ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു പൊൻതൂവൽ കൂടി.....

ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ജിഎൽപിഎസ് നീലേശ്വരത്തിന് തിളക്കമാർന്ന വിജയം.

2025 26 വർഷത്തെ ഹോസ്‌ദുർഗ് ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നീലേശ്വരം ജിഎൽപി സ്‌കൂൾ ചാമ്പ്യന്മാരായി. ശാസ്ത്രമേളയിൽ 38, ഗണിതശാസ്ത്രമേളയിൽ 31,പ്രവർത്തിപരിചയമേള 72 പോയിന്റുകൾ നേടിയാണ് വിജയകരീടം ചൂടിയത് .പങ്കെടുത്ത 22 ഇനങ്ങളിലും എ ഗ്രേഡ് നേടി വിദ്യാർഥികൾ .എൽ പി തലത്തിൽ ആകെ പോയിൻ്റ് നിലയിലും ജി എൽ പി എസ് നീലേശ്വരം ഒന്നാമതായി.

കലാകിരീടം ജി എൽ പിഎസിന്

തുടരും.....

2025- 26 ഹോസ്‌ദുർഗ് ഉപജില്ല കേരള സ്കൂ‌ൾ കലോത്സവം 65പോയിൻ്റുകൾ നേടി ജി എൽ പി എസ് നീലേശ്വരം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി മാറി. തുടർച്ചയായി രണ്ടാം വർഷമാണ് കലാകിരീടംജിഎൽപിഎസിലെ കുഞ്ഞുമക്കൾ സ്വന്തമാക്കുന്നത് .കോടോത്ത്ഗവൺമെൻറ് സെക്കൻഡറി സ്കൂ‌ളിലാണ് ഉപജില്ലാ നടന്നത് .കിലോമീറ്ററുകൾക്ക് സ്കൂ‌ളിലെത്തുമ്പോഴേക്കും കുട്ടികളിൽ ക്ഷീണിതരായിരുന്നു. എങ്കിലും ഉയർത്തുക എന്ന ലക്ഷ്യം ഹയർ കലോത്സവം അപ്പുറമുള്ള പലരും വിജയ കിരീടം മുറുകെ പിടിച്ചു കൊണ്ടായിരുന്നു പോരാട്ടം. ഈ വിജയം കുട്ടികൾക്കും അവർക്ക് താങ്ങായും തണലായും നിൽക്കുന്ന രക്ഷിതാക്കൾ അധ്യാപകർ പിടിഎ എംപിടിഎ ഭാരവാഹികൾക്കായി സമർപ്പിക്കുന്നുവെന്ന് എച്ച് എം ശ്രീ ബിജു മാസ്റ്റർ പറഞ്ഞു

സീഡ് ക്ലബ്ബിൻറെ ഹരിത മുകുളം പ്രശംസ പത്രം  ജി എൽ പി എസ് നീലേശ്വരത്തിന് കൈമാറി

മാതൃഭൂമി സീഡ് SEED - Students' Empowerment for Environmental Development) പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നൽകുന്നപ്രശംസ പത്രമാണ് ഹരിതമകുളം പ്രശംസാ പത്രം .ഇത് മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളെ ആദരിക്കാനാണ് നൽകുന്നത്, പ്രത്യേകിച്ചും പ്രാഥമിക വിദ്യാലയ തലത്തിൽ (LP Section) നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്ക് നൽകുന്നതാണ് പ്രശംസ പത്രം

ജി എൽ പി എസ് നിലേശ്വരം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പല പരിസ്ഥിതി  സംരക്ഷണ പ്രവർത്തനങ്ങളും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

തണ്ണീർത്തട ദിനത്തിൽ നീലേശ്വരത്തെ ഏക തണ്ണീർത്തടമായ കച്ചേരി കടവിൽ കണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ചു. ഇതിനാവശ്യമായ സഹകരണ സഹായസഹകരണങ്ങൾ ചെയ്തു തന്നത് നീലേശ്വരത്തെ കർഷക ശാസ്ത്രജ്ഞനായ ശ്രീ ദിവാകരൻ കടിഞ്ഞുമൂലയാണ്.

നാഗച്ചേരി തൂക്കുപാലത്തിന് അടുത്ത് പുഴയോരത്ത് ഒന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും മാലിന്യങ്ങളും ശേഖരിക്കുകയും അവ വേർതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു.

നീലേശ്വരം പടിഞ്ഞാറ്റും കൊഴുവൽ വായനശാലക്കു മുൻപിലുള്ള കാടും കൂടി കിടക്കുന്ന പ്രദേശം പിടിഎയുടെ സഹകരണത്തോടെ വൃത്തിയാക്കുകയും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകുകയും ചെയ്തു. പരിമിതമായ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി സ്കൂളിന് സ്വന്തമായ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി. അവ സ്കൂൾ ഉച്ചഭക്ഷണത്തിന് പ്രയോജനപ്പെടുത്തി. പരിമിതമായ സ്ഥലസൗകര്യത്തിലും സ്കൂളിന് സ്വന്തമായ ഒരു പൂന്തോട്ടം ഉണ്ടാക്കി സ്കൂൾ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ ചെടികളും ചട്ടികളും സംഭാവന ചെയ്തു.

അടുക്കളത്തോട്ടം ഗ്രൂപ്പായി നട്ടു നനച്ച് സംരക്ഷിച്ചു. Plastic free dust free campus : സ്കൂളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെസ്വന്തമായി തുണി സഞ്ചികൾ നിർമ്മിച്ചു വിതരണം ചെയ്തു. സന്നദ്ധ സ്ഥാപനങ്ങൾക്ക് തുണിസഞ്ചികൾകൈമാറി. ഏറ്റവും നന്നായി ക്ലാസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ക്ലാസുകൾക്ക് റോളിംഗ് ട്രോഫി ഏർപ്പെടുത്തി.

സ്കൂൾ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.

പടന്നക്കാട് കാർഷികത്തോട്ടം സന്ദർശിച്ചു.

ആധുനിക രീതിയിൽ ഗുണനിലവാരം കൂടിയ ചെടികൾ ഉല്പാദിപ്പിക്കുന്നതിന് ഗ്രാഫ്റ്റിംഗ് ബഡ്ഡിങ് ലയറിങ്ഇവയിൽ പരിശീലനംനേടി. ആധുനിക കൃഷിരീതിയും വളപ്രയോഗങ്ങളും പരിചരണവും മനസ്സിലാക്കി.

. വിവിധതരം മണ്ണുകളെ കുറിച്ച് ബോധവൽക്കരണം നടത്തി.

പരിസ്ഥിതി ദിനത്തിൽ "എല്ലാ വീട്ടിലും ഒരു മുരിങ്ങ മരം "എല്ലാ കുട്ടികൾക്കും മുരിങ്ങത്തൈകൾ വിതരണം ചെയ്തു. അത്യുൽപാദനശേഷിയുള്ള ആറുമാസത്തിൽ കായ്ക്കുന്ന  മുരിങ്ങത്തൈകൾ ആണ് വിതരണം ചെയ്തത്. കൂട്ടുകാരന് ഒരു മരതൈ. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന മരത്തൈകൾ കൂട്ടുകാർക്ക് കൈമാറി. കൂട്ടുകാരുടെ പേരിൽ സ്വന്തം വീട്ടിൽ നട്ടുപിടിപ്പിച്ചു.

കർഷക ദിനത്തിൽ നീലേശ്വരത്തെ നാഗചേരിയിലെ ആദ്യകാല കർഷകനായ ബാലൻ നാഗരി ആദരിച്ചു. പഴയകാലത്തെ കൃഷി രീതികളെ കുറിച്ച് കുട്ടികൾ കർഷകനുമായി സംവദിച്ചു.

ഔഷധസസ്യ പ്രദർശന സംഘടിപ്പിച്ചു. നമ്മുടെ തൊടിയിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒറ്റമൂലികളായ ഔഷധസസ്യങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുന്നതിന് ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി അവയുടെ ഉപയോഗങ്ങളും ഔഷധഗുണങ്ങളും വ്യക്തമാക്കി കൊടുത്തു.

ഓസോൺ ദിനത്തിന് ഓസോൺ ദിനത്തിൽ പോസ്റ്റർ പ്രദർശനം നടത്തി ബോധവൽക്കരണ ക്ലാസ് നടത്തി.

യുദ്ധവിരുദ്ധ റാലി ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി . പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

കർക്കിടകത്തിൽ പത്തിലെ തോരൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഇലക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സ്കൂളിൽ ഇലക്കറികളുടെ വിഭവങ്ങളുടെ പ്രദർശനം നടത്തി. വാർഡ് മെമ്പർ പ്രദർശനം ഉദ്ഘാടനം ചെയ്തു.

അന്യം നിന്നും പോകുന്ന പ്രാദേശിക കലകൾ. ആലാമിക്കളി കലാകാരൻ പ്രകാൻ ഓർച്ച യെ ആദരിച്ചു.

മയക്കുമരുന്നിനെതിരെ കുട്ടികൾഫ്ലാഷ് മോബ് അവതരിപ്പിച്ചുഏകാങ്ക സിനിമ പ്രദർശനം നടത്തി.

ഹരിത വിദ്യാലയം 4.0 ഇക്കുറി ഞങ്ങളും

കേരളത്തിലെ മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘ഹരിത വിദ്യാലയം’ നാലാംപതിപ്പിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നീലേശ്വരം ജി എൽപിഎസും.

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം ഷോയിൽ പ്രാഥമിക പട്ടികയിൽ സംസ്ഥാനത്തെ 85 സ്കൂളുകൾ ഇടം പിടിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങളിലെ ഏക എൽ പി വിദ്യാലയമാണ് ജിഎൽപിഎസ് നിലേശ്വരം .സ്കൂളിൻറെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ ,അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിൽ ഇടം പിടിച്ചത് .തിരഞ്ഞെടുക്കപ്പെട്ട 8 കുട്ടികൾ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവരടങ്ങുന്ന ടീം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്ലോർ ഷൂട്ടിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി കുട്ടിക്കൂട്ടം

കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മികവ് വിളിച്ചോതുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച് നീലേശ്വരം ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾ മാറ്റുരയ്ക്കുന്ന ഈ വേദിയിൽ തങ്ങളുടെ സ്കൂളിലെ വേറിട്ട പഠന പ്രവർത്തനങ്ങളും മികവുകളും അവതരിപ്പിക്കാൻ കഴിഞ്ഞ ആവേശത്തിലാണ് ഈ കൊച്ചു മിടുക്കന്മാർ.

സ്കൂളിലെ അക്കാദമിക മികവ്, ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക ഇടപെടലുകൾ, കൃഷി, കല, കായികം തുടങ്ങിയ മേഖലകളിലെ സ്കൂളിൻ്റെ മുന്നേറ്റമാണ് റിയാലിറ്റി ഷോയിൽ പ്രധാനമായും വിലയിരുത്തപ്പെട്ടത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന 'കിളിക്കാഞ്ചൽ' സ്കൂൾ റേഡിയോ, 'വാർത്താ നേരം' യൂട്യൂബ് ചാനൽ തുടങ്ങിയ നൂതന സംരംഭങ്ങൾ വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ സ്കൂൾ കൈവരിച്ച നേട്ടങ്ങളും, സോപ്പ് നിർമ്മാണം, വിത്തുപേന നിർമ്മാണം തുടങ്ങിയ തൊഴിലധിഷ്ഠിത പരിശീലനങ്ങളും കുട്ടികൾ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചു. ഡിജിറ്റൽ പഠന സൗകര്യങ്ങളും ഹൈടെക് ക്ലാസ്റൂമുകളും കുട്ടികളുടെ സർഗ്ഗാത്മകതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമായി നീലേശ്വരം ജി.എൽ.പി.എസിൻ്റെ അവതരണം മാറി.

പൊതുവിദ്യാഭ്യാസ മേഖലയിൽ തങ്ങൾ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ലഭിച്ച ഈ അവസരം വിദ്യാലയത്തിന് വലിയൊരു അംഗീകാരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ഒത്തൊരുമിച്ച് നൽകിയ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലൂടെ സ്കൂളിൻ്റെ കൂടുതൽ വിശേഷങ്ങൾ മലയാളി പ്രേക്ഷകരിലേക്ക് എത്തും.