എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.റ്റി. യു. പി. എസ്. റാന്നി-വൈക്കം | |
---|---|
വിലാസം | |
റാന്നി വൈക്കം ( പാലച്ചുവട് ) മന്ദിരം പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 8 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | sntupsrannivaikom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38557 (സമേതം) |
യുഡൈസ് കോഡ് | 32120801503 |
വിക്കിഡാറ്റ | Q87598965 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി കെ വി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി മനോജ് |
അവസാനം തിരുത്തിയത് | |
13-01-2022 | HM38557 |
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വൈയ്ക്കം കരയിൽ പാലച്ചുവട് ജംഗ്ഷനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരക്ഷരതമൂലം പാർശ്വവത്ക്കരിക്കപ്പെട്ട ജനതയെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി “വിദ്യാധനം സർവ്വധനാൽ പ്രധാനം”എന്ന ലക്ഷ്യത്തിലൂന്നി കേരളമൊട്ടാകെ മൂലൂർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് എസ്.എൻ.റ്റി.യു.പി സ്കൂൾ റാന്നി വൈയ്ക്കം എന്ന നാമധേയത്തിൽ അറിയപ്പെടുന്നഈ വിദ്യാലയം.ഇതിന്റെ പൂർണമായ നാമധേയം “ശ്രീനാരായണ താരക അപ്പർ പ്രൈമറി സ്കൂൾ എന്നാകുന്നു.
ചരിത്രം
കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സരസകവി മൂലൂർ.എസ്.പത്മനാഭപ്പണിക്കരാണ് 1918 ആഗസ്റ്റ് മാസം 26-ന് ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ ഈ സരസ്വതി മന്ദിരം സ്ഥാപിച്ചത്.
കോഴഞ്ചേരി അയിരൂർ മുടിത്രയിൽ ശ്രീശങ്കരൻ അവർകളാണ് ഈ വിദ്യാലയത്തിലെ ആദ്യകാല കറസ്പോണ്ടിംഗ് മാനേജരായി പ്രവർത്തിച്ചത്. ദീർഘവീക്ഷണവും,നേതൃത്വപാടവവും,മാനുഷിക മൂല്യങ്ങളും, കഠിനപ്രയത്‌നവും അദ്ദേഹത്തിൽ അന്തർലീനമായിരുന്നു.
ശ്രീ ശങ്കരൻ അവർകളുടെ നേതൃത്വത്തിൽ ടി സ്ഥലവാസികളുടെ കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. സമീപവാസികളിൽ നിന്നാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്. സ്ഥലം നിരപ്പാക്കി ഓല ഷെഡ് കെട്ടി അതിലാണ് അധ്യയനം ആരംഭിച്ചത്. 40 കുട്ടികളും മൂന്നു അധ്യാപകരുമായി 1,2 ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. ക്രമേണ 8 വരെ ക്ലാസുകൾ നിലവിൽവന്നു. പാലച്ചുവട് ,ഇടക്കുളം ,പള്ളിയ്ക്കമുരുപ്പ് ,പുതുശ്ശേരിമല ,മന്ദിരം ,വാളിപ്ലാക്കൽ,ഉതിമൂട്, ബ്ലോക്കുപടി,പെരുമ്പുഴ എന്നീ സമീപ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാഭ്യാസത്തിനായി ഇവിടെ എത്തിച്ചേർന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും ബന്ധുവീടുകളിൽ താമസിച്ചുകൊണ്ട് ഇവിടെ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്.
1948 -ൽ 7 സെൻറ് സ്ഥലവും അതിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടവും സഹിതം LP വിഭാഗം തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് കൈമാറ്റം ചെയ്തു. ഒരു ചക്രമാണ് ഇതിന് പ്രതിഫലമായി ലഭിച്ചത്.
കൈമാറ്റം ചെയ്യപ്പെട്ട കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസുകളും ആയി (LP വിഭാഗം)ഗവൺമെൻറ് എം.എസ്.എൽ.പി.സ്കൂൾ റാന്നി-വൈയ്ക്കം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 6,7,8 ക്ലാസുകളുമായി UP വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തനം തുടർന്നു. പിൽക്കാലത്ത് UP വിഭാഗം 5,6,7 ക്ലാസുകൾ ആയി പുനക്രമീകരിക്കപ്പെട്ടു.
മതിലുകളുടെയോ അതിരുകളുടെയോ വേർതിരിവില്ലാതെ ഒരു ഭിത്തിയ്ക്കിരുവശമായി ഒരേ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എൽ.പി സ്കൂളും ഒരു സിംഗിൾ മാനേജ്മെൻറ് എയ്ഡഡ് യു.പി സ്കൂളും എന്ന അപൂർവ്വതയും ഈ വിദ്യാലയങ്ങൾക്കുണ്ട്.
കേരള സർക്കാർ,MP,MLA , വിദ്യാഭ്യാസവകുപ്പ്,ഗ്രാമപഞ്ചായത്ത്,DIET,SSK, PTA,MPTA,CRC,PEC, സ്കൂൾ വികസന സമിതി,രക്ഷിതാക്കൾ,നാട്ടുകാർ പൂർവ്വവിദ്യാർത്ഥികൾ, റിട്ടയേർഡ് പ്രഥമാധ്യാപകർ,റിട്ടയേർഡ് അധ്യാപകർ,റിട്ടയേർഡ് അനധ്യാപകർ,സ്കൂൾ സ്റ്റാഫ് എന്നിവരിൽ നിന്നെല്ലാം ലഭിക്കുന്ന പിന്തുണയാണ് ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനം.
2018 - ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തി. പൂർവ്വവിദ്യാർത്ഥി ശ്രീ സണ്ണി മണ്ണുങ്കൽ ജനറൽ കൺവീനറായി രൂപീകരിച്ച ശതാബ്ദി ആഘോഷകമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ നടത്തപ്പെട്ടു.
ശതാബ്ദി ആഘോഷ ഉദ്ഘാടന സമ്മേളനവും,ശതാബ്ദി സമാപന സമ്മേളനവും,പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. നൂറ് വയസ്സ് പൂർത്തിയായ അഭിവന്ദ്യ മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പൊലീത്ത ടി സമ്മേളനത്തിൽ വെച്ച് ആദരിച്ച് അദ്ദേഹത്തിൻറെ അനുഗ്രഹം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് ഗുരുവന്ദനം,പൂർവവിദ്യാർഥിസംഗമം,ശതാബ്ദിസ്മാരക കെട്ടിടം ഉദ്ഘാടനം എന്നിവയും നടത്തപ്പെട്ടു.
ടി സമ്മേളനത്തിൽ ബഹു: MP ശ്രീ ആന്റോ ആന്റണി,ബഹു: MLA ശ്രീ രാജു എബ്രഹാം രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസപ്രവർത്തകർ,കടമ്മനിട്ട മൂലൂർ സ്മാരക സെക്രട്ടറി തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
വളരെ വലിയ പൂർവ്വവിദ്യാർത്ഥി സമ്പത്ത് ആണ് ഈ വിദ്യാലയത്തിനുള്ളത്. ജീവിതത്തിൻറെ എല്ലാ മേഖലകളിലും ടി സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്തരും,പ്രഗത്ഭരും ഉന്നത-സ്ഥാനമാനങ്ങൾ അലങ്കരിച്ചവരും ഉൾപ്പെടെ ലോകത്തിൻറെ നാനാ ഭാഗത്തും ഈ പൂർവ്വവിദ്യാർത്ഥി സമ്പത്ത് പടർന്നുകിടക്കുന്നു. 2020-21 അധ്യയനവർഷം വരെ ഇവിടെ 8221 വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം അടുക്കള എന്നിവ പ്രവർത്തിക്കുന്ന ഒരു കെട്ടിടം ഉണ്ട്.
അര ഭിത്തി യുള്ളതും കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കൾ നിർമ്മിച്ച തുമായ ഒരു ഹാൾ ഉണ്ട്. ടി ഹാൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്നു.
2018 ൽ ക്ലാസ് റൂമുകൾ പുതുക്കിപ്പണിതു. നിലവിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ക്ലാസ് മുറികളുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യം ഉണ്ട്.
സൗജന്യ വാഹന സൗകര്യം, മികച്ച ലൈബ്രറി, മികച്ച ലാബ്, ഐസിടി ഉപകരണങ്ങൾ
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം, കളിസ്ഥലം, കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സൗജന്യ കലാകായിക പരിശീലനം, തനത് പ്രവർത്തനങ്ങൾ, മികവ് പ്രവർത്തനങ്ങൾ,
കുട്ടികളുടെ സർഗ്ഗശേഷി കണ്ടെത്തി പരിശീലനം നൽകുന്നു,യോഗ പരിശീലനം, കൃഷി
മികവുകൾ
മുൻസാരഥികൾ
പേര് | സേവനകാലയളവ് |
പി കെ രാഘവൻ നായർ
വി കെ വേലായുധൻ പി കെ കുഞ്ഞികൃഷ്ണൻ നായർ ജി ചന്ദ്രശേഖരൻ നായർ പി വി ദാമോദരൻ പി ശിവരാമപിള്ള കെഎൻ സരസമ്മ എം എ ഭാസ്കരപണിക്കർ എൻ കെ വിശ്വനാഥ പണിക്കർ എം കെ പ്രസന്നകുമാരി എസ് ലത |
1946-49 1949-53 1953-54 1954-84 1984-85 1985-89 1989-90 1990may-1990 june 1990-2018 2018-2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38557
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ