എ.എം.എൽ.പി.എസ്.പൂന്താവനം

13:17, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48324 (സംവാദം | സംഭാവനകൾ) (ഫലകം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്.പൂന്താവനം
വിലാസം
പൂന്താവനം

എ.എം.എൽ.പി.എസ്.പൂന്താവനം
,
പൂന്താവനം പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽamlpspoonthavanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48324 (സമേതം)
യുഡൈസ് കോഡ്32050500516
വിക്കിഡാറ്റQ64563711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
18-01-202248324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പൂന്താനത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പൂന്താവനം.

1926 ലാണ് പൂന്താവനം എഎംഎൽപി സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രസമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള ഒരു പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ചു. ആദ്യകാല മാനേജറായ കൊടക്കാടൻ മൊയ്തു പ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചറായ നെടിയേടത്ത് കുഞ്ഞലവിഹാജി എന്നിവരെ പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്ന.

തുടക്കം മുതൽ 1950 വരെ ഒന്നാന്തരം മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും കേരളപ്പിറവിക്കുശേഷം അഞ്ചാംതരം എടുത്തുകളഞ്ഞു.അന്നുമുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാലു ക്ലാസുകളിലായി മൂന്ന് ഡിവിഷനുകൾ മാത്രമായി.1951ൽ കോണികുഴിയിൽ കുഞ്ഞുമുഹമ്മദ് എന്ന ബാപൂ സ്കൂളിന്റെ മാനേജറായി.1973 ൽ ചന്തു കുട്ടി മാഷ് വിരമിച്ചു. 1985ൽ ഇബ്രാഹിം മാഷും 1989ൽ കുഞ്ഞുമുഹമ്മദ് മാഷും 1994ൽ പ്രഭാകരൻ മാഷും 2006ൽ ഐഷാബീവി ടീച്ചറും 2016ൽ സലാം മാഷും ജോലിയിൽ നിന്ന് വിരമിച്ചു. 2023 വരെ മൊയ്തീൻകുട്ടി മാഷ് ആയിരിക്കും സ്കൂളിലെ പ്രധാന അധ്യാപകൻ.2012 /13 മുതൽ പ്രീപ്രൈമറി യും തുടങ്ങി. ഇപ്പോൾ എൽപി ക്ലാസ്സിൽ 80 ആൺ കുട്ടികളും 83 പെൺകുട്ടികളും ഉണ്ട്. പ്രീ പ്രൈമറി യിൽ 27 ആൺകുട്ടികളും 30 പെൺകുട്ടികളും ഉണ്ട്. (2021-2022)

കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പൂന്താവനം പ്രദേശത്തുനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരും (എംബിബിഎസ്, എൻജിനീയറിങ്, അധ്യാപനം) പഠനം പൂർത്തിയാക്കിയ വരും മറ്റുമായി ഒട്ടനവധിപേർ (ശിവരാമൻ പൂന്താവനം( സാഹിത്യകാരൻ), അൻസാർ കുരിക്കൾ (അധ്യാപകൻ), ഡോ.സാലിഷ (ആയുർവേദ ഡോക്ടർ), ഡോ.സ്വപ്ന (ഗൈനക്കോളജിസ്റ്). എം. മൊയ്തീൻകുട്ടി മാസ്റ്റർ (അധ്യാപകൻ) ഡോ.സാബിത്ത്, ഡോ.ഫാറൂഖ് , ഡോ. ഇർഷാദ് ,ഡോ. നൗഫൽ, ഡോ. യൂനുസ്) പൂന്താവനം പ്രദേശത്തെ മറ്റ് സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നും പൂന്താവനം എൽപി സ്കൂളിൽ നിന്ന് പഠിച്ചു ഉയർന്നവർ ആണെന്നുള്ള വസ്തുത ഞങ്ങളുടെ പ്രവർത്തന കൂട്ടായ്മയുടെ വിജയം ആണെന്നുള്ളത് ഞങ്ങൾക്ക് ചാരിതാർത്ഥ്യത്തിന് വക നൽകുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൂന്താവനം&oldid=1326791" എന്ന താളിൽനിന്ന് ശേഖരിച്ചത്