ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി | |
---|---|
വിലാസം | |
ഫോർട്ടുകൊച്ചി കൽവത്തി , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 04842215856 |
ഇമെയിൽ | ccghss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 26087 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രകല |
പ്രധാന അദ്ധ്യാപകൻ | ലൗലി എച്ച് |
അവസാനം തിരുത്തിയത് | |
28-12-2021 | Pvp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.
2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 ൽ 81% ഉം വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.
ചരിത്രം
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദനങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച സ്കൂൾ എന്ന നിലയിൽ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂൾ എന്ന് പേരുവന്നത്.ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍കരണത്തോടെ 1957 ലാണ് സർക്കാർ ഏറ്റെടുത്തത്.
നേട്ടങ്ങൾ
സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം
മറ്റു പ്രവർത്തനങ്ങൾ
2015 ൽ ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. 2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
യാത്രാസൗകര്യം
എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:9.957739,76.246595|zoom=18}} 9.957739/76.246595
മേൽവിലാസം
ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682001