ജി യു പി എസ് തെക്കിൽ പറമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി .യു .പി .എസ് .തെക്കിൽപറമ്പ
- 1919 -ൽ സ്ഥാപിതമായി
ജി യു പി എസ് തെക്കിൽ പറമ്പ | |
---|---|
വിലാസം | |
തെക്കിൽ പറമ്പ ,പൊയിനാച്ചി പൊയിനാച്ചി, പറമ്പ്, (po)തെക്കിൽ, കാസറഗോഡ് (dist) , 671541 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04994-283355 |
ഇമെയിൽ | gupstp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11466 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുസ്മിത കെ പി ഐ |
അവസാനം തിരുത്തിയത് | |
17-01-2022 | 11466 |
ചരിത്രം
1919 ൽ കാസറഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ പറമ്പിൽ ആരംഭം കുറിച്ച ഈ സ്കൂൾ ഇന്ന് നൂറാം വാർഷികാഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് . ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി LP സ്കൂൾ ആയിട്ടായിരുന്നു തുടക്കം. പിൻകാലത്ത് upgrade ചെയ്ത് UP സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
ഏഴര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ടചയ്യുന്നത് 1 മുതൽ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്. വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് . കുട്ടികൾക്ക് കുടിക്കുവാൻ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൂൾ മാഗസിൻ 2. വിദ്യാരംഗം കലാസാഹിത്യ വേദി 3. പ്രവർത്തിപരിചയം 4. കരാട്ടെ 5. സോപ്പ് നിർമ്മാണം 6. ടൈലറിംഗ് 7. സൈക്കിൾ പരിശീലനം 8. നാടക കളരി 9. ഹെൽത്ത് ക്ലബ് 10. ശുചിത്വ സേന 11. എക്കോ ക്ലബ് 12. കൃഷി
ഗണിത ശാസ്ത്ര അറബി ഹിന്ദി സോഷ്യൽ ക്ലബുകൾ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്ര മേളകളിലും കലാമേളകളിലും സബ് ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നില നിർത്തി വരുന്നു
മാനേജ്‌മെന്റ്
കാസറഗോഡ് ജില്ലയിലെ 100 വർഷത്തോളം പഴക്കം ചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് UP school THEKKIL PARAMBA. ചെമ്മനാട് പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില നിൽക്കുന്നത്.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
അധിക വിവരങ്ങൾ
മുൻസാരഥികൾ
കെ കെ മുരളീധരൻ, പി കമലാക്ഷൻ,കെ അശോകൻ, പി ടി കുഞ്ഞമ്പു,കരിച്ചേരി നാരായണൻ,ടി സി ദാമോദരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസറഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ NH 17 നോട് ചേർന്ന് കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത