണ്യമായ പുരോഗതി ഈ സ്ഥാപനം കൈവരിച്ചുതുടങ്ങി. സബ്ജില്ലാ തല പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്നു. ബാലകലോത്സവം, കായികമത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, അധ്യയനയാത്രകൾ, സ്കൂൾ കലോത്സവം എന്നിവയെല്ലാം യഥാസമയങ്ങളിൽ നടത്തി വരുന്നു. ഫലപ്രദമായി സഹകരിക്കുന്ന ഒരു പാരന്റ് ടീച്ചർ അസോസിയേഷനും, മാതൃസഭയും ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മിസ്റ്റർ പി. കെ. അബ്ദുൾ അസീസും സെക്രട്ടറിയും കറസ്പോണ്ടന്റും മിസ്റ്റർ കെ. വി. കുഞ്ഞഹമ്മദ് കോയയും ആണ്. ഇപ്പോഴത്തെ ഹെഡ്മ്മിസ്ട്രസ് കെ.കദീജയും, പി. ടി. എ. പ്രസിഡന്റ് മിസ്റ്റർ റാഷിദ് അവർകളുമാണ്. ദീർഘകാലം എം. എം. എൽ. പി. സ്കൂളിൽ സഹാദ്ധ്യാപികയായിരുന്ന കെ കദീജ പ്രധാന അധ്യാപിക എന്ന നിലക്ക് ഫ്രാൻസിസ് റോഡ് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത്കൊണ്ടിരിക്കുന്നു.

	മൂന്നുപതിറ്റാണ്ടോളം ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പി ഭാർഗവി ടീച്ചർ സ്കൂളിന്റെ ഉന്നമനത്തിൽ അതീവ തല്പരയായിരുന്നു. അവരുടെ റിട്ടയർമെന്റിനു ശേഷം എം.എം. ഹൈസ്കൂളിൽ നിന്നും ട്രാൻസ്ഫറായി വന്ന മിസ്റ്റർ പി.കെ.അസ്സൻകോയ ഹെഡ് മാസ്റ്ററായി . ഗണനീയമായ പല പുരോഗതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. പിന്നീട് സി എൻ സൗമിനി അമ്മ, കെ ആലി, പി കെ ഇമ്പിച്ചികോയ, സി പി മുഹമ്മദ് തുടങ്ങിയവരും പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്. 

ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു.140 വിദ്യാർഥികളും 7അധ്യാപകരും ഒരു ആയയുംഅടങ്ങിയതാണ് വിദ്യാലയ കുടുംബം. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2413162,75.7822688|zoom=13}}