മീനടം റ്റിഎംയു യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മീനടം റ്റിഎംയു യുപിഎസ് | |
---|---|
വിലാസം | |
മീനടം മീനടം പി.ഒ. , 686516 , കോട്ടയം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0481 2559050 |
ഇമെയിൽ | tmuupschoolmeenadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33506 (സമേതം) |
യുഡൈസ് കോഡ് | 32101100503 |
വിക്കിഡാറ്റ | Q87660861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഷീബാ പി വറുഗീസ് |
പ്രധാന അദ്ധ്യാപിക | ഷീബാ പി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ചെറിയാൻ ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | നവ്യ ജൂഡ് |
അവസാനം തിരുത്തിയത് | |
17-01-2022 | 33506-hm |
കോട്ടയം ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ മീനടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് റ്റി എം യു യു പി എസ്, മീനടം.
ചരിത്രം
വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനേയും അതിലെ മനുഷ്യരെയും നന്മയിലേക്ക് നയിക്കാനും, വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പാകപ്പെടണമെന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1933-ൽ തോട്ടയ്ക്കാടിനും,മീനടത്തിനും മധ്യഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വെള്ളൂപ്പറമ്പിൽ ബഹുമാനപ്പെട്ട അബ്രഹാം കത്തനാരുടെ ശ്രമഫലമായി മീനടം റ്റി.എം.യു.യു.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ തോട്ടയ്ക്കാട് മാർ അപ്രേം പള്ളി ട്രസ്റ്റിൽ നിന്ന് പുത്തേട്ട്കടുപ്പിൽ പി.എം.പീലിപ്പോസ് അച്ചൻ നൽകി.
റ്റി.എം.യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ,മീനടം എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. തോട്ടയ്ക്കാട് - മീനടം കരക്കാർ സംയുക്തമായി നിർമിച്ചത് എന്ന അർത്ഥത്തിലാണ് റ്റി.എം യൂണിയൻ എന്ന പേര് വന്നത്.1108-ൽ ആരംഭിച്ച സ്കൂളിൽ ആലയ്ക്കപ്പറമ്പിൽ എ.സി.ജേക്കബ് കത്തനാർ (എച്ച്. എം )ചാലുംതലയ്ക്കൽ ഫിലിപ്പോസ് കളപ്പുരയ്ക്കൽ കെ.വി.ചാക്കോ എന്നിവരെ അധ്യാപകർ ആയി നിയമിച്ചു. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി 1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്‌മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
വിജ്ഞാനപ്രദങ്ങളായ അനേകം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇത് കുട്ടികളിൽ വായനാശീലം വളർത്തുവാനും മൂല്യബോധം ഉളവാക്കുകയും ചെയ്യുന്നു. കവിതകൾ, നോവലുകൾ,ചരിത്രങ്ങൾ, പുരാണകഥകൾ, സന്മാർഗ ചിന്തകൾ എന്നിവ ഉൾകൊള്ളുന്ന പുസ്തകങ്ങൾ, വായിക്കുന്നതിലൂടെ, കുട്ടികളിൽ വ്യത്യസ്തമായ കാഴ്ചപാടുകൾ ഉണ്ടാക്കാനും തിരുത്തലുകൾ വരുത്തുവനും, പുസ്തകവായനയിലൂടെ സാധിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഏകാഗ്രതയോടെ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ ഉതകുന്ന, വിശാലവും സൗകര്യപ്രദവുമായ ഒരു വായനമുറി സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ, വളരെ വിശാലമായ ഒരു കളിസ്ഥലം സ്‌കൂളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്
സയൻസ് ലാബ്
ഐടി ലാബ്
ഐ.ടി മേഖലയിൽ കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാക്കിയിട്ടുണ്ട്.2 ഡെസ്ക് ടോപ്പും,3 ലാപ്ടോപ്പും, ഇവിടെ പ്രവർത്തന സജ്ജമാണ്.
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് വേണ്ടി ഒരു സ്കൂൾബസ് നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബയോഗ്യാസ്‌പ്ലാന്റ് സ്കൂളിനുണ്ട് .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ പഠ്യേതരമികവുകൾ തെളിയിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രയോജനപ്പെടുത്തുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഷീന ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 38 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ റോക്കറ്റ് നിർമ്മാണം ,ഫയർ എക്സ്റ്റിംഗിഷെർ ,എലെക്ട്രിക്കൽമോട്ടോർഫാൻ തുടങ്ങിയവയുടെ പ്രവർത്തനും നടത്തപ്പെട്ടിട്ടുണ്ട് .ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു ശാസ്ത്ര ക്വിസ്സുകൾ നടത്താറുണ്ട് .ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സി .ആർ .സി തലത്തിൽ നടന്ന പ്രബന്ധ അവതരണത്തിൽ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ മേരി ജോസഫ് ,ഷീന ജോൺ എന്നിവരുടെമേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മികവുകൾ (M.T.S.E) , ഗണിതോത്സവം തുടങ്ങിയവ നടത്തപ്പെടാറുണ്ട് .
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ മേരി ജോസഫിന്റെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിവിധതരം ഭൂപടങ്ങൾ ,ഗ്ലോബുകൾ നിർമ്മിച്ചിട്ടുണ്ട് .ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചു സാമൂഹ്യ ശാസ്ത്ര ക്വിസുകൾ നടത്താറുണ്ട് .
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.544593,76.604999|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33506
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ