ജി.എൽ.പി.സ്കൂൾ ഒഴൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
| ജി.എൽ.പി.സ്കൂൾ ഒഴൂർ | |
|---|---|
| വിലാസം | |
ഒഴൂർ ഒഴൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0494 2582500 |
| ഇമെയിൽ | glpsozhur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19662 (സമേതം) |
| യുഡൈസ് കോഡ് | 32051100704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർപഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 194 |
| പെൺകുട്ടികൾ | 148 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിശ്വനാഥൻ.എം |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ് . ടി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
| അവസാനം തിരുത്തിയത് | |
| 16-01-2022 | 19662 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച ലോവർ എലിമെൻററി സ്കൂളാണ് ഒഴൂരിലേത്.പീടികത്തറ എന്ന സ്ഥലത്ത് ആരംഭിച്ച ഒഴൂർ ലോവർ എലിമെന്ററി സ്കൂൾ കറുത്താട്ടിൽക്കാരുടെ വക സ്ഥലത്തായിരുന്നു. അവിടെ ഒരു ഓടിട്ട കെട്ടിടത്തിലും ഒരു ഓല ഷെഡിലുമായിട്ടാണ് ക്ലാസുകൾ നടന്നത്.ഇപ്പോൾ ഒഴൂർ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പീടിക കെട്ടിടത്തിലേക്ക് പിന്നീട് സ്കൂൾ മാറ്റുകയുണ്ടായി.കോടിയേരി മാധവൻകുട്ടി മേനോൻ വകയായ ഇവിടെ താഴെയും മേലെയും ഉള്ള ഇടുങ്ങിയ ക്ലാസ് മുറികളിലായിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്.പീടികമുറിയിൽ നിന്നും സ്കൂൾ പാട്ടിക്കുന്ന് എന്ന് വിളിച്ചിരുന്ന ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയുണ്ടായി.ഓടിട്ട കെട്ടിടത്തിലാണ് അന്ന് ക്ലാസുകൾ നടന്നിരുന്നത്. ക്ലാസിന്റെ ഒരറ്റം ഓഫീസായി പ്രവർത്തിച്ചു വന്നു.ഈ സ്ഥലവും കോടിയേരി മാധവൻകുട്ടി മേനോൻ വകയായിരുന്നു.പിന്നീട് ഈ സ്ഥലം കിഴക്കേ പാട്ട് ഉണ്ണിക്കണ്ണമേനോന് കൈമാറി. 20/03/2002 ന് രജിസ്റ്റർ നമ്പർ 621/02 പ്രകാരം 38 സെന്റ് സ്ഥലവും കെട്ടിടവും പിടിഎ വാങ്ങി സർക്കാരിന് കൈമാറുകയായിരുന്നു.
ചാവക്കാട് ചുമ്മാർ മാഷ് ,വടകര അടിയോടി മാഷ്, ഗോപാലൻ മാഷ് ,പൈക്കാട്ടിൽ വേലായുധൻ മാഷ്, എന്നിവർ പഴയകാല അധ്യാപകരിൽ പ്രമുഖരാണ്. സ്വാതന്ത്ര്യ സമര സേനാനിയായ കറുത്താട്ടിൽ ബാലചന്ദ്രമേനോൻ, നാരായണൻ എഴുത്തച്ഛൻ മാഷ്, വേലായുധൻ മാസ്റ്റർ തുടങ്ങിയ ആദ്യ കാല സാമൂഹ്യ പ്രവർത്തകരുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത് ഈ സ്കൂളിലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.