ആർ.സി.യു.പി.എസ് കയ്പമംഗലം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ.സി.യു.പി.എസ് കയ്പമംഗലം | |
|---|---|
| വിലാസം | |
കയ്പമംഗലം ആർ.സി.യു.പി.എസ് കയ്പമംഗലം , 680681 | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഫോൺ | 04802840412 |
| ഇമെയിൽ | rcupskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24560 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ചാവക്കാട് |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം / ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റെന്നി റാഫേൽ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Nidheeshkj |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്
പള്ളിനടയിൽ ആരംഭിച്ച പളളിക്കുടം ഇന്ന് വിജ്ഞാനം പകരുന്ന ഒരു വൻ വടവൃക്ഷമായി വള൪ന്ന് പന്തലിച്ച് നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ് ശോഭയോടെ കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ് ഇവിടെ നൽകിവരുന്നത്. ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാഷയുടെ പ്രൗഢിയും ചേ൪ത്തുവച്ച് ഇംഗ്ളീഷ് , മലയാളം മീഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.