സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ
പി.ടി.എ. പ്രസിഡണ്ട്സജീവൻ എ വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഇ.വി
അവസാനം തിരുത്തിയത്
17-01-202212312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം


2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേഞ്ഞ കെട്ടിടത്തിൽ തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി. 2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി യിൽ99ഉം എൽ പിയിൽ241ഉം കൂടി ആകെ 341 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 113ആൺകുട്ടികളും 128പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 50ആൺകുട്ടികളും 49പെൺകുട്ടികളും ,ഉണ്ട്. ആകെ 163ആൺകുട്ടികളും 168പെൺകുട്ടികളുംഉണ്ട്..

സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു.

സ്കുൾ പ്രവർത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിൻെറ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വർഷത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാളമനോരമയുടെ മഴവിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങ‍ൾ നടത്തി വരുന്നു.

സ്ഥലപരിമിതിയിലും ഹരിതക്ളബ്ഭിൻെറ നേതൃത്വത്തിൽ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഒഴിവുസമയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളിൽകുട്ടികൾക്ക് ആവശ്യമായപരിശീലനം നൽകുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്. മുഴുവൻവിദ്യാർഥികളും പങ്കെടുക്കുന്ന സ്കുൾ വാർഷികം, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുൾ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്. സ്കുൾ പ്രവർത്തനങ്ങൾക്ക് PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമൺ‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസമുറികൾ.
  • രണ്ട് ഹാൾ
  • ഡൈനിംഗ് ഹാൾ.
  • ടോയ്ലറ്റുകൾ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • പഠനയാത്ര
  • വാർഷികം.
  • ആരോഗ്യക്ലബ്
  • സീഡ് ക്ലബ്

ക്ലബ്ബുകൾ

  • വിദ്യാരംഗം.
  • ഹരിതക്ളബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.വിപിൻദാസ്
  • കാവ്യമാധവൻ

വഴികാട്ടി

|- നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=1315348" എന്ന താളിൽനിന്ന് ശേഖരിച്ചത്