ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23

ജി യു പി എസ് തെക്കിൽ പറമ്പ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ 2021-22

സ്കൂൾ പ്രവേശനോത്സവം (2021 - 2022)

സ്കൂൾ പ്രവേശനോത്സവം അടച്ചിടൽ കാലത്തും ഓൺലൈനായി നടത്തുകയുണ്ടായി ജനപ്രതിനിധികൾ ,അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

സ്മാർട്ട് ഫോണുകൾ വിതരണം

വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത

കുട്ടികൾക്ക് 15 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻകുട്ടികൾക്കും ഓൺലൈൻ

ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി



'

ജില്ലാശുചിത്വമിഷൻ്റെ സഹകരണത്തോടെ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി ആരംഭിച്ചു'  ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ  എം പി സുബ്രഹ്മണ്യൻ പദ്ധതി ഉൽഘാടനം ചെയ്തു.

തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ പെൻഫ്രണ്ട് പദ്ധതി തുടങ്ങി(19.11.2021)

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് പുനഃ ചംക്രമണത്തിന് കൈമാറുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പെൻഫ്രണ്ട് പദ്ധതിക്ക് തെക്കിൽപറമ്പ ഗവ യു പി സ്‌കൂളിൽ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാർത്ഥികളിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളർത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷൻ 'പെൻഫ്രണ്ട്' എന്ന പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പെൻഡ്രോപ് ബോക്‌സ് സ്ഥാപിക്കുകയും ഉപയോഗ ശൂന്യമായ പേനകൾ വിദ്യാർത്ഥികളും അധ്യാപകരും ഈ ബോക്‌സിൽ നിക്ഷേപിക്കുകയും നിശ്ചിത കാലയളവിൽ അംഗീകൃത പാഴ് വസ്തു വ്യാപാരികൾക്ക് കൈമാറുകയും വേണം.സ്‌കൂളിൽ നടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്‌മണ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രിസ് സതീദേവി സ്വാഗതവും രാധ.ജെ.എൻ നന്ദിയും പറഞ്ഞ പരിപാടിയിൽ ഹരിദാസൻ.സി പദ്ധതി വിശദീകരണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് പി.സി നസീർ പി ടി എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ ആശംസകളറിയിച്ചു.

മധുരം മലയാളംപരിപാടിയുടെ ഉദ്ഘാടനം HM സതീദേവി ടീച്ചറിന് പത്രം കൈമാറി പൊയിനാച്ചി ലയൺസ് ക്ലബ്‌ പ്രസിഡന്റ് സുരേന്ദ്രൻ കോളോട്ട് നിർവഹിക്കുന്നു..



തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പരിപാടി തുടങ്ങി(30.11.2021)

മാതൃഭൂമി മധുരം മലയാളം പരിപാടിയുടെ ഉദ്ഘാടനം HM സതീദേവി ടീച്ചറിന് പത്രം കൈമാറി പൊയിനാച്ചി ലയൺസ് ക്ലബ്‌ പ്രസിഡന്റ് സുരേന്ദ്രൻ കോളോട്ട് നിർവഹിക്കുന്നു..




കേരളാ സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ,നാഷണൽ ആയുഷ്മിഷൻ്റെ കീഴിലുള്ള അലർജി ആസ്ത്മ സെപഷ്യാലിറ്റി ക്ലിനിക്ക് കളനാടിൻ്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ അലർജി ആസ്ത്മ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .(3.12.2021)

കേരളാ സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് ,നാഷണൽ ആയുഷ്മിഷൻ്റെ കീഴിലുള്ള അലർജി ആസ്ത്മ സെപഷ്യാലിറ്റി ക്ലിനിക്ക് കളനാടിൻ്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ അലർജി ആസ്ത്മ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പി എ അഷ്റഫ് അലി ഉൽഘാടനം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് എം രാഘവൻ വലിയ വീട് അദ്ധ്യക്ഷത വഹിച്ചു കളനാട് ഗവ: ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: സലീന കെ കെ പദ്ധതി വിഷദീകരണം നടത്തി. NAM മെഡിക്കൽ ഓഫീസർ ഡോ: ശില്പ എം വി ഫുഡ് അലർജി അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി സക്കീന അഹമ്മദ് ഹാജി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ ശ്രീമതി രമ ഗംഗാധരൻ, എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പിടിഎ പ്രസിഡൻ്റ് സുനിത വിജയൻ ,സ്കൂൾ അദ്ധ്യാപക പ്രതിനിധി ഹരിദാസൻ സി, കളനാട് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: നിനിഷ നിർമ്മലൻ, പി ടി എ വൈസ് പ്രസിഡൻ്റ് നസീർ പി സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സതീദേവി സി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാധ ജെ എൻ നന്ദിയും പറഞ്ഞു.രക്ഷിതാക്കളും കുട്ടികളും ടീച്ചേർസും ഉൾപ്പെടെ നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.ഡോ: ശില്പ എം വി ഡോ: സലീന കെ കെ ഡോ: നിനിഷ നിർമ്മലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നും വിതരണം ചെയ്തു.


തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പദ്ധതിക്ക് തുടക്കമായി(10.1.2022)

സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി

സമഗ്ര ശിക്ഷാ കേരള, ബി ആർ സി കാസറഗോഡ് എന്നിവയുടെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ: യു പി സ്കൂളിൽ സധൈര്യം പരിപാടിക്ക് തുടക്കമായി പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 10 ദിവസം നീണ്ടു നിൽക്കുന്ന കരാട്ടെ പരിശീലനമാണ് സ്കൂളിൽ നടത്തുന്നത് പ്രസന്നകുമാർ അണിഞ്ഞ പരിശീലനം നൽകുന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു പിടിഎ പ്രസിഡൻ്റ് എം.രാഘവൻ വലിയ വീട് അദ്ധ്യക്ഷനായി  ഗ്രാമപഞ്ചായത്ത് അംഗം രാജൻ കെ പൊയിനാച്ചി, പഞ്ചായത്ത് ഇംപ്ലിമെൻ്റ് ഓഫീസർ സുരേന്ദ്രൻ (ഹെഡ്മാസ്റ്റർ തെക്കിൽ വെസ്റ്റ് ), എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പി ടി എ പ്രസിഡൻറ് സുനിത ബിട്ടിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി സ്കൂൾ ഹെഡ്മിസ്ട്രീസ് ശ്രീമതി സുസ്മിത ടീച്ചർ സ്വാഗതവും, സി ആർ സി കോർഡിനേറ്റർ സുധീഷ് കെ നന്ദിയും പറഞ്ഞു.

അടിസ്ഥാന സൗകര്യം വികസനം

കാസറഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ ശ്രി.ഇ പി രാജ് മോഹൻ സ്കൂൾ സന്ദർശിച്ചു

നമ്മുടെ സ്ക്കൂളിൻ്റെ അടിസ്ഥാന സൗകര്യം  കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി കാസറഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ ശ്രി.ഇ പി രാജ് മോഹൻ സ്കൂൾ സന്ദർശിച്ചു.സ്കൂളും പരിസര പ്രദേശങ്ങളും വിശദമായി സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി




കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെപ്രീ പ്രൈമറി പ്രവേശനോത്സവം(21.2.2022)

തെക്കിൽ പറമ്പ ഗവ: യു പി സ്‌കൂൾ പ്രീ പ്രൈമറി പ്രവേശനോൽസവം വൈവിധ്യങ്ങളായ പരിപാടികളോടെ വർണ്ണ മനോഹരമായി. കോവിഡു കാരണം പ്രീ പ്രൈമറി കുട്ടികൾക്ക് സ്‌കൂൾ തുറന്നിരുന്നില്ല ഉൽസവാന്തരീക്ഷത്തിൽ നടത്തിയിരുന്ന സ്‌കൂൾ പ്രവേശനോൽസവവും ഈ വർഷം നടന്നിരുന്നില്ല. അതിനാൽ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോൽസവം വിപുലമായ ഒരുക്കത്തോടെയാണ് സ്‌കൂളിൽ നടത്തിയത്. 1600 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 160 കുട്ടികളാണ് പ്രിപ്രൈമറിയിൽ പ്രവേശനം നേടിയത്. വർണ്ണശബളമായ ഘോഷയാത്ര ,ആട്ടവും പാട്ടുമായി കുട്ടികളെ ഉല്ലാസത്തിൽ ആറാടിച്ചുള്ള നാടൻ പാട്ടുകളും നഴ്‌സറി പാട്ടുകളും രസകരങ്ങളായ മറ്റു കലാപരിപാടികളും മധുര പലഹാര വിതരണം, സ്‌കൂൾ എച്ച് എം ന്റെ വകയായി പായസവിതരണം, മലബാർ ഗോൾഡ് നൽകിയ കളിക്കോപ്പുവിതരണം തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി.രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒരാഴ്ച കാലമായി ക്ലാസ് മുറികൾ അലങ്കരിക്കുകയും ശുചീകരണ പ്രവൃത്തികൾ നടത്തിയും രക്ഷിതാക്കളും പരിപാടിയുടെ പങ്കാളികളായി. പിടിഎ പ്രസിഡന്റ് എം.രാഘവൻ വലിയ വീടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു.  കാസർകോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്ത്യൻ ബർണാട് ,കാസർകോട് ബി പി സി പ്രകാശൻ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ,എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, പിടിഎ വൈസ് പ്രസിഡന്റ് നസീർ പി സി എന്നിവർ ആശംസാപ്രസംഗം നടത്തി.പരിപാടിക്ക് നേതൃത്വം നൽകിയ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുസ്മിത ടീച്ചർ സ്വാഗതവും സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ജൈനമ്മ ടീച്ചർ നന്ദിയും പറഞ്ഞു

എൽ.എസ്സ്.എസ്സ്.--യു.എസ്സ്.എസ്സ്.

2021-22-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 10 കുട്ടികൾക്ക് സ്കോളർഷിപ്പ്.യു.എസ്സ്.എസ്സ്. പരീക്ഷയിൽ 12 കുട്ടികൾക്ക് സ്കോളർഷിപ്പ്.





തെക്കിൽ പറമ്പ ഗവ: യു പി സ്‌കൂളിൽ സ്‌നേഹാദരം സംഘടിപ്പിച്ചു (3.4.2022)

തെക്കിൽ പറമ്പ ഗവ. യു പി സ്‌കൂളിൽ നടന്ന സ്‌നേഹാദരം പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ദീർഘനാളത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക സുസ്മിത കെ പി ഐ ടീച്ചർക്കുള്ള യാത്രയയപ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികൾക്കും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരിപാടികളിൽ സബ് ജില്ല, ജില്ലാ തലത്തിൽ വിജയികളായ കുട്ടികൾക്കും യു പി, എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുത്ത നന്ദകിഷോർ, യദു കൃഷ്ണ എന്നീ കുട്ടികൾക്കുമുള്ള ഉപഹാര വിതരണവും മേൽപറമ്പ എസ് ഐ വിജയൻ നിർവ്വഹിച്ചു. സ്‌കൂൾ പിടിഎ, എസ് എം സി, എം പിടിഎ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് എം രാഘവൻ വലിയ വീട് സ്വാഗതവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ രമ ഗംഗാധരൻ അദ്ധ്യക്ഷതയും വഹിച്ചു. സ്‌കൂൾ എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പിടിഎ പ്രസിഡന്റ് സുനിത, സ്‌കൂൾ ശതാബ്ദി ആഘോഷ കമ്മറ്റി വർക്കിംഗ് ചെയർമാൻ എ ജെ പ്രദീപ് ചന്ദ്രൻ, കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, നസീർ പി സി, ജിഷ കുഞ്ഞിരാമൻ, സഫീന എന്നിവർ സംസാരിച്ചു. സുസ്മിത കെപി ഐ മറുപടി പ്രസംഗവും  സ്റ്റാഫ് സെക്രട്ടറി രാധ ജെഎൻ നന്ദിയും പറഞ്ഞു.

ന്യായവിലപ്പീടിക ഉദ്‌ഘാടനം ചെയ്തു (28.4.2022).

28-04-2022 വ്യാഴാഴ്ച വിദ്യാലയത്തിലെ ന്യായവിലപ്പീടിക(ബുക്ക് സ്റ്റാൾ) പ്രവർത്തനം ആരംഭിച്ചു.പഠനോപകരണങ്ങൾ സ്റ്റേഷനറി ഇനങ്ങൾ എന്നിവ മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്