ദാറുസലാം എൽ പി എസ് തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
05:21, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ദാറുസലാം എൽ പി എസ് തൃക്കാക്കര
വിലാസം
തൃക്കാക്കര

Thrikkakara
,
682021
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ9544982131,9847942528
ഇമെയിൽlpsdarussalamthrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25236 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA U UMAIRATH
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "ദാരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിൻ ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി പി.കെ അബ്ദുൽ അസീസ്‌ ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന വി.കെ.മരക്കാർ ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹമ്മദ്‌ മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല തൃക്കാക്കര മുസ്ലിം ജമാഅത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ എം.ഐ.അബ്ദുൽ ഷെരീഫിന്റെ നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

സ്കൂൾ ചിഹ്നം

ഭൗതികസൗകര്യങ്ങൾ

സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കമ്പ്യൂട്ടർ ലാബ്

വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.

സ്കൂൾ ലൈബ്രറി

വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.

കളിസ്ഥലം

കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.

പാചകപുര

സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.

ഊണുമുറി

എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1966-1968 പി.കെ.അബ്ദുൽ അസീസ്‌
  2. 1968-1992 കെ.ടി.മേരിടീച്ചർ
  3. 1992-1998 ടി.യു.മാത്യു
  4. 1998-2000 കെ.ടി.തോമസ്‌
  5. 2000-2000 മേരി ഗതെറിൻ ലുയിസ്
  6. 2000-2002 അന്നമ്മ എം.ഇ
  7. 2002-2015 റംലത്ത് എ.എം
  8. 2015... എ.യു.ഉമൈറത്ത്

സ്കൂളിലെ മുൻ മാനേജർമാർ :

  1. 1966-1980 മരക്കാർ
  2. 1980-1983 ഇ.കെ.മുഹമ്മദ്
  3. 1983-2003 എം.എ.കാദർ കുഞ്ഞു
  4. 2003-2004 കരീം വി.എം
  5. 2004-2007 എം.ഐ.മുഹമ്മദ്
  6. 2007-2010 ഐ.എം.അബ്ദുറഹ്മാൻ
  7. 2010-2011 പി.എ.സീതിമാസ്റ്റ്ർ
  8. 2011... എം.ഐ.അബ്ദുൽ ഷെരീഫ്

ചിത്രസഞ്ചയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ
  2. ഗോകുലൻ സിനിമ അഭിനേതാവ്
  3. ഉണ്ണികൃഷ്ണൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ്

പൂർവ്വവിദ്യാർഥി സംഘടന

ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.

വഴികാട്ടി

{{#multimaps:10.035670, 76.335436 |zoom=13}}